1 GBP = 90.10 INR                       

BREAKING NEWS

വിശുദ്ധവാരാചരണ ഒരു ക്കങ്ങളെല്ലാം പൂര്‍ത്തിയാ ക്കി മലയാളികള്‍; യുകെയിലെ വിവിധ ദേവാലയങ്ങളിലെ പെസഹാ, ദുഃഖവെള്ളി, ഈസ്റ്റര്‍ ശുശ്രൂഷകളുടെ സമയക്രമം ഇങ്ങനെ

Britishmalayali
kz´wteJI³

ക്തിനിര്‍ഭരമായ ഓശാന തിരുനാളോടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ക്രിസ്തുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് യുകെയിലെമ്പാടുമുള്ള പള്ളികളില്‍ നടന്ന ഓശാന ഞായര്‍ ആചരണത്തില്‍ നിരവധി മലയാളികളാണ് പങ്കാളികളായത്. കുരുത്തോലകള്‍ കൈയിലേന്തി ആയിരങ്ങളാണ് വിവിധ ദേവാലയങ്ങളിലായി നടന്ന പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത്. ഇനി ഇനി പെസഹാ വ്യാഴത്തേയും ദുഃഖ വെള്ളിയേയും ഈസ്റ്ററിനേയും വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവാലയങ്ങളും വിശ്വാസികളും.

യുകെയിലെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ഹാശാ ആഴ്ച ശൂശ്രൂഷകളും അവയുടെ സമയ ക്രമങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്:

ഹാംപ്‌ഷെയര്‍ സെയിന്റ് മേരിസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി
ഹാംപ്‌ഷെയര്‍ സെയിന്റ് മേരിസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നാളെ ഉച്ചക്ക് 12:30ന് പെസഹ ബുധന്‍ (17/04/19) വൈകുന്നേരം നാലു മണി മുതല്‍ വിശുദ്ധ കുമ്പസാരവും, തുടര്‍ന്ന് ആറു മണിക്ക് പെസഹായുടെ ശുശ്രൂഷകളും പെസഹാ വ്യാഴം(18/3/2019) മൂന്നു മണി മുതല്‍ ധ്യാനവും സന്ധ്യപ്രാര്‍ത്ഥനയും അതോടൊപ്പം പെസഹ അപ്പം മുറിക്കല്‍, ദുഃഖ വെള്ളിയാഴ്ച (19/04/19)  രാവിലെ 9:30 നു ശുശ്രൂഷകള്‍ ആരംഭിക്കുന്നതാണ്. ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ശനിയാഴ്ച്ച (20/04/19) വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാ ശുശ്രൂഷകളിലും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ഓശാന ഞായറാഴ്ച്ച ശുശ്രൂഷയും വ്യാഴാഴ്ച ധ്യാനവും നടത്തുന്ന പള്ളിയുടെ വിലാസം
St Columba Church, Hillson Drive, Fareham, PO15 6PF
പെസഹ ബുധന്‍, ദുഃഖ വെള്ളി, ഉയിര്‍പ്പ് എന്നീ ശുശ്രൂഷകള്‍ നടത്തപ്പെടുന്ന പള്ളിയുടെ വിലാസം
St John's Church, 1A Upper St, Michael's Grove, Fareham PO14 1DN
കൂടുതല്‍ വിവരത്തിന് ബന്ധപ്പെടുക
ഫാ.ഏല്‍ദോസ് കൗങ്ങംപള്ളില്‍ (vicar ) (0776036028), അനില്‍ തോമസ് (president) (07894523462), ലിജു ജേക്കബ് (secratary) (07462950890), ഷാജി ഏലിയാസ് (trustee) (07957957612)

സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ 
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വച്ച് വിശുദ്ധ വാര ശുശ്രൂഷകള്‍ സംയുക്തമായി നടത്തപ്പെടും. ലൂട്ടന്‍, സ്റ്റീവനേജ്, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ സ്റ്റീവനേജ് സെന്റ് ജോസഫ്സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

18നു വ്യാഴാഴ്ച്ച പെസഹാ ആചരണ തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും. ജറുസലേമിലെ സെഹിയോന്‍ ഊട്ടുശാലയില്‍ യേശു തന്റെ ശുഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ ശേഷം അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രൂഷകളില്‍ കാല്‍ കഴുകല്‍ ശുശ്രുഷയും, അനുബന്ധ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. 19നു ദുഃഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ 11 മണിക്കു ആരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, ദുഃഖവെള്ളി അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പു നീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും, രക്ഷയും പകര്‍ന്നു നല്‍കിയ ഉയര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ 20നു ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ആരംഭിക്കും. ഫാ: സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ കാര്‍മ്മികത്വം വഹിച്ച് ഉയിര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കുന്നതും പാരീഷംഗങ്ങള്‍ക്കു ഈസ്റ്റര്‍ തിരുന്നാളിന്റെ സ്നേഹോപഹാരങ്ങള്‍ നല്‍കുന്നതുമാണ്. വിശുദ്ധ വാര ശുശ്രൂഷകളില്‍ ഭക്തി പൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക
അപ്പച്ചന്‍ കണ്ണഞ്ചിറ - 07737956977, ബെന്നി ജോസഫ് - 07897308096, ജോസ് (ലൂട്ടന്‍) - 07888754583 
വിശുദ്ധവാര ശുശ്രുഷകളുടെ സമയ ക്രമം
പെസഹാ വ്യാഴം: 18.04.201-13:00-16:00 
ദുഃഖ വെള്ളി: 19.04.2019-11:00-14:00 
ഈസ്റ്റര്‍ വിജില്‍ 20.04.2019-12:00-14:30
പള്ളിയുടെ വിലാസം
St Joseph R C Church, Bedwell Crescent, Stevenage SG1 1NJ

മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷ
സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍ 18ന് വ്യാഴാഴ്ച 11 മണിക്ക് പെസഹായുടെ ശുശ്രൂഷയും 19ന് വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ദുഃഖവെള്ളി ശുശ്രൂഷയും 20ന് നാലു മണിക്ക് ഈസ്റ്റര്‍ ശുശ്രൂഷയും നടക്കുന്നതാണ്. കുമ്പസാരത്തിനുള്ള പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. കഷ്ടാനുഭ ശുശ്രൂഷയില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ: സജി എബ്രഹാം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫിലിപ്പ് ജോസഫ് (ട്രസ്റ്റി) -07916318568, അലക്സ് എബ്രഹാം (സെക്രട്ടറി) - 07737010333

ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ പതിനേഴിനു ബുധനാഴ്ച വൈകിട്ട് അഞ്ചു മുതല്‍ വിശുദ്ധ കുര്‍ബാനാ സ്ഥാപനത്തിന്റെയും, പെസഹായുടെയും ശുശ്രൂഷകള്‍ ആരംഭിക്കും. ദുഃഖവെള്ളിയുടെ ആചരണം 19നു രാവിലെ എട്ടു മണിമുതല്‍ നടക്കും. ലോകജനത മുഴുവന്റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിന്റെ തിരു കര്‍മ്മങ്ങള്‍ 20നു ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ നടത്തപ്പെടും. ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസിസമൂഹത്തെയും സ്വാഗതം ചെയ്യുന്നു.
ശുശ്രൂഷ നടക്കുന്ന പള്ളിയുടെ വിലാസം
St. John the Evangelical Church, 23 Swindon Road, Glasgow, G69 6DS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാദര്‍ ടിജി തങ്കച്ചന്‍ - വികാരി -07404730297, സുനില്‍ കെ ബേബി (ട്രസ്റ്റി) -07898735973, തോമസ് വര്‍ഗീസ് (സെക്രട്ടറി) -07712172971

ലെസ്റ്ററില്‍ വിശുദ്ധ വാരാഘോഷവും നവീകരണ ധ്യാനവും ഈമാസം 14ന് ആരംഭിക്കും
ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഇന്ന് 16ന് ഗ്രാന്റ് മിഷന്‍ 2019 വലിയ നോമ്പു കാല ധ്യാനം, 18ന് പെസഹാ വ്യാഴ ദിനത്തില്‍ രാവിലെ 10.30നും വൈകിട്ട് ഏഴിനും വിശുദ്ധ കുര്‍ബ്ബാന, 19ന് ദുഃഖ വെള്ളി ദിനത്തില്‍ രാവിലെ 9.30നും വൈകിട്ടു മൂന്നു മണിക്കും വിശുദ്ധ കുര്‍ബ്ബാന, 20നു ദുഃഖ ശനി ദിവസം രാവിലെ 9.30നും വൈകിട്ട് ഏഴു മണിക്കും ഒന്‍പതു മണിക്കും വിശുദ്ധ കുര്‍ബ്ബാനയും ഈസ്റ്റര്‍ ശുശ്രൂഷകളും നടക്കും. 21ന് ഈസ്റ്റര്‍ ഞായര്‍ ദിനത്തില്‍ രാവിലെ 10.30ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടാകും.

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പീഡാനുഭവ ശുശ്രൂഷകള്‍
മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ മിഷനിലെ സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ (ലോങ്‌സൈറ്റ്) കമ്മ്യൂണിറ്റിയില്‍ യേശുനാഥന്റെ അന്ത്യ അത്താഴ വിരുന്നിന്റേയും, വിശുദ്ധ ബലി സ്ഥാപനത്തിന്റെയും അനുസ്മരണം ഉളവാക്കുന്ന പെസഹാ ആചരണ തിരുക്കര്‍മ്മങ്ങള്‍ക്ക് പതിനെട്ടിനു വ്യാഴാഴ്ച രാവിലെ ഒന്‍പതരക്കു തുടക്കം കുറിക്കും.

ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ പത്തൊന്‍പതിനു രാവിലെ പത്തുമണിക്ക് ആരംഭിക്കും. പീഡാനുഭവ ചരിത്ര വായനയും അതിനെ തുടര്‍ന്ന് കുരിശിന്റെ വഴിയും നടക്കും. ഉയര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ഇരുപതിനു ശനിയാഴ്ച വൈകുന്നേരം ആറര മണിക്ക് ആയിരിക്കും. മിശിഹായുടെ പീഡാനുഭവ വാര തിരുക്കര്‍മ്മങ്ങളിലും ഉയിര്‍പ്പു തിരുനാളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ: ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.
പള്ളിയുടെ വിലാസം
St Joseph's RC Church, Portland Crescent, Longsight, Manchester, M13 0BU

ഷെഫീല്‍ഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ വിശുദ്ധവാരാചരണ ശുശ്രൂഷകള്‍
ഷെഫീല്‍ഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ വിശുദ്ധവാരാചരണ ശുശ്രൂഷകള്‍ക്ക് ഫാ. ഡോ. ജോജി സി ജോര്‍ജ് (നാഗപൂര്‍ ഓര്‍ത്തഡോക്‌സ് സെമിനാരി) നേതൃത്വം നല്‍കും. 17ന് വൈകിട്ട് ആറു മണി മുതല്‍ പെസഹാ കുര്‍ബാന, 19ന് രാവിലെ 8.30 മുതല്‍ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകള്‍, 20ന് വൈകിട്ട് അഞ്ചു മണിക്ക് ഉയര്‍പ്പിന്റെ ശുശ്രൂഷകളും വി കുര്‍ബാനയും നടക്കും. 16, 18 തീയതികളില്‍ വൈകിട്ട് ഏഴു മണി മുതല്‍ കഷ്ടാനുഭവ സന്ധ്യാനമസ്‌കാരവും, ധ്യാനവും കുമ്പസാരവും ക്രമങ്ങളില്‍ നടക്കും. വിശ്വാസികളെ ശുശ്രൂഷകളില്‍ പങ്കുചേരാന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു.
പള്ളിയുടെ വിലാസം
ST Leonard's Church, 93 Everingham Rd, Sheffield, S5 7LE
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ മാത്യു കുര്യാക്കോസ്: 7832999325, ഷിബു വര്‍ഗീസ്: 07920820768, രാജന്‍ ഫീലിപ്പ്: 07913575151

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ത്രിദിന വിശുദ്ധവാര ധ്യാനം 19 മുതല്‍
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ വിശുദ്ധവാര ധ്യാനം 19, 20, 21 തീയതികളില്‍ നടക്കും. ഫാ: ജോര്‍ജ് പനയ്ക്കല്‍, ഫാ: ജോസഫ് എടാട്ട്, ഫാ: ആന്റണി പാറങ്കിമാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് നടത്തപ്പെടുക. താമസ സൗകര്യം, പാര്‍ക്കിംഗ് എന്നിവ ധ്യാന കേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: ജോസഫ് എടാട്ട് - 077321624883, 01843586904
ഹാളിന്റെ വിലാസം
Divine Retreat Centre, St. Augustine's Abbey, St. Augustines Road, Ramsgate, Kent, CT11 9PA

നോര്‍ത്ത് വെയില്‍സ് മലയാളി സമൂഹത്തിന്റെ ദുഃഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ആചരണം 19ന്
നോര്‍ത്ത് വെയില്‍സിലെ റെക്‌സം, ഫ്‌ളിന്റ്, കോള്‍വിന്‍ ബേ, ചെസ്റ്റര്‍ മലയാളി സമൂഹം സംയുക്തമായി യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓര്‍മ്മ പുതുക്കുന്ന ദുഃഖ വെള്ളിയാഴ്ച കുരിശിന്റെ വഴി 19നു 10മണിക്ക് നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമലയിലേക്ക് നടത്തപ്പെടും. കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ക്ക് ഫാദര്‍ ജോര്‍ജ് സി.എം.ഐ നേതൃത്വം നല്‍കുന്നതും നോര്‍ത്ത് വെല്‍സിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദീകരും പങ്കെടുക്കുന്നതാണ്.

കുരിശിന്റെ വഴി സമാപന ശേഷം ഈശോയുടെ തിരുരൂപം വണക്കവും കൈപ്പുനീര്‍ രുചിക്കലും, നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഈ നോയമ്പുകാലം പ്രാര്‍ത്ഥനാ പൂര്‍വം ആചരിക്കാന്‍ നോര്‍ത്തു വെല്‍സിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു.
കുരിശു മലയുടെ വിലാസം
Franciscan Friary & Retreat Centre, Monastery Road, Pantasaph, Holywell CH8 8PE

ന്യൂകാസിലില്‍ പീഡാനുഭവ വാര തിരുക്കര്‍മ്മങ്ങള്‍; ഫാ: എമില്‍ എലിയാസ് കൂരന്‍ നേതൃത്വം നല്‍കും
ന്യൂകാസില്‍: ന്യൂ കാസില്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പീഡാനുഭവ വാര ശുശ്രൂഷകള്‍ 17നു ബുധനാഴ്ച വൈകുന്നേരം അഞ്ചിന് വി. കുമ്പസാരവും അതേത്തുടര്‍ന്നു 6.30ന് സന്ധ്യാ പ്രാര്‍ത്ഥനയും പെസഹായുടെ ശുശ്രൂഷകള്‍, പെസഹായുടെ കുര്‍ബാന, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും.

