1 GBP = 87.50 INR                       

BREAKING NEWS

ഗുജറാത്ത് കലാപകാലത്ത് വാളുയര്‍ത്തിപ്പിടിച്ച അശോക് മോച്ചിയും കൈകൂപ്പി വിതുമ്പിയ കുത്തബ്ദീന്‍ അന്‍സാരിയും വിഷു സദ്യയുണ്ടത് പി ജയരാജന്റെ കിഴക്കെ കതിരൂരിലെ വീട്ടില്‍; ഇവര്‍ എത്തിയത് ജയരാജന് വോട്ടഭ്യര്‍ഥിക്കുന്ന കേക്കുമായി; ഇരുവരുമായി ജയരാജനുള്ളത് വര്‍ഷങ്ങള്‍ നീണ്ട ബന്ധം; മോദി ഉയര്‍ത്തുന്ന ആശയങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ജയിക്കണം; പി ജയരാജന്റെ പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങുമെന്നും ഗുജറാത്ത് കലാപത്തിലെ 'വേട്ടക്കാരനും' ഇരയും

Britishmalayali
സജീവന്‍ വടക്കുമ്പാട്

വടകര: വിഷു ദിനത്തില്‍ ക്ഷണിക്കാത വന്ന രണ്ട് അതിഥികളായിരുന്നു വടകര മണ്ഡലം ഇടതുസ്ഥാനാര്‍ത്ഥി പി.ജയരാജന്റെ കിഴക്കെ കതിരൂരിലെ വീടിനെ സജീവമാക്കിയത്. ജയരാജന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഓടി വന്നതാണ് സുഹൃത്തുക്കളായ കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും.ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തില്‍ വാളുയര്‍ത്തിപ്പിടിച്ച മോച്ചിയുടെയും, കൈകൂപ്പി നിന്ന അന്‍സാരിയുടെയും ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെയെല്ലാം മനസ്സില്‍ പതിഞ്ഞവയാണ്.

ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു. ഇപ്പോള്‍ സംഘപരിവാറുമായി യാതൊരു ബന്ധവുമില്ലാതെയാണ് അശോക് മോച്ചി ജീവിക്കുന്നത്. കലാപത്തിന്റെ ഇരയായ കുത്തബ്ദീന്‍ അന്‍സാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഎമ്മായിരുന്നു. വെറും കൈയോടയല്ല ഇവര്‍ വന്നത് പി.ജയരാജനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട കേക്കും കൈയിലേന്തിയാണാണ്.

'ഇരുവരുമായും എനിക്ക് വര്‍ഷങ്ങളായി ബന്ധമുണ്ട്.ഗുജാറാത്ത് കലാപത്തിന് 12 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ 2014 ല്‍ 'വംശഹത്യയുടെ വ്യാഴവട്ടം' എന്ന പേരില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.അന്ന് ഇരുവരെയും ഒന്നിച്ചൊരു വേദിയില്‍ കൊണ്ടുവന്നത് രാജ്യമാകെ ചര്‍ച്ച ചെയ്ത കാര്യമായിരുന്നു.അന്ന് തുടങ്ങിയ ബന്ധമാണ്.അത് ഇപ്പോഴും തുടരുന്നു.വിശേഷ ദിവസങ്ങളില്‍ ഇരുവരും ഇങ്ങോട്ടും ഞാന്‍ തിരിച്ചും ഫോണില്‍ വിളിക്കാറുണ്ട്.'- ഇരുവരും വീട്ടിലെത്തിയതിനെ കുറിച്ചുള്ള ജയരാജന്റെ പ്രതികരണമാണിത്. 'ഞാന്‍ സ്ഥാനാര്‍ത്ഥിയായതറിഞ്ഞാണ് ഇരുവരും ഇന്ന് വിഷുദിനത്തില്‍ വീട്ടില്‍ എന്നെ കാണാനെത്തിയത്. എനിക്ക് വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു കേക്കും അന്‍സാരിയും മോച്ചിയും കൂടി മുറിച്ചു.വീട്ടില്‍ നിന്ന് വിഷു സദ്യയും കഴിച്ച് ഇരുവരും മടങ്ങി'- പി ജയരാജന്‍ വ്യക്തമാക്കി.

