1 GBP = 87.20 INR                       

BREAKING NEWS

പരപുരുഷ ബന്ധത്തിന് പോയ യുവതിയെ പരസ്യമായി സ്റ്റേജില്‍ കയറ്റി കൈകാലുകള്‍ ബന്ധിപ്പിച്ച് ചൂരല്‍ വടി കൊണ്ട് തളര്‍ന്ന് വീഴും വരെ തല്ലിക്കൊണ്ടിരുന്നു; ചിരിച്ചും രസിച്ചും മൊബൈലില്‍ പകര്‍ത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന അനേകം നാട്ടുകാര്‍; നമ്മുടെ ലോകത്ത് ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടെന്നറിയുക

Britishmalayali
kz´wteJI³

രിയ നിയമം എത്ര മാത്രം ക്രൂരമായാണ് നടപ്പിലാക്കുന്നതെന്നതിന് അടിവരയിട്ട് ഇന്തോനേഷ്യയില്‍ നിന്നും പുതിയ ഒരു വാര്‍ത്ത കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പരപുരുഷ ബന്ധത്തിന് പോയെന്ന കുറ്റം ചുമത്തി ഒരു  യുവതിയെ പരസ്യമായി സ്റ്റേജില്‍ കയറ്റി കൈകാലുകള്‍ ബന്ധിപ്പിച്ചു ചൂരല്‍ വടി കൊണ്ട് തളര്‍ന്ന് വീഴും വരെ തല്ലിക്കൊണ്ടിരുന്ന വീഡിയോയും ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. മനുഷ്യത്വ രഹിതമായ ഈ ശിക്ഷാ വിധി ചിരിച്ചും രസിച്ചും മൊബൈലില്‍ പകര്‍ത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന അനേകം നാട്ടുകാര്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. നമ്മുടെ ലോകത്ത് ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടെന്നറിയുമ്പോള്‍ ആരുമൊന്ന് ഞെട്ടിപ്പോകും.

വെളുത്ത ഗൗണ്‍ പോലുള്ള അടിമുടി മൂടുന്ന വസ്ത്രവും ശിരോവസ്ത്രവും ധരിച്ച സ്ത്രീ പേടിച്ചരണ്ട് സ്റ്റേജില്‍ കുനിഞ്ഞ് മുട്ട് കുത്തിയിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. അവരുടെ അടുത്തു കണ്ണടക്കം മൂടിക്കെട്ടി കറുത്ത വസ്ത്രം ധരിച്ച ഒരു ഒഫീഷ്യല്‍ ചൂരല്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്നുമുണ്ട്.  ഇന്തോനേഷ്യയിലെ കടുത്ത മതവിശ്വാസമുള്ള യാഥാസ്ഥിതികര്‍ കൂടുതലായി വസിക്കുന്ന അകെഹ് പ്രവിശ്യയിലാണ് ഈ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. അല്‍ഗോജോ എന്ന പേരിലറിയപ്പെടുന്ന ഒഫീഷ്യലാണ് യുവതിയെ ചാട്ടവാറടിക്ക് വിധേയയാക്കിയത്.

മറ്റു രണ്ടു സ്ത്രീകളുടെ അകമ്പടിയോടെ ഈ യുവതിയെ സ്റ്റേജിലേക്ക് കൊണ്ടു വന്നപ്പോള്‍ അവര്‍ തലകുനിച്ചിരുന്നു. സ്റ്റേജിനടുത്തേക്ക് നിന്ന നിരവധി കാഴ്ചക്കാര്‍ ആവേശത്തോടെ തങ്ങളുടെ മൊബൈലില്‍ ശിക്ഷയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മത്സരിച്ചിരുന്നു. മറ്റൊരു ചിത്രത്തില്‍ സ്ത്രീയുടേതിന് സമാനമായ വെളുത്ത വസ്ത്രം ധരിച്ച പുരുഷനെയും കാണാം. ഇയാളെയും ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. ചൂതാട്ടം, മദ്യപാനം, അവിഹിത ബന്ധത്തിലേര്‍പ്പെടല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഈ പ്രവിശ്യയില്‍ ചാട്ടവാറടി സര്‍വ്വസാധാരണമായി ശിക്ഷ വിധിക്കാറുണ്ട്.

ഇന്തോനേഷ്യയില്‍ നിന്നും അകെഹ് പ്രവിശ്യ 2001ല്‍ സ്പെഷ്യല്‍ ഓട്ടോണമി നേടിയെടുത്തതിന് ശേഷമായിരുന്നു ഇവിടെ ഷരിയ നിയമം നടപ്പിലാക്കിയത്. ഇവിടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഘടന വാദം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥയെന്ന നിലയിലായിരുന്നു ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഇതിന് വഴങ്ങിയത്. രാജ്യത്ത് ഷരിയ നിയമമുള്ള ഏക പ്രവിശ്യയുമാണിത്. പരസ്യമായുള്ള ചാട്ടവാറടി ക്രൂരമായ ശിക്ഷയാണെന്നാണ് റൈറ്റ്സ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. ഇതിന് അറുതി വരുത്തണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗവും മുസ്ലീം ജനസംഖ്യയുടെ അകെഹിലെ ആളുകള്‍ ഈ ശിക്ഷയെ അനുകൂലിക്കുന്നുണ്ട്. ഇവിടുത്തെ അഞ്ച് മില്യണ് പേരില്‍ 98 ശതമാനം പേരും മുസ്ലീങ്ങളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category