1 GBP = 87.50 INR                       

BREAKING NEWS

കര്‍ഷക ആത്മഹത്യകള്‍ മറ്റുരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണ വിഷയമാക്കാമെങ്കില്‍ സൈന്യത്തിന്റെ വിജയവും ത്യാഗവും ഉയര്‍ത്തിക്കാട്ടുന്നത് എങ്ങനെ തെറ്റാവുമെന്ന് മോദി; തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ബാലാക്കോട്ടെ ആക്രമണത്തിന്റെ പേരില്‍ വോട്ടു ചോദിക്കുമെന്ന് പ്രഖ്യാപിച്ചു പ്രധാനമന്ത്രി; ക്യാപ്ടന്റെ അനുമതിയോടെ പൂര്‍വ്വാധികം ശക്തിയോടെ മറ്റു നേതാക്കളും സൈന്യത്തിന്റെ നേട്ടം പ്രചരണായുധമാക്കി രംഗത്ത്; മോദിയും ബിജെപിയും കമ്മീഷനെ നോക്കുകുത്തിയാക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ദേശീയത വികാരത്തിലൂന്നിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നത്. നോട്ടു നിരോധനത്തെ കുറിച്ചും വികസന നേട്ടങ്ങളെ കുറിച്ചും മൗനം പാലിച്ച് പുല്‍വാമ ഭീകരാക്രമണത്തിന് നല്‍കിയ തിരിച്ചടി മോദിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി. ബലേക്കോട്ടെ മിന്നലാക്രമണമാണ് പ്രധാന പ്രചരണ വിഷമാക്കുന്നത്. എന്നാല്‍, ഈ വിഷയം തെരഞ്ഞെടുപ്പു വേദികളില്‍ പരസ്യമായി ഉന്നയിക്കാന്‍ പാടില്ലെന്ന് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി ബിജെപി ഈ വിഷയം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തുടക്കമിടുന്നു.

കര്‍ഷക ആത്മഹത്യകള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണ വിഷയമാക്കാമെങ്കില്‍ സൈന്യത്തിന്റെ വിജയവും അവരുടെ ത്യാഗത്തേയും ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ദൂരദര്‍ശന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മറ്റ് ബിജെപി നേതാക്കളും സമാന ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തുവരാന്‍ സാധ്യത കൂടി.

കഴിഞ്ഞ 40 വര്‍ഷമായി ഭീകരാക്രമണങ്ങളിലൂടെ ആയിരക്കണക്കിന് സൈനികരാണ് രക്തസാക്ഷികളായത്. കര്‍ഷകര്‍ മരിക്കുന്ന സാഹചര്യമുണ്ടാകുന്നു. അതൊരു പ്രശ്‌നമാണ്, എങ്കില്‍ രാജ്യത്തിന് വേണ്ടി സൈനികര്‍ മരണം വരിക്കുന്നത് ഒരു പ്രശ്മാകാതിരിക്കുന്നതെങ്ങനെയാണ് മോദി ചോദിച്ചു. സൈന്യത്തെ നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലാണ് നമ്മള്‍. ഇതൊന്നും പൊതുജനങ്ങളോട് പങ്കുവെക്കരുതെന്ന് പറയുന്നതില്‍ എന്താണ് യുക്തിയെന്നും മോദി അഭിമുഖത്തില്‍ ചോദിക്കുന്നു.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിനെയും ബാലക്കോട്ടിലെ വ്യോമാക്രമണവും രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് ദേശീയതയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് മോദി ഇതിന് മറുപടിയായി പറയുന്നത്. ദേശീയതയില്ലാതെ ഏതെങ്കിലും രാജ്യത്തിന് മുന്നോട്ടുപോകാനാകുമോ? ഒളിമ്പിക്‌സില്‍ മെഡല്‍ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സാധ്യത ഒരു കായികതാരത്തില്‍ വര്‍ധിപ്പിക്കുന്നത് ദേശീയതയാണെന്നും മോദി പറഞ്ഞു.

ഒരുവിഭാഗം അമിത മതേതര വാദികളാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജമ്മുകശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ നെഹ്‌റുവിന്റെ കാലത്ത് ഒന്നും ചെയ്തിരുന്നില്ല. കഴിഞ്ഞ 70 വര്‍ഷമായി ഒരേരേഖയില്‍ പോകാന്‍ നമ്മള്‍ നിര്‍ബന്ധിതരായി. അതിന് യാതൊരു ഫലവുമുണ്ടായിട്ടില്ല. ആര്‍ട്ടിക്കിള്‍ 370 ന്റെയും 35 എയുടെയും കാര്യത്തില്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുമെന്ന പിഡിപിയുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പ്രസ്താവനകളെയും മോദി വിമര്‍ശിച്ചു. അവര്‍ എപ്പോഴും ഇതേ ഭാഷയിലാണ് സംസാരിക്കുന്നത്. അവര്‍ കാലഹരണപ്പെട്ടവരാണെന്നും മോദി പരിഹസിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തിട്ടും ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 75 ശതമാനത്തോളമായിരുന്നു പോളിങ്ങെന്നും മോദി ചൂണ്ടിക്കാട്ടി. ബൊഫോഴ്‌സ് കുംഭകോണത്തിലെ സ്വന്തം പിതാവിന്റെ പാപങ്ങള്‍ മറയ്ക്കാനാണ് തെറ്റായ ആരോപണങ്ങളുമായി അദ്ദേഹം വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു. റഫാല്‍ വിവാദത്തില്‍ തെളിവുകള്‍ ഒന്നുമില്ലാതെ പൊള്ളയായ ആരോപണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നതെന്നും മോദി പറഞ്ഞു.

അതേസമയം മോദിയുടെ നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിക്കലാണെന്ന ആക്ഷേപവും ശക്തമാണ്. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് പരാതി നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. അതേസമയം സ്വന്തം അധികാരം ഉപയോഗിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേതാക്കള്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ആദിത്യനാഥിന് മൂന്ന് ദിവസത്തേക്കും മായാവതിക്ക് രണ്ടു ദിവസത്തേക്കുമാണ് വിലക്ക്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും ഇവര്‍ക്ക് വിട്ടു നില്‍ക്കേണ്ടി വരും. നാളെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.

മുസ്ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തിനാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി കൈക്കൊണ്ടത്. 'കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ഗാന്ധി നടത്തിയ നോമിനേഷന്‍ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്'- എന്നായിരുന്നു നടപടിക്ക് കാരണമായ ആദിത്യനാഥിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും യോഗി ആരോപിച്ചിരുന്നു. ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. വൈറസ് പരാമര്‍ശത്തില്‍ യോഗിക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ ലീഗ് നേരത്തെ പരാതി നല്‍കിയിരുന്നു. ലീഗിനെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക, ഐപിസി 153 എ (മതസ്പര്‍ധ വളര്‍ത്തല്‍) വകുപ്പ് അനുസരിച്ച് കേസെടുക്കുക, പാക്കിസ്ഥാന്‍ ദേശീയപതാകയുമായി ചേര്‍ത്ത് ലീഗ് പതാകയെ ആക്ഷേപിക്കുന്നത് തടയുക, തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടപടിയെടുക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category