1 GBP = 92.60 INR                       

BREAKING NEWS

യാത്രയായത് നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ മാതൃകയായ ആധ്യാത്മിക വിപ്ലവകാരി; സത്ന സിറോ മലബാര്‍ സഭയുടെ ആദ്യ ബിഷപ്പ് മാര്‍ ഏബ്രഹാം മറ്റത്തിന് നിറകണ്ണുകളോടെ വിടപറഞ്ഞ് വിശ്വാസ സമൂഹം; 32 വര്‍ഷത്തിനിടെ സ്ഥാപിച്ചത് 26 ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും മഠങ്ങളും; മധ്യപ്രദേശിലെ സത്നയില്‍ പടുത്തുയര്‍ത്തിയ ആധ്യാത്മിക സാമ്രാജ്യത്തിന്റെ തലവന്‍ വിടവാങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ ആധ്യാത്മീക വിപ്ലവം സൃഷ്ടിച്ച വിപ്ലവകാരി വിട പറയുമ്പോള്‍ നിറകണ്ണുകളോടെ യാത്രാ മൊഴി ചൊല്ലി നാട്. മധ്യപ്രദേശിലെ സത്ന സിറോ മലബാര്‍ സഭയുടെ ആദ്യ ബിഷപ്പ് മാര്‍ ഏബ്രഹാം മറ്റം(98) കാലം ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ ഇന്നലെ രാവിലെ 10.10ന് ഇടപ്പള്ളിയിലെ വിന്‍സന്‍ഷ്യന്‍ സന്യാസ സഭയുടെ ജനറലേറ്റില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറേ നാളുകളായി മാര്‍ ഏബ്രഹാം മറ്റം അവിടെ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. കബറടക്കം പിന്നീട് സത്ന കത്തീഡ്രലില്‍ നടക്കും.


ബിഷപ്പിന്റെ ഭൗതിക ശരീരം ഇപ്പോള്‍ എറണാകുളം ലിസി ആശുപത്രിയിലാണ്. എന്നാണ് സംസ്‌കാരം നടത്തുന്നത് എന്നതില്‍ തീരുമാനമായിട്ടില്ല. വിന്‍സന്‍ഷ്യന്‍ ജനറലേറ്റില്‍ കൊണ്ടുവന്നു പ്രത്യേക പ്രാര്‍ത്ഥന നടത്തിയ ശേഷം ഭൗതികശരീരം സത്‌നയിലേക്കു കൊണ്ടുപോകും. തുടര്‍ച്ചയായി 23 വര്‍ഷം ബിഷപ്പായി സേവനമനുഷ്ടിച്ച മാര്‍ ഏബ്രഹാം മറ്റം രൂപതാ പദവിയിലേക്ക് പ്രവേശിക്കും മുന്‍പ് എട്ട് വര്‍ഷത്തോളം സത്ന അജപാലനഭരണചുമതലയുള്ള എക്സാര്‍ക്കായി സേവനം അനുഷ്ടിച്ചിരുന്നു.

ഉള്ളൂ നീറുന്ന നൊമ്പരത്തോടെയാണ് വിശ്വാസ സമൂഹം പ്രിയ പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞത്. ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി എന്നിവര്‍ അനുശോചിച്ചു.

ജീവിത വഴികള്‍ ഓര്‍ക്കുമ്പോള്‍
പാലാ രൂപതയിലെ നരിയങ്ങാനം ഇടവകയില്‍ മറ്റം ദേവസ്യ അന്ന ദമ്പതികളുടെ എട്ടു മക്കളില്‍ ആറാമനായ മാര്‍ ഏബ്രഹാം 1950 മാര്‍ച്ച് 15നു പൗരോഹിത്യമേറ്റു. 1955 മേയില്‍ വിന്‍സന്‍ഷ്യന്‍ സഭയില്‍ ചേര്‍ന്നു. അങ്കമാലി മൈനര്‍ സെമിനാരി റെക്ടര്‍, വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ റെക്ടര്‍, തൊടുപുഴ ആശ്രമം സുപ്പീരിയര്‍ എന്നീ നിലകളിലും സേവനം ചെയ്തു. 1969ല്‍ സത്‌ന മിഷന്റെ എക്സാര്‍ക്കായി. സത്‌ന മേഖലയിലെ ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പള്ളികളും ആശുപത്രികളും ഡിസ്പെന്‍സറികളും സാമൂഹിക സേവന കേന്ദ്രങ്ങളും സ്‌കൂളുകളും സ്ഥാപിക്കാനുള്ള കഠിന പ്രയത്നമായിരുന്നു പിന്നീട്.