19നു വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. 20നു ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഉയിര്‍പ്പു തിരുനാള്‍ ശുശ്രൂഷകള്‍, വി. കുര്‍ബാന, സ്ലീബാ ആഘോഷം എന്നിവയും ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവ വാര ശുശ്രൂഷകള്‍ അവസാനിക്കും. കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുര്‍ബാനകളിലും കുടുംബ സമേതം വന്ന് അനുഗ്രഹം നേടുവാന്‍ എല്ലാവരെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.

പീഡാനുഭവവാരം ശുശ്രൂഷകള്‍ക്ക് ഫാ: എമില്‍ എലിയാസ് കൂരന്‍ (Mar Ignatius Church,Cherppulassery)  നേതൃത്വം കൊടുക്കും.
പള്ളിയുടെ വിലാസം
West United Reformed Church, Lanercost Drive, Fenham, Newcastle, NE5 2DE
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി ഫാ: എബിന്‍ ഊന്നുകാലില്‍, സെക്രട്ടറി സഖറി ജോസഫ് - 07427678825, ട്രസ്റ്റി ബിക്കി കുരുവിള - 07727669289

അബര്‍ഡീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ വാരാചരണം
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം ഫാ: വിവേക് വര്‍ഗ്ഗീസി(റോം)ന്റെ കാര്‍മ്മികത്വത്തില്‍ അബര്‍ഡീന്‍ സമ്മര്‍ഹില്‍ പാരീഷ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും.

ഇന്ന് 16നു ചൊവ്വാഴ്ച ആറു മണി മുതല്‍ സജി ജോണിന്റെ ഭവനത്തില്‍ സന്ധ്യാ നമസ്‌കാരവും 17ന് അഞ്ചു മണി മുതല്‍ കുമ്പസാരവും ആറു മണി മുതല്‍ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് പെസഹാ പെരുന്നാളിന്റെ ശുശ്രൂഷയും 18നു ട്രസ്റ്റി ജേക്കബ് എം. കെയുടെ ഭവനത്തില്‍ ആറു മണി മുതല്‍ സന്ധ്യാ നമസ്‌കാവും 19ന് എട്ടു മണി മുതല്‍ പ്രഭാത നമസ്‌കാരവും സ്ലീബാ ആരാധനയും സ്ലീബാ വന്ദനവും കബറടക്കവും ശുശ്രൂഷയും 18നു ശനിയാഴ്ച പ്രത്യാശയുടെ പ്രതീകമായ ഉയര്‍പ്പ് പെരുന്നാള്‍ ആറു മണി മുതല്‍ സന്ധ്യാ നമസ്‌കാരവും വി. കുര്‍ബാനയും ഉയര്‍പ്പ് പെരുന്നാളും സ്നേഹ വിരുന്നും കൂടി ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിന്റെ സമാപനമാകും. അബര്‍ഡീനിലും പരിസരപ്രദേശത്തുമള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: റ്റിജോ തങ്കച്ചന്‍ - 07404730297, സെക്രട്ടറി സജി തോമസ് - 07588611805, ട്രസ്റ്റി ജേക്കബ് എം, കെ - 07872970197
സ്ഥലത്തിന്റെ വിലാസം
Summerhill Parish Church, Stronsay Drive, Aberdeen, AB15 6JL

എഡിന്‍ബറോ സെന്റ് മേരീസ് കോണ്‍ഗ്രിഗേഷനില്‍ ഹാശാ ആഴ്ച ശുശ്രൂഷ
എഡിന്‍ബറോ: സെന്റ് മേരീസ് കോണ്‍ഗ്രിഗേഷനില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് ഫാ: എമില്‍ ഏലിയാസ്, ഫാ: ഡോ. എല്‍ദോ തോമസ് എന്നിവര്‍ നേതൃത്വം നല്‍കും. 17നു ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് വിശുദ്ധ കുമ്പസാരവും തുടര്‍ന്ന് സന്ധ്യാനമസ്‌കാരത്തോടെ പെസഹാ ശുശ്രൂഷകളും ആരംഭിക്കും. ആറു മണിക്ക് ഫാ: ഡോ. എല്‍ദോ തോമസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വിശുദ്ധ കുര്‍ബാന അനുഭവം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് പെസഹാ അപ്പം മുറിക്കലും നടത്തപ്പെടും. 19നു ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ ആറു മണിക്ക് പ്രഭാത നമസ്‌കാരത്തില്‍ തുടങ്ങി പ്രദക്ഷിണം, സ്ലീബാവന്ദനവ്, കബറടക്കം ഉച്ചയ്ക്ക് 12.30ന് ആശീര്‍വാദത്തോടെ പരിസമാപിക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് നേര്‍ച്ച കഞ്ഞി പള്ളിക്കാര്യത്തില്‍ നിന്ന് ക്രമീകരിച്ചിരിക്കും. ഈമാസം 21നു ഞായറാഴ്ച ഉയര്‍പ്പ് ശുശ്രൂഷകള്‍ രാവിലെ 6.30ന് പ്രഭാത നമസ്‌കാരത്തോടെ ആരംഭിച്ച് ഉയര്‍പ്പിന്റെ പ്രഖ്യാപനം, ഉയര്‍പ്പിന്റെ ശുശ്രൂഷ എന്നിവയ്ക്ക് ശേഷം കൃത്യം 8.30ന് വി. കുര്‍ബാന നടത്തപ്പെടും. 

