1 GBP = 87.80 INR                       

BREAKING NEWS

അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മുണ്ടക്കയം കരിനിലത്ത്; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചതാവാമെന്ന് പൊലീസ്; മൃതദേഹത്തിന് ഒരു ദിവസത്തിലധികം പഴക്കം; പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടെത്തി

Britishmalayali
kz´wteJI³

മുണ്ടക്കയം: മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയില്‍ അമ്മുക്കുട്ടി (70)മകന്‍ മധു (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മകന്‍ തൂങ്ങി മരിച്ച് നില്‍ക്കുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചതാവാമെന്ന് കരുതുന്നു.

വൈകുന്നേരം നാല് മണിയോടെ അമ്മുകുട്ടിയുടെ മകളും മകളുടെ മകനും വിഷു പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. മുണ്ടക്കയം പൊലീസ് അന്വേഷണമാരംഭിച്ചു. ചൊവ്വാഴ്ച്ച ഫോറന്‍സിക് സംഘം വന്ന ശേഷം വിശദമായ പരിശോധന നടത്തും.

മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതായി പ്രാഥമിക പരിശോധയില്‍ വ്യക്തമായിട്ടുണ്ട്. ഇതുകൂടാതെ രക്തം വാര്‍ന്നൊഴുകിയതായും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ അടുക്കളയില്‍ മരിച്ച നിലയിലാണ് മകന്‍ മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മധു തൂങ്ങിമരിച്ചതായാണ് പ്രാഥമികപരിശോധനയില്‍ വ്യക്തമായിരിക്കുന്നതെന്ന് മുണ്ടക്കയം എസ്‌ഐ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധുവും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രണ്ടുദിവസമായി വീട്ടില്‍നിന്നും അനക്കം കേട്ടിരുന്നില്ലെന്ന് നാട്ടുകാര്‍ അറിയച്ചതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ വീട്ടിലുണ്ടായ പ്രശ്‌നമെന്തെന്നും മരണത്തിന്റെ കാരണമെന്തെന്നും കണ്ടെത്താന്‍ സാധിക്കൂ എന്ന് മുണ്ടക്കയം പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category