1 GBP = 87.80 INR                       

BREAKING NEWS

ടെന്‍ഹാം കത്തോലിക്ക ദേവാലയത്തില്‍ മൂന്നു ദിവസത്തെ വിശുദ്ധ വാരാചരണം നാളെ മുതല്‍

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ടെന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജണിലുള്ള ദി ക്വീന്‍ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ ടെന്‍ഹാം (ഓക്സ് ബ്രിഡ്ജ്) കത്തോലിക്ക ദേവാലയത്തില്‍ വച്ച് വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തപ്പെടും. നാളെ മുതല്‍ പെസഹാ, ദുഃഖവെള്ളി, ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കും. വാറ്റ്‌ഫോര്‍ഡ്, ഹെയര്‍ഫീല്‍ഡ്, ഹൈവെകോംബ് എന്നീ സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള സീറോ മലബാര്‍ മിഷന്‍ നേതൃത്വം നല്‍കുന്ന വിശുദ്ധ വാരാചരണത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു. പെസഹാതിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പാലും അപ്പവും ക്രമീകരിക്കുന്നുണ്ട്. ദുഃഖ വെള്ളി ശുശ്രൂഷകള്‍ക്ക് ശേഷം കഞ്ഞി നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ ഹെയര്‍ഫീല്‍ഡ് - 07804691069, ഷാജി വാറ്റ്ഫോര്‍ഡ് - 0773702264, ജിനോബിന്‍ ഹൈവേകൊമ്പ് - 07785188272
വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമം
പെസഹാ വ്യാഴം 5.30 മുതല്‍ - 7 വരെ
ദുഃഖ വെള്ളി - രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ
ഈസ്റ്റര്‍ വിജില്‍ (ശനിയാഴ്ച) 5. 30 മുതല്‍ 7. 30 വരെ
പള്ളിയുടെ വിലാസം
2 Old Mill Road, UB9 5AR, Denham, Uxbridge, London

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category