16 ചൊവ്വാഴ്ച, 18 വ്യാഴാഴ്ച എന്നീ തിയതികളില്‍ വൈകുന്നേരം ഏഴു മണിക്ക് ഇടവകാംഗങ്ങളായ യഥാക്രമം അനില്‍ തോമസ്, എല്‍ദോസ് മാത്യു എന്നിവരുടെ ഭവനങ്ങളില്‍ പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ചിരിക്കും. ശുശ്രൂഷകളിലും ആരാധനകളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
പള്ളിയുടെ വിലാസം
Holy Cross Church, Quality street, Davidsons Mains, Edinburgh, EH4 5BS

പ്രസ്റ്റണ്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ 
പ്രസ്റ്റണ്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്‌കോപ്പയുടെ (വികാരി മാര്‍ ക്ലീമീസ് ബെത്സീന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വയത്തല, പത്തനംതിട്ട കേരള), കാര്‍മികത്വത്തില്‍ നടക്കും.

ശുശ്രൂഷ ക്രമം ചുവടെ:
14. 4. 2019 ഞായര്‍ രാവിലെ 8 ന് ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍
17. 04. 2019 ബുധന്‍ വൈകുന്നേരം 4. 30 ന്  പെസഹാ പെരുന്നാള്‍ ശുശ്രൂഷകള്‍
19. 4. 2019 വെള്ളി രാവിലെ 8 ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍
20. 4. 2019 ശനി രാവിലെ 8. 30 ന് വി. കുര്‍ബ്ബാന (സകല വാങ്ങിപോയവരുടെയും ഓര്‍മ്മ)
20. 4. 2019 ശനി വൈകുന്നേരം 4. 30 ന് ഉയിര്‍പ്പു പെരുന്നാള്‍ ശുശ്രൂഷകള്‍
ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കു സെക്രട്ടറിയുമായി ബന്ധപ്പെടുക - 07885984924
പള്ളിയുടെ വിലാസം
St. Matthews Mission, Acregate Lane, PR1 5QQ

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
ബ്രിസ്റ്റോള്‍ എസ്റ്റിഎസ്എംസിസി ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ച 18നു വൈകുന്നേരം നാലു മണിക്ക് കാലുകഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും തുടര്‍ന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷയും രാത്രി ഒന്‍പതു മണി മുതല്‍ 12 മണി വരെ ദിവ്യകാരുണ്യാരാധനയും ഉണ്ടായിരിക്കും.

പീഡാനുഭവ വെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ 19നു രാവിലെ 9.30ന് ക്രമീകരിച്ചിരിക്കുന്നു. ദുഃഖ ശനിയുടെ തിരുക്കര്‍മ്മങ്ങളും പുത്തന്‍ തീയും വെള്ളം വെഞ്ചരിപ്പും 20നു രാവിലെ 9.30ന് ഉണ്ടായിരിക്കും. ഉയര്‍പ്പു തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങളും ആഘോഷമായ ദിവ്യബലിയും 20നു ശനിയാഴ്ച രാത്രി 10 മണിയ്ക്കും 21നു ഞായറാഴ്ച രാവിലെ എട്ടു മണിക്കും ഉണ്ടായിരിക്കുന്നതാണ്. വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എസ്ടിഎസ്എംസിസി വികാരി ഫാ: പോള്‍ വെട്ടിക്കാട്ടും ഫാ: ഡോ. എബ്രഹാം വള്ളിയാംതടത്തിലുമായിരിക്കും. വിശുദ്ധവാരത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത് ഈ മാസം 10 മുതല്‍ 12 വരെ തീയതികളില്‍ വൈകിട്ട് 6. 30 മുതല്‍ ഒന്‍പതു മണി വരെയാണ്.

എല്ലാ വിശ്വാസികളും വി. കുര്‍ബാനയിലും പീഡാനുഭവ ശുശ്രൂഷയിലും വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ പ്രത്യേകം ക്ഷണിക്കുന്നതായി ബ്രിസ്റ്റോള്‍ എസ്റ്റിഎസ്എംസിസി മിഷന്‍ ഡയറക്ടര്‍ ഫാ: പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റിമാരും അറിയിക്കുന്നു.

സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ലണ്ടന്‍ പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷ
സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഫാ: എല്‍ജോ  അവറാച്ചന്‍ പാലച്ചുവട്ടില്‍ നയിക്കും. 17നു ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ പെസഹായുടെ ശുശ്രൂഷകളും ഫാ: ഗീവര്‍ഗ്ഗീസ് തണ്ടായത്തിന്റെ കാര്‍മ്മികത്വത്തില്‍ നടത്തും. ഓശാന ശുശ്രൂഷകള്‍ക്ക് ശേഷം വനിതാ സമാജത്തിന്റെയും യൂത്ത് അസ്സോസിയേഷന്റെയും നേതൃത്വത്തില്‍ സമാഹരണം നടത്തുവാന്‍ തീരുമനിച്ചിരിക്കുന്നു. 19നു ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ രാവിലെ ഒന്‍പതു മണി മുതല്‍ കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 20നു രാവിലെ ഒന്‍പതു മണിക്ക് സകല പരേതരയും ഓര്‍മ്മിക്കുന്ന ദുഃഖശനിയുടെയും അന്നേ ദിവസം വൈകുന്നേരം ആറു മണിക്ക് പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിന്റെ ശുശ്രൂഷകളും നടത്തപ്പെടും. ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ക്ക് എല്ലാം വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നു.
ശുശ്രൂഷ നടക്കുന്ന പള്ളിയുടെ വിലാസം
St.Thomas Jacobite Syrian Orthodox Church, Taunton Road, Romford, RM3 7ST

മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ 17നു ബുധനാഴ്ച വൈകിട്ട് 5.30ന് പെസഹാ ശുശ്രൂഷകള്‍ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. 18നു വ്യാഴാഴ്ച ആറു മണിക്ക് കാലുകഴുകല്‍ ശുശ്രൂഷ നടത്തപ്പെടും. 19നു രാവിലെ ഒന്‍പതു മണിക്ക് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടത്തപ്പെടും. 20നു രാവിലെ എട്ടു മണിക്ക് ദുഃഖശനിയുടെ വിശുദ്ധ കുര്‍ബാന നടത്തപ്പെടും. വൈകിട്ട് ആറിന് ഉയര്‍പ്പിന്റെ ശുശ്രൂഷയും നടത്തപ്പെടും. വിശ്വാസികള്‍ ഭക്തിപൂര്‍വവം ശുശ്രൂഷകളില്‍ പങ്കു ചേരുവാന്‍ ഇടവക വികാരി ഫാ: ഹാപ്പി ജേക്കബ് ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി ഫാ: ഹാപ്പി ജേക്കബ് - 7863562907, ബിനോയി മാത്യു - 07533094770, ലിറ്റോ ടൈറ്റസ് - 07888828637
പള്ളിയുടെ വിലാസം
St. George Indian Orthodox Church, South Belgrave Street, Bolton, BL1 3RF

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആസ്ഥാനമായ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും. ആരാധനക്രമ പണ്ഡിതനായ ഡോ. പോളി മാണിയാട്ട് വിവിധ ദിവസങ്ങളില്‍ ശുശ്രൂഷകള്‍ നയിക്കും. വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ താഴെപ്പറയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കത്തീഡ്രല്‍ വികാരി ഡോ. ബാബു പുത്തന്‍പുരക്കല്‍ അറിയിച്ചു.

ധ്യാന പ്രഭാഷണം വലിയ ബുധന്‍ രാവിലെ 8. 30ന് ദിവ്യകാരുണ്യ ആരാധന, രാവിലെ 9. 30 ന് വി. കുര്‍ബാന, വൈകുന്നേരം 6. 30ന് സായാഹ്ന നമസ്‌കാരം, പെസഹാ വ്യാഴം വൈകുന്നേരം ആറിന് കാല്‍കഴുകല്‍ ശുശ്രൂഷ, വി. കുര്‍ബാന, പൊതു ആരാധന, പീഡാനുഭവ വെള്ളി രാവിലെ 10ന് പീഡാനുഭവ വായന, കുരിശിന്റെ വഴി, നേര്‍ച്ചക്കഞ്ഞി, ദുഃഖശനി: വി. കുര്‍ബാന, പുത്തന്‍ തീ, പുത്തന്‍ വെളളം വെഞ്ചരിപ്പ്, ഈസ്റ്റര്‍ ശനി വൈകിട്ട് ഏഴിന് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍, വി. കുര്‍ബാന രാവിലെ ഒന്‍പതിന് വി. കുര്‍ബാന എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവവാരം
അബര്‍ഡീന്‍: സ്‌കോട്ട്ലന്റില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന ഏക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ യേശു ക്രിസ്തുവിന്റ പീഡാനുഭവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ആചരിക്കും. ഇന്ന് 16നു ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്കു കുമ്പസാരവും ഏഴു മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും, ധ്യാനവും ഉണ്ടായിരിക്കും. 16നു ചൊവ്വാഴ്ച 6.30 മുതല്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഹൂസോയോ പ്രാപിക്കുവാന്‍ സമയം ക്രമീകരിച്ചിരിക്കുന്നു അപ്പോള്‍ എല്ലാ മാതാപിതാക്കളും കുട്ടികളെ പള്ളിയില്‍ കൊണ്ടുവരേണ്ടതാണ്.

