1 GBP = 87.50 INR                       

BREAKING NEWS

ബിജെപിയുടെ വര്‍ഗീയ പ്രചരണത്തിന് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി വായടപ്പിക്കും; ദേശസ്നേഹത്തിന്റെ പേരില്‍ വോട്ടു ചോദിക്കുമ്പോള്‍ രാജ്യത്തിനുള്ളില്‍ മോദി എന്തുചെയ്തെന്ന് മറുചോദ്യം; തങ്ങളുടെത് രക്തസാക്ഷി കുടുംബമാണെന്ന് ഓര്‍മ്മിപ്പിച്ച് അണികളില്‍ കോണ്‍ഗ്രസ് വികാരമുണര്‍ത്തും; നിറഞ്ഞ ചിരിയുമായി കൈകൊടുത്തും കൈവീശിയും ആള്‍ക്കൂട്ടത്തെ കൈയിലെടുത്തും; രൂപത്തിലും ശബ്ദത്തിലും ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ മാസായി മാറുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ആഗ്ര: നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ ഞാന്‍ തയ്യാര്‍.. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച ഇക്കാര്യം ഒന്നും മാത്രം മതി ബിജെപിയുടെയും മോദിയുടെയും നെഞ്ചിടിപ്പ് ഉയര്‍ത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കാനും. ഒരു വശത്ത് വര്‍ഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കുന്ന ബിജെപി രാഷ്ട്രീയത്തിന് മറുവശത്ത് രാജ്യത്തിന്റെ ഒരുമയുടെ കഥ പറഞ്ഞും ആളുകളെ കൈയിലെടുത്ത് പ്രിയങ്ക മുന്നേറുകയാണ്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി കൊണ്ട് ഉത്തര്‍പ്രദേശില്‍ അനുനിമിഷം മാസായി മാറുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി.

ദേശീയത മുഖ്യപ്രചരണ വിഷയമാക്കുന്ന ബിജെപിയുടെ പൊള്ളത്തരവും അവര്‍ ചര്‍ച്ചയാക്കുന്നു. ദേശസ്നേഹത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്ന മോദി രാജ്യത്തിന് വേണ്ടി എന്തു ചെയ്തെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് അവര്‍ നേരിട്ടത്. കഴിഞ്ഞ ദിവസവും ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ജനങ്ങളെ കൈയിലെടുത്തത് അവരെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു. നിങ്ങള്‍ ദേശസ്‌നേഹിയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനെപ്പറ്റി സംസാരിക്കുന്നതിന് പകരം ഇന്ത്യയെക്കുറിച്ച് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സൈനികരെക്കുറിച്ചും പറയൂ. ദേശീയവാദിയാണെങ്കില്‍ നഗ്നപാദരായി നിങ്ങള്‍ക്ക് മുന്നിലെത്തുന്ന കര്‍ഷകരെ കാണാന്‍ തയ്യാറാവാത്തതെന്താണ്?

അഞ്ചു വര്‍ഷത്തിനിടെ എന്തൊക്കെയോ ചെയ്തുവെന്ന തരത്തിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍ യാഥാര്‍ഥ്യം അതല്ല. അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് രാജ്യത്തെ യുവാക്കളുടെയും കര്‍ഷകരുടെയും മുഖത്ത് നോക്കിയാല്‍ വ്യക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു. ഇങ്ങനെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായാണ് പ്രിയങ്കയുടെ പ്രചരണം. തന്റെ കുടുംബത്തെ ആക്രമിക്കുന്ന മോദിക്കും പ്രിയങ്ക പൊതുവേദികളില്‍ മറുപടി പറയുന്നുണ്ട്.

