1 GBP = 87.20 INR                       

BREAKING NEWS

ഫാമില്‍ വളര്‍ത്തിയിരുന്ന 'ഭീകരപക്ഷി'യുടെ ആക്രമണത്തില്‍ ഉടമയ്ക്ക് ദാരുണാന്ത്യം; പറക്കാനാവില്ലെങ്കിലും അപകടകാരിയായ കാസോവരിക്ക് ഒന്നരമീറ്ററിലധികം പൊക്കവും 60 കിലോയോളം തൂക്കവും വരും; ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയുടെ ആക്രമണത്തില്‍ ഓസ്‌ട്രേലിയയില്‍ മാത്രം കൊല്ലപ്പെട്ടത് 150ഓളം പേര്‍

Britishmalayali
kz´wteJI³

വീട്ടിലെ ഫാമില്‍ വളര്‍ത്തിയിരുന്ന പക്ഷിയുടെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി കാസോവരിയുടെ (cassowary) ആക്രമണത്തിലാണ് എഴുപത്തഞ്ചുകാരനായ മാര്‍വിന്‍ ഹാജോസ് മരിച്ചത്. കാസോവരിയെ കൂടാതെ നിരവധി വിചിത്രപക്ഷികളെ മാര്‍വിന്‍ ഫാമില്‍ സംരക്ഷിച്ചിരുന്നു. മൃഗശാലകളില്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഈ പക്ഷികളെ സൂക്ഷിക്കുന്നത്.

പറക്കാനാവില്ലെങ്കിലും അപകടകാരിയായ പക്ഷിയാണ് കാസോവരി. മനുഷ്യനെപ്പോലും പിന്തുടര്‍ന്ന് ആക്രമിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. ന്യൂഗിനിയയിലും വടക്കുകിഴക്കന്‍ ഓസ്ട്രേലിയയിലും കാണപ്പെടുന്ന ഈ കൂറ്റന്‍പക്ഷി ഒളിച്ചുകഴിയുന്നവരുടെ കൂട്ടത്തില്‍പ്പെട്ടതാണ്. തീറ്റ തേടലും കൂട്ടുകൂടലുമെല്ലാം കാട്ടില്‍ തന്നെ. 1.5-1.8 മീറ്റര്‍ വരെ ഉയരമുള്ള ഇവയ്ക്ക് 60 കിലോഗ്രാമോളമാണു ഭാരം. പെണ്‍ കാസോവരികള്‍ക്കാണു വലുപ്പക്കൂടുതല്‍. കാലുകളില്‍ നല്ല മൂര്‍ച്ചയുള്ള നഖങ്ങളുണ്ട്. ഒളിച്ചിരുന്നു ശത്രുക്കളെ ആകമ്രിച്ചു കീഴ്പ്പെടുത്താനും മണ്ണുമാന്തി കുഴിയുണ്ടാക്കാനും സാധിക്കുന്നു. നിശ്ചിത ചുറ്റളവിനുള്ളില്‍ സ്വന്തമായൊരു ആവാസമേഖല തീര്‍ക്കുന്ന കാസോവരികള്‍ ഇവിടേക്ക് അതികമ്രിച്ചു കയറുന്നവരെ ശക്തമായി കൈകാര്യം ചെയ്യാനും മടിക്കാറില്ല.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഫ്‌ളോറിഡയിലെ അലാചുവായിലുള്ള ഫാമില്‍ നിന്ന് അടിയന്തര വൈദ്യസഹായമെത്തിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് വിവരം പുറത്തറിഞ്ഞത്. മാര്‍വിന്‍ വീണതിനെ തുടര്‍ന്ന് പക്ഷി ഇയാളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാര്‍വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ക്ലാസ് കക വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള കാസോവരികളെ വില്‍ക്കുന്നതിനും പ്രദര്‍ശനത്തിനും കൈവശം വെയ്ക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമുണ്ട്. പക്ഷിയെ സംരക്ഷിക്കാന്‍ മാര്‍വിന് അനുമതി ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒട്ടകപക്ഷിയുടേയും എമുവിന്റേയും ബന്ധുവായ കാസോവരി വലിപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ്. ക്യൂന്‍സ് ലാന്‍ഡ്, ഓസ്‌ട്രേലിയ, ന്യൂഗിനിയ എന്നി രാജ്യങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. കറുത്ത കട്ടി കൂടിയ തൂവലുകള്‍ ശരീരമാകെ മൂടിയിട്ടുള്ള കാസോവരിയുടെ കഴുത്തിന്റെ ഭാഗത്തുകൊബാള്‍ട്ടിന്റെ നീല നിറത്താല്‍ ആകര്‍ഷണീയമാണ്. കഴുത്തില്‍ കോഴിയുടേത് പോലെ ചുവന്ന താടയും തലയില്‍ പൂവും കാസോവരിക്കുണ്ട്.

ഇവയുടെ കാലുകളാണ് കാസോവരിയെ കൂടുതല്‍ അപകടകാരികളാക്കുന്നത്. കൂര്‍ത്തതും നീളമുള്ളതുമായ കാല്‍ വിരലുകള്‍ക്ക് കഠാരയോളം മൂര്‍ച്ചയുണ്ട്. ഈ പക്ഷിയുടെ തൊഴിയേല്‍ക്കുന്നത് ഗുരുതര പരിക്കുകള്‍ക്ക് കാരണമാവും. എന്നാല്‍ വനത്തിനുള്ളില്‍ തന്നെ കഴിയാനാണ് കസോവരികള്‍ക്ക് താല്‍പര്യം. മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ നിന്ന് ഈ പക്ഷികള്‍ അകന്നു നില്‍ക്കാറാണ് പതിവ്.
ഈ പക്ഷിയുടെ ആക്രമണത്തില്‍ ഓസ്‌ട്രേലിയയില്‍ മാത്രം 150 ഓളം പേര്‍ മരിച്ചിട്ടുണ്ട്. ഒന്നര മീറ്ററിലധികം ഉയരമുള്ള ഈ പക്ഷി ഉയരത്തില്‍ ചാടിയാണ് ആക്രമിക്കാറ്. വലിയ ചിറകുകളുണ്ടെങ്കിലും ഇവയ്ക്ക് പറക്കാനുള്ള കഴിവില്ല. തികച്ചും സസ്യഭുക്കാണ് ഈ പക്ഷി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category