1 GBP = 87.50 INR                       

BREAKING NEWS

ഒടുവില്‍ രാഹുലിന്റെ ഇടപെടല്‍; ഷീലയെ തണുപ്പിക്കാനായി കെജ്രിവാളിനെ ചെറുതായി തോണ്ടി ട്വീറ്റ് ചെയ്തെങ്കിലും നാലു സീറ്റ് നല്‍കാമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് മോദിവിരുദ്ധ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നു; ആം ആദ്മിക്ക് നാലും കോണ്‍ഗ്രസിന് മൂന്നുമായി സഖ്യം ഉടലെടുത്തേക്കുമെന്ന് സൂചന; ഡല്‍ഹിയിലെ അവസാനവട്ട നീക്കം വിജയിച്ചാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ വെള്ളം കുടിക്കും; തര്‍ക്കം തുടര്‍ന്നത് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് വിജയിക്കുമെന്ന് ഉറപ്പുള്ള പഞ്ചാബിനെ ചൊല്ലി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഇടപെടലോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പില്‍ മോദി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ എതതിര്‍പ്പുകളും പരിഗണിച്ചു കൊണ്ടാണ് രാഹുല്‍ കളത്തിലറങ്ങിയത്. ഡല്‍ഹിയില്‍ എഎപിയും കോണ്‍ഗ്രസും ഒന്നിക്കുകയെന്നാല്‍ ബിജെപിയുടെ തോല്‍വിയാണെന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. എഎപിക്ക് നാല് സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. കോണ്‍ഗ്രസ് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. സഖ്യസാധ്യതകള്‍ വൈകിപ്പിക്കുന്നത് അരവിന്ദ് കേജ്രിവാളാണെന്നും രാഹുല്‍ പറഞ്ഞു.

എഎപിയുമായുള്ള സഖ്യത്തെക്കുറിച്ച് ആദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പരസ്യമായി പ്രതികരിക്കുന്നത്. നേതാക്കള്‍ വീണ്ടും പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ അടഞ്ഞ സഖ്യവാതിലുകള്‍ വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷ. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് എന്തിനും തയാറാണെന്ന് അരവിന്ദ് കേജ്രിവാളും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഏഴു ലോക്സഭാ സീറ്റുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എഎപിയും നാല് ഇടത്തേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം വേണമെന്ന ആവശ്യവുമായി എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളാണ് കോണ്‍ഗ്രസിനെ നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍, ഷീലാ ദീക്ഷിത് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തു കൊണ്ട് രംഗത്തെത്തി. എന്നാല്‍, സഖ്യമില്ലാതെ എത്ര സീറ്റ് നേടാം എന്ന ചോദ്യത്തിന് ഷീലാ ദീക്ഷിതിനും ഉത്തരമുണ്ടായില്ല. പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുകയെന്ന പൊതുനയത്തിലുറച്ചു സഖ്യമുണ്ടാക്കാന്‍ ദേശീയ നേതൃത്വവും താല്‍പര്യമറിയിച്ചിരുന്നു. എന്‍സിപി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ എന്നിവര്‍ എഎപി നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തുകയും ചെയ്തു.

എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അധ്യക്ഷയായുള്ള സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പാണ് സഖ്യസാധ്യതകള്‍ക്ക് തിരിച്ചടിയായത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം വിനയാകുമെന്ന കണക്കൂകൂട്ടലിലാണ് ഡിപിസിസി നേതൃത്വം. ഡല്‍ഹിക്കു പുറമെ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന അരവിന്ദ് കേജ്രിവാളിന്റെ ആവശ്യത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു.

പഞ്ചാബിനെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കമുണ്ടായത്. ഇവിടെ കോണ്‍ഗ്രസിന് ഒറ്റക്ക് വിജയിക്കാവുന്ന ഘട്ടമുണ്ട്. എന്നാല്‍, ഇവിടെ നിന്നുള്ള നിലവിലെ സീറ്റ് നിലനിര്‍ത്താന്‍ വേണ്ടി സഖ്യആവശ്യം കെജ്രിവാള്‍ ഉന്നയിക്കുകയാിരുന്നു. എന്നാല്‍, അതിന് കോണ്‍ഗ്രസ് തയ്യാറായില്ല. ഇപ്പോഴത്തെ നിലയില്‍ ഏറ്റവും ഒടുവില്‍ സഖ്യം വരുമെന്ന പ്രതീക്ഷയാണ് ഉണ്ടാകുന്നത്.

ഡല്‍ഹിക്ക് സമീപമുള്ള ഹരിയാനയിലെ മൂന്ന് സീറ്റുകളാണ് എഎപി കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത്. ഗുരുഗ്രാം, ഫരീദാബാദ്, കര്‍ണാല്‍ എന്നിവ. എന്നാല്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം ഒരിക്കലും പരിഗണനയിലുണ്ടായിട്ടില്ലെന്നും ഇരു സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായും കോണ്‍ഗ്രസ് വക്താവ് പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സഖ്യത്തിന് അനുകൂലമായി തരത്തില്‍ കോണ്‍ഗ്രസ് മാറിയത് ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ്. പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് ആണ് സഖ്യത്തെ ശക്തമായി എതിര്‍ത്തതാണ് വലിയ തടസമായത്. മുന്‍ പ്രസിഡന്റ് അജയ് മാക്കന്‍ സ്ഥാനമൊഴിഞ്ഞതും എഎപിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ആലോചനകളെ തുടര്‍ന്നാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ സഖ്യമുണ്ടാകില്ല എന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഈ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നു.

പ്രവര്‍ത്തക സമിതി അംഗവും ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ പിസി ചാക്കോ അടക്കമുള്ള നേതാക്കള്‍ എഎപിയുമായി സഖ്യം വേണമെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ആകെയുള്ള ഏഴ് സീറ്റില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ എഎപി തയ്യാറായിരുന്നിട്ടും സഖ്യത്തിന് വിമുഖത കാട്ടിയ കോണ്‍ഗ്രസ് സമീപനം സഖ്യകക്ഷികളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരെല്ലാം എഎപിയുമായി ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ന്യൂഡല്‍ഹി, ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നീ മൂന്ന് ലോക്‌സഭ സീറ്റുകളാണ് കോണ്‍ഗ്രസ് എഎപിയോട് ആവശ്യപ്പെടുന്നത്. മെയ് 12ന്റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category