17നു ബുധനാഴ്ച വൈകുന്നേരം നാലു മുതല്‍ സെന്റ് ക്ലെമെന്റ്സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും, 6.30നു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രൂഷകളും, പെസഹാ കുര്‍ബാനയും, അപ്പം മുറിക്കലും ഉണ്ടായിരിക്കും. 19നു വെള്ളിയാഴ്ച രാവിലെ ഏഴിനു ''ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഏഴു മണിക്കു പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ തുടര്‍ന്നു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

20നു ശനിയാഴ്ച വൈകുന്നേരം ആറിന് ഉയര്‍പ്പു പെരുന്നാള്‍ വൈകുന്നേരം ആറു മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്നു ഉയര്‍പ്പു പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും, വി. കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹീതരാകാന്‍ സ്‌കോട്ട്ലന്റിലും, അബര്‍ഡീന്റെ പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും സ്വാഗതം ചെയ്യുന്നു. പീഡാനുഭവവാരം ശുശ്രൂഷകള്‍ക്കു ഫാദര്‍ കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ നേതൃത്വം നല്‍കും.
പള്ളിയുടെ വിലാസം
St. Clement Episcopal Church, Mastrick Drive, AB16 6UF, Aberdeen
കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി - ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര - +37253245649, സെക്രട്ടറി - രാജു വേലംകാല - 07789411249, 01224680500, ട്രഷറാര്‍ - ജോണ്‍ വര്‍ഗീസ് - 07737783234, 01224467104

ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനിലെ വിശുദ്ധ വാര ശുശ്രൂഷകള്‍
സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കാത്തോലിക് മിഷനില്‍ വലിയ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യാക്കോസ് തടത്തിലും ഫാ.തോമസ് മടുക്കമൂട്ടിലും നേതൃത്വം നല്‍കും. പെസഹാ വ്യാഴം: പെസഹായുടെ പ്രത്യേക ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും 18നു വ്യാഴാഴ്ച വൈകുന്നേരം 6.30ന് ആരംഭിക്കും. ദുഃഖവെള്ളി: രാവിലെ 8.30ന് ശുശ്രൂഷകള്‍ ആരംഭിക്കും. ഉയിര്‍പ്പു തിരുനാള്‍ 20നു രാത്രി ഒന്‍പതു മണിക്ക് ഉയിര്‍പ്പു തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

വലിയ ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മണിക്ക് സന്ധ്യാ പ്രാര്‍ഥനയും, വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളില്‍ സംബന്ധിക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷീന്‍: 07544547007, സജി: 07951221914
സ്ഥലത്തിന്റെ വിലാസം
St. Anne's Church, (Mar Ivanios Centre), Dagenham, RM9 4SU

ബര്‍മിങ്ഹാം സെന്റ് ജോസഫ് യാക്കോബായ ദേവാലയത്തിലെ വിശുദ്ധവാര ശുശ്രൂഷകള്‍
ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം സെന്റ് ജോസഫ് യാക്കോബായ പളളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും നടത്തപ്പെടുന്നു. ഫാ: ജോബ് പോളിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ഈ വര്‍ഷത്തെ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്. പെസഹായുടെ ശുശ്രൂഷകള്‍ 17നു വൈകിട്ട് 4.30 മുതല്‍ ആരംഭിക്കും. 4. 30 മുതല്‍ 5. 30 വരെ വിശുദ്ധ കുമ്പസാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പെസഹായുടെ പ്രത്യേക ശുശ്രൂഷയും നടത്തപ്പെടും. ദുഃഖവെള്ളിയാഴ്ചയുടെയും ഉയര്‍പ്പിന്റെയും ശുശ്രൂഷകള്‍ ബ്രൂസ്ഗ്രേവിലുള്ള സെന്റ ലൂക്ക് ചര്‍ച്ച് സെന്ററില്‍ വച്ചാണ് നടത്തപ്പെടുന്നത്. ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഒന്‍പതിന് ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകിട്ട് 5. 30ന് ഉയര്‍പ്പിന്റെ ശുശ്രൂഷകളും നടത്തപ്പെടും. കഷ്ടാനുഭവ ആചാരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും കുടുംബ സമേതം സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി ഫാ: ഫിലിപ്പ് തോമസ് - 07414419426, സെക്രട്ടറി ജോര്‍ജ് ഐസക്ക് - 07723309011, ട്രസ്റ്റി മാത്യു വര്‍ഗ്ഗീസ് - 07723047616
പള്ളിയുടെ വിലാസം
All Saints Church, Burcot Lane, Bromsgrove, B60 1AD
ദുഃഖവെള്ളിയുടെയും ഉയര്‍പ്പിന്റെയും ശുശ്രൂഷകള്‍ നടത്തപ്പെടുന്ന പള്ളിയുടെ വിലാസം
St. Luke's Church Centre, Braces Lane, Bromsgrove, B60 1ED