പിന്നീട് അല്‍പ്പം രാഷ്ടീയവും ഇവര്‍ ചര്‍ച്ചചെയ്തു. മോദി എന്താണെന്ന് ഗുജറാത്ത് മാത്രമല്ല, കഴിഞ്ഞ 5 വര്‍ഷം കൊണ്ടു ഇന്ത്യയിലെ ജനം മുഴുവന്‍ അനുഭവിച്ചു എന്നു കുതുബുദ്ദീന്‍ അന്‍സാരി പറഞ്ഞു.മോദി ഉയര്‍ത്തുന്ന ആശയങ്ങളെ പ്രതിരോധിക്കാന്‍ ജയരാജന്‍ ജയിക്കണം എന്നതിനാല്‍ ആണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതെന്ന് അശോക് മോച്ചിയും പറഞ്ഞു.ഇനിയുള്ള ദിവസങ്ങളില്‍ ജയരാജനു വേണ്ടി വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം. ഗുജറാത്ത് കലാപത്തിന്റെ തീഷ്ണത മണ്ഡലത്തിലെ വോട്ടര്‍മാരെ വരച്ച് കാട്ടാന്‍ ഇതുമൂലം കഴിയുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.

അന്ന് ഗുജറാത്ത് കലാപത്തിന്റെ രണ്ട് മുഖങ്ങളായി മാറിയത് രണ്ട് യുവാക്കളാണ്, അശോക് മോച്ചി എന്ന ചെരുപ്പുകുത്തല്‍ തൊഴിലാളിയും കുത്തബ്ദീന്‍ അന്‍സാരിയെന്ന തയ്യല്‍ തൊഴിലാളിയും. 2002 ഫെബ്രുവരി 27 സബര്‍മതി എക്‌സ്പ്രസിലെ ബോഗിയില്‍ തീ പിടിച്ച് 58 കര്‍സേവകര്‍ കൊല്ലപ്പെട്ടതോടെയാണ് കലാപത്തിനു തുടക്കമായത്. ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 28 ന് ഗുജറാത്തില്‍ വിശ്വഹിന്ദു പരിഷത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ഹര്‍ത്താലിന്റെ മറവില്‍ രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയാണ് അരങ്ങേറിയത്. അഹമ്മദാബാദിലെ നരോദ പാട്യയില്‍ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്ലിം വിഭാഗത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടു. നിരവധി പേരെ കൊന്നൊടുക്കി. 1200 ആളുകള്‍ ദിവസങ്ങള്‍ നീണ്ടു നിന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുകളില്‍ ഇത് അതിന്റെ എത്രയോ ഇരട്ടിയാണ്. കോണ്‍ഗ്രസിന്റെ എം പിയായിരുന്ന ഇസ്ഹാന്‍ ജഫ്രി ഉള്‍പ്പെടയുള്ളവര്‍ വംശഹത്യയ്ക്കിരയായി.

ആയുധമേന്തി കൊലവിളി നടത്തുന്ന അശോക് മോച്ചിയും സ്വന്തം ജീവനായി കൈകൂപ്പി കേഴുന്ന അന്‍സാരിയും ലോക മനസാക്ഷിയെ ഞെട്ടിച്ച പ്രതീകങ്ങളായി മാറി. അന്‍സാരിയുടെ ജീവനായുള്ള കെഞ്ചല്‍ ലോകത്തിന് മുന്നിലുള്ള ഒരു ജനതയുടെ നിലവിളിയായി പ്രതിധ്വനിച്ചു. അതിന്റെ അനുരണനങ്ങള്‍ ഇന്നും വിടാതെ അന്നത്തെ ഭരണാധികാരികളെ പിന്തുടരുന്നു. അശോക് മോച്ചിയും അന്‍സാരിയും പിന്നീട് സുഹൃത്തുക്കളായി.

അവരെ സുഹൃത്തുക്കളാക്കിയതിന് പിന്നില്‍ പി ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ ഇടപെടല്‍ ആയിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിനിറക്കിയതാണെന്ന് അശോകമോച്ചി കുമ്പസരിച്ചു. ഇരുവരും കേരളത്തിലുമെത്തി. അന്‍സാരിയുടെ ജീവിതം പുസ്തകമായി ഇറങ്ങി. അശോക് മോച്ചിയും പുസ്തകമെഴുതി. ഇതിനെല്ലാം പുര്‍ണ്ണ പിന്തുണ നല്‍കിയത് സിപിഎം അയിരുന്നു. അതിന്റെ അടിസ്ഥാനത്തിലും വ്യക്തിപരമായ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുമാണ് ജയരാജനുവേണ്ടി രംഗത്തിറങ്ങിതെന്ന് ഇരുവരും വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category