തന്റെ അച്ഛനും കൊല്ലപ്പെട്ട മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി രക്തസാക്ഷിയാണെന്ന് പ്രിയങ്ക ഓര്‍മ്മിപ്പിക്കുന്നു. മറ്റു ദേശീയ നേതാക്കളെ രക്തസാക്ഷിയായി കാണുന്നത് പോലെ അദ്ദേഹത്തെയും ബിജെപി. അങ്ങനെ കാണേണ്ടതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്വയം ദേശസ്നേഹികളെന്നു അവകാശപ്പെടുന്ന ബിജെപി രക്തസാക്ഷികളെ അവരുടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കാതെ ബഹുമാനിക്കാന്‍ പഠിക്കേണ്ടതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

'നിങ്ങള്‍ രാജ്യസ്നേഹികളാണെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ 'ശഹീദു'കളെ(രക്തസാക്ഷികളെ) ബഹുമാനിക്കണം. ഹിന്ദുക്കളായ ശഹീദുകളെയും, മുസ്ലീങ്ങളായ ശഹീദുകളെയും നിങ്ങള്‍ ബഹുമാനിക്കണം. നിങ്ങളുടെ പ്രതിപക്ഷ നേതാവിന്റെ അച്ഛനായ ശഹീദിനെയും നിങ്ങള്‍ ബഹുമാനിക്കണം.' പ്രിയങ്ക ഗാന്ധി പറഞ്ഞു. 'നിങ്ങള്‍ ദേശീയവാദികളാണെങ്കില്‍ സ്വാതന്ത്ര്യസമരത്തിനു അടിത്തറ പാകിയ, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരെ അപമാനിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങള്‍ ദേശസ്നേഹികളാണെങ്കില്‍ ഈ തെരഞ്ഞെടുപ്പ് സമയത്ത് പാക്കിസ്ഥാനെക്കുറിച്ചല്ല ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കേണ്ടത്.' അവര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് ഇവിടുത്തെ സ്ഥാപനങ്ങളോടും ജനാധിപത്യത്തോടു തന്നെയും ബഹുമാനമില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അവര്‍ സത്യത്തില്‍ ദേശസ്നേഹികളായിരുന്നുവെങ്കില്‍ ശരിയുടെ പാത പിന്‍തുടര്‍ന്നേനെയെന്നും, സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കാത്തവര്‍ക്ക് രാജ്യം മാപ്പ് കൊടുക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി ഇതുവരെ തള്ളിയിട്ടില്ല. ഇക്കാര്യത്തില്‍അന്തിമ തീരുമാനമെടുത്തിട്ടില്ല. മെയ് 19-നാണ് വാരാണസിയില്‍ വോട്ടെടുപ്പ്. പ്രിയങ്ക ഗാന്ധിയെ മല്‍സരിപ്പിക്കണമെന്ന് പാര്‍ട്ടിയുടെ യുപി ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തിലൊരു കാര്യം ആലോചനയിലില്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. കൂടാതെ പ്രിയങ്ക താല്‍പര്യമറിയിച്ചാല്‍ മല്‍സരിക്കാന്‍ അനുവദിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മല്‍സര സന്നദ്ധത പ്രിയങ്ക തന്നെ നേരിട്ടറിയിച്ചെന്നാണു വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പത്രികാ സമര്‍പ്പണത്തിന്റെ അവസാനദിനം അപ്രതീക്ഷിതമായി പ്രിയങ്കയെ കളത്തിലിറക്കാനാണ് ആലോചന.
നിലവില്‍ കോണ്‍ഗ്രസും എസ്പി ബിഎസ്പി പ്രതിപക്ഷ സഖ്യവും വാരാണസിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മോദിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ച് കക്ഷികള്‍ക്കിടയില്‍ അണിയറ ചര്‍ച്ചകള്‍ സജീവമാണ്. വാരാണസിയില്‍ പ്രിയങ്ക കളത്തിലിറങ്ങിയാല്‍ മോദിക്കു പ്രചാരണത്തിനായി കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുല്‍ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോള്‍, മോദിയെ വാരാണസിയില്‍ തളച്ചിടുന്നതു തങ്ങള്‍ക്കു നേട്ടമാകുമെന്ന ചിന്ത കോണ്‍ഗ്രസിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category