മലങ്കര സഭയുടെ പീഡാനുഭവ വാര ശുശ്രൂഷകള്‍ ഗ്ലാസ്ഗോയില്‍ 
യേശു ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്മരണ ആചരിക്കുന്ന, വലിയ നോമ്പിന്റെ അവസാന ആഴ്ച കത്തോലിക്കയില്‍ സ്‌കോട്ട്‌ലന്റില്‍ മലങ്കര കത്തോലിക്ക ആരാധന ക്രമത്തില്‍ ഹാശാ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നു. ഫാ: ജോണ്‍സന്‍ മനയലിന്റെ കാര്‍മ്മികത്വത്തില്‍ ഗ്ലാസ്ഗോ സെന്റ്. ആന്‍ഡ്രൂസ് മലങ്കര കത്തോലിക് മിഷന്‍, സെന്റ് സ്ററീഫന്‍ മലങ്കര കത്തോലിക്ക മിഷന്‍, ബര്‍ഡീന്‍ കൂടാതെ സമീപ പ്രദേശത്തുള്ള മലങ്കര സുറിയാനി പാരമ്പര്യം പിന്തുടരുന്ന വിശ്വാസികളും പങ്കെടുക്കുന്ന സമാധാനവും, പ്രത്യാശയും, അനുഗ്രഹവും, പ്രദാനം ചെയ്യുന്ന തിരുക്കര്‍മ്മങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു. 

ശുശ്രൂഷകളുടെ സമയക്രമം ചുവടെ:
17 /04 /19 -പെസഹാ  wednesday  @  6 . 00 pm 
19 /04 /19 ദുഃഖ വെള്ളി Good [email protected] 7 .00 am 
20 /04 /19ഈസ്റ്റര്‍ Saturday [email protected] .00 am 
സ്ഥലത്തിന്റെ വിലാസം
Holy Cross Church,113  Dixon  Avenue, Glasgow, G42 8ER 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ മനയില്‍ - 07774845670 

നോട്ടിംഗ്ഹാം ഡെര്‍ബി മിഷനുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
നോട്ടിംഗ്ഹാമില്‍ സെന്റ് പോള്‍സ് ദൈവാലയത്തിലും ഡെര്‍ബിയില്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തിലുമാണ് വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. മിഷന്‍ ഡയറക്ടര്‍ ഫാ: ബിജു കുന്നയ്ക്കാട്ട്,ഫാ: വില്‍ഫ്രഡ് പെരേപ്പാടന്‍ എസ്ഇജെ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശുശ്രുഷകളിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നു. രണ്ടു മിഷനുകളിലെയും വിശുദ്ധവാര ശുശ്രൂഷകളുടെ സമയവിവരം ചുവടെ:
നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്‍
17 ബുധന്‍: കുമ്പസാരദിനം - 05.00 - 10.00 പി.എം.
18 വ്യാഴം: പെസഹാവ്യാഴം - 03.00 പി.എം.
19 വെള്ളി: ദുഃഖവെള്ളി - 02.00 പി.എം.
20 ശനി: ദുഃഖശനി & ഉയിര്‍പ്പുഞായര്‍ - 02.00 പി.എം.
ദേവാലയത്തിന്റെ വിലാസം
St. Paul's, Lenton Boulevard, NG7 2BY

ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷന്‍
14 ഞായര്‍: ഓശാന ഞായര്‍ - 03.00  പി.എം.
16 ചൊവ്വ: കുമ്പസാരദിനം - 05.00 -- 10.00 പി.എം.
18 വ്യാഴം: പെസഹാവ്യാഴം -10.00 എ. എം.
19 വെള്ളി: ദുഃഖവെള്ളി - 09.00 എ. എം.
20 ശനി: ദുഃഖശനി & ഉയിര്‍പ്പുഞായര്‍ - 10.00 പി.എം.
ദേവാലയത്തിന്റെ വിലാസം
St. Joseph's, Burton Road, DE1 1TQ

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷനില്‍
മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ വിഥിന്‍ ഷോ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ പെസഹാ തിരുക്കര്‍മ്മങ്ങളും ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളും വൈകുന്നേരം 5.30 മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും. ഈസ്റ്റര്‍ ദിന ശുശ്രൂഷകളും രാത്രി 11 മണിക്ക് നടക്കും.

ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രോളിയില്‍ വിശുദ്ധ വാരാചരണ ശുശ്രൂഷകള്‍ നാളെ മുതല്‍
ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രോളിയില്‍ വിശുദ്ധ വാരാചരണ ശുശ്രൂഷകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. 17ന് വൈകിട്ട് 5.30ന് പെസഹാ വ്യാഴ ശുശ്രൂഷകളും 19ന് വെള്ളിയാഴ്ച രാവിലെ 11.30 മുതല്‍ 7.30 വരെ ദുഃഖ വെള്ളിയുടെ ശുശ്രൂഷകളും 20ന് ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ദുഃഖ ശനിയുടെ ശുശ്രൂഷകളും ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ഈസ്റ്റര്‍ സര്‍വ്വീസും നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category