1 GBP = 87.50 INR                       

BREAKING NEWS

അമിത്ഷാ പറയുന്നതു പോലെയല്ല, ഹൃദയ വിശാലതയും ആത്മവിശ്വാസവും സഹിഷ്ണുതയും ഉള്ളവരാണ് കേരളീയര്‍; ഇവിടെ മത്സരിക്കുന്നത് ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാന്‍; മലയാളക്കരയെ പുകഴ്ത്തി ആള്‍ക്കൂട്ടത്തിന്റെ ഹീറോയായി രാഹുല്‍ ഗാന്ധി; ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദി അനില്‍ അംബാനിക്ക് നല്‍കിയ വാഗ്ദാനം പാലിച്ചെന്ന് പറഞ്ഞ് ബിജെപിയെ കടന്നാക്രമിച്ചു; ന്യായ് പദ്ധതി ദാരിദ്ര്യത്തിന് എതിരായ മിന്നലാക്രമണമെന്ന് പറഞ്ഞ് വിശദീകരിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ പത്തനാപുരത്ത്

Britishmalayali
kz´wteJI³

പത്തനാപുരം: കേരളത്തെയും മലയാളികളെയും വാനോളം പുകഴ്ത്തിയും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചും പത്താനാപുരത്തെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി. തന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തുടക്കമിട്ടാണ് രാഹുല്‍ പത്തനാപുരത്തെത്തിയത്. കേരളത്തെയും മലയാളികളെയും പുകഴ്ത്തി സംസാരിച്ച രാഹുല്‍ ക്രമേണ ബിജെപി സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു. കേരളത്തില്‍ എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ താമസിക്കുന്നവരാണെന്ന് രാഹുല്‍ പറഞ്ഞു. താന്‍ ഇവിടെ മത്സരിക്കുന്നത് രാജ്യത്തിന് സന്ദേശം നല്‍കനാണെന്ന് രാഹുല്‍ പറഞ്ഞു. അസഹിഷ്ണുതകള്‍ നിറയുന്ന രാജ്യത്തില്‍ കേരളം മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു.

കേരളത്തെ ഇകഴ്ത്തി സംസാരിച്ച ബിജെപി അധ്യക്ഷന്‍ അമിത്ഷായെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അമിത്ഷാ പറയുന്നത് പോലെയല്ല, ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. തുല്യമായ ഒരു ബന്ധത്തിന്റെ ഉദാഹരമാണ് കേരളം ലോകത്തോട് പറയുന്നത്. ഇത് മറ്റു രാജ്യങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു. പത്തനാപുരത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതമെന്ന് പറയുന്നത് നിരവധി ആശയങ്ങളാണ്. ബിജെപിയും ആര്‍എസ്എസും ഇന്ന് അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമര്‍ത്തുന്നു. ഒരു വ്യക്തിയും ഒരു ആശയവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ തകര്‍ത്തുകളയുമെന്നാണ് ബിജെപി പറയുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഞങ്ങള്‍ പറയുന്നത് നിങ്ങളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് മാത്രമാണ്. നിങ്ങളെ അക്രമിക്കില്ല. സ്‌നേഹത്തിന്റെയും അഹിംസയുടേയും ഭാഷയില്‍ നിങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തും.

ഏതെങ്കിലും ഒരു പ്രത്യേക ആശയത്തേക്കാളും ഞങ്ങള്‍ക്ക് വലുത് ഇവിടെയുള്ള ഓരോ വ്യക്തിയുടേയും ആശയങ്ങളും സൗന്ദര്യവും ഉള്‍ക്കൊള്ളുക എന്നതാണ്. ഇത് എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം. അതിന് ഭാഷയും മതവും സംസ്‌കാരവും തടസ്സമാകരുത്. കേരളത്തില്‍ നിന്ന് ഞാന്‍ മത്സരിക്കുന്നത് അതിനോടൊപ്പം നില്‍ക്കുന്നതിനാലാണെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളെയും അദ്ദേഹം തുറന്നെതിര്‍ത്തു. മോദി വാഗ്ദാന ലംഘകനാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും മോദി സര്‍ക്കാര്‍ ചെയ്തില്ല. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ എപ്പോഴെങ്കിലും മോദി ശ്രമിച്ചിട്ടുണ്ടോ. ഈ രാജ്യത്തെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെങ്കിലും അനില്‍ അംബാനിക്ക് നല്‍കിയ വാഗ്ദാനം മോദി പാലിച്ചിട്ടുണ്ട്. നരേന്ദ്ര മോദി തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കള്‍ക്ക് കോടികള്‍ നല്‍കിയെങ്കില്‍ അതേ കോടികള്‍ ഈ രാജ്യത്തെ പാവപ്പെട്ട നല്‍കാന്‍ സാധിക്കുമെന്ന ആശയം ഞങ്ങള്‍ക്കുണ്ട്. ഒരു വര്‍ഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ചെലവാക്കാവുന്ന തുകയാണ് അനില്‍ അംബാനിക്ക് കൊടുത്തത്. 350000 കോടി രൂപയാണ് രാജ്യത്തെ 15 അതിസമ്പന്നന്മാര്‍ക്കായി ചെലവഴിച്ചതെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

ന്യായ് പദ്ധതി പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. പുരുഷന്മാരേക്കാള്‍ ദീര്‍ഘവീക്ഷണത്തോടെയാണ് സ്ത്രീകള്‍ക്ക് പണം ചെലവാക്കാന്‍ സാധിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ആശയപരമായ സംഘട്ടനം നടന്നുകൊണ്ടിരിക്കുകയാണ്.

കൊല്ലത്തേയും മാവേലിക്കരയിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ഥമാണ് രാഹുല്‍ പത്തനാപുരത്ത് എത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ രാഹുല്‍ രാവിലെ 10.20 ഓടെയാണ് പത്തനാപുരത്ത് എത്തിയത്. സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ എന്‍ കെ പ്രേമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും പങ്കെടുത്തു. മറ്റു കോണ്‍ഗ്രസ് നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category