1977ല്‍ സത്‌നയെ രൂപതയാക്കി, മാര്‍ മറ്റത്തെ ബിഷപ്പും. 1977 ഏപ്രില്‍ 30ന് അഭിഷിക്തനായി. 2000 ഏപ്രില്‍ 12നു മാര്‍ മാത്യു വാണിയക്കിഴക്കേലിനു ചുമതലകള്‍ കൈമാറി. 2013 വരെ സത്‌നയിലായിരുന്നു വിശ്രമ ജീവിതം. ഇടപ്പള്ളി ആശ്രമത്തിലേക്കു വന്നെങ്കിലും സത്‌നയില്‍ അന്ത്യവിശ്രമം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എളിമയോടെയുള്ള ജീവിതവും നിസ്വാര്‍ത്ഥമായ സേവനം കാഴ്ച്ച വയ്ക്കുകയും ചെയ്ത ആധ്യാത്മീത വിപ്ലവകാരിയായിരുന്നു ബിഷപ്പ് ഏബ്രഹാം മറ്റം. നീണ്ട 32 വര്‍ഷം കൊണ്ട് ഏകദേശം 26 ഇടവകകകളും മിഷന്‍ കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള മഠങ്ങളുമടക്കം അദ്ദേഹം സ്ഥാപിച്ചു.

സത്ന എന്ന ആറ് ജില്ലകള്‍ ചേര്‍ന്ന സ്ഥലത്ത് കര്‍മ്മനിരതനായാണ് അദ്ദേഹം ആത്മീയതയുടെ വെളിച്ചം വീശിയത്. യുവ പുരോഹിതന്മാരെയും സന്യാസിനികളെയും പരിശീലിപ്പിക്കാന്‍ പത്തേരിയില്‍ സോഷ്യല്‍ സര്‍വീസ് സെന്റര്‍ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭവാനകളിലൊന്നാണ്. എഡേസ മിഷനറി ഓറിയന്റേഷന്‍ സെന്റര്‍ അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ്. സെന്റ് തോമസ് മൈനര്‍ സെമിനാരിയും സെന്റ് എഫ്രേം തിയളോജിക്കല്‍ കോളജും സ്ഥാപിച്ചു. ഇപ്പോള്‍ ഇതു സിറോ മലബാര്‍ സിനഡല്‍ സെമിനാരിയാണ്. സെന്റ് വിന്‍സന്റ് കത്തീഡ്രലും അദ്ദേഹം പണികഴിപ്പിച്ചതാണ്.

6 വര്‍ഷം മുന്‍പു കൊച്ചിയിലേക്കു താമസം മാറ്റിയെങ്കിലും താന്‍ പടുത്തുയര്‍ത്തിയ ആധ്യാത്മിക സാമ്രാജ്യമായ സത്‌നയില്‍ത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. വിരമിച്ചശേഷവും രൂപതയുടെ വളര്‍ച്ചയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇടപ്പള്ളി ആശ്രമത്തില്‍ രോഗശയ്യയില്‍ ആയിരിക്കെ സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രോഗീലേപനം നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ജാംബസ്തീത്ത ഡിക്വാത്രോ അദ്ദേഹത്തെ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുകയും ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം നല്‍കുകയും ചെയ്തതായി വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ പറഞ്ഞു. മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ ആദരാഞ്ജലി അര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category