1 GBP = 87.80 INR                       

BREAKING NEWS

പ്രസംഗത്തിന്റെ ആവേശം ചോരാതെ അണികളില്‍ എത്തിക്കാന്‍ ജ്യോതിയെയും ഹെലികോപ്ടറില്‍ ഒപ്പം കൂട്ടാത്തതില്‍ രാഹുലിന് നിരാശ; പത്തനംതിട്ടയ്ക്ക് പുറമേ ആലപ്പുഴയിലും പരിഭാഷ പാളി; പത്തനാപുരത്തു നിന്നും തിരുവനന്തപുരത്തെത്തി അവിടെയും പ്രസംഗ പരിഭാഷ അടിപൊളി ആക്കിയപ്പോള്‍ രാഹുലിന്റെ വേദിയില്‍ ജ്യോതിക്ക് താരത്തിളകം; കൂടുതല്‍ വേദികളില്‍ പരിഭാഷ അനായാസമാക്കാന്‍ ഇനി ജ്യോതിയും രാഹുലിന്റെ ഹെലികോപ്ടറില്‍ ഇടംപിടിച്ചേക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്നലെ തിരക്കിട്ട പരിപാടികളായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്. ഇതില്‍ രണ്ടിടത്തും രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ പാളിച്ചപറ്റിയത് അണികള്‍ക്ക് രാഹുല്‍ എന്ന ആവേശത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകാന്‍ കാരണമായി. പത്തനാപുരത്തു തുടങ്ങിയ ആദ്യറാലിയില്‍ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ജ്യോതി വിജയകുമാറായിരുന്നു. ഈ യുവതി പ്രസംഗം അണുവിടതെറ്റാതെ അണികളിലേക്ക് എത്തിച്ചു. രാഹുലിനേക്കാള്‍ കൈയടി നേടിയതും ജ്യോതി ആയിരുന്നു. പിന്നീട് തിരുവനന്തപുത്ത് എത്തിയപ്പോഴും ചിത്രം മാറിയില്ല. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധിയുടെ, ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതി സദസ്യരുടെ കൈയടി നേടുക തന്നെ ചെയ്തു. എന്നാല്‍, ഇവര്‍ ഇല്ലാതിരുന്ന പത്തനംതിട്ടയിലും ആലപ്പുഴയില്‍ പ്രസംഗപരാഭാഷ ശരിക്കും പാളി. പത്തനംതിട്ടയില്‍ പി ജെ കുര്യനും ആലപ്പുഴയില്‍ എം ലിജുവുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

ഇന്നലെ രാവിലെ പത്തനാപുരത്തെ യോഗത്തില്‍ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതി വിജയകുമാറിനെ തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വരവേറ്റതു കരഘോഷത്തോടെയായിരുന്നു. കൃത്യമായ പരിഭാഷ, മികവുറ്റ ഉച്ചാരണം, ആശയവ്യക്തത ഇതാണു ജ്യോതി വിജയകുമാറിനു കയ്യടി നേടിക്കൊടുക്കുന്നത്. തിരുവനന്തപുരത്തു സിവില്‍ സര്‍വീസ് അക്കാദമിയില്‍ സോഷ്യോളജി വിഭാഗം ഫാക്കല്‍റ്റിയായി ജോലി ചെയ്യുകയാണ് ജ്യോതി. നേരത്തെ മല്‍സ്യത്തൊഴിലാളികളുടെ സംഗമത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തപ്പോഴും 2016 ല്‍ സോണിയാ ഗാന്ധി കേരളത്തില്‍ പ്രസംഗിച്ചപ്പോഴും ജ്യോതി തന്നെയായിരുന്നു പരിഭാഷക.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച വിജയകുമാറിന്റെ മകളാണ്. പത്തനാപുരത്ത് ജ്യോതി നടത്തിയ പരിഭാഷ രാഹുലിനും ഇഷ്ടമായിരുന്നു. അവിടെ ചടങ്ങ് പൂര്‍ത്തിയായ ഉടനെ തിരുവനന്തപുരത്തേക്കു തിരിച്ചു. രണ്ടു യോഗങ്ങളിലും ജ്യോതി ഉടുത്തിരുന്ന ഒരേ സാരിയുടെ നിറം പോലും സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ വനിതാ പ്രവര്‍ത്തകര്‍ ചര്‍ച്ചയാക്കി, കെഎസ്യുവിന്റെ പതാകയുടെ നീലനിറമുള്ള സാരിയായിരുന്നു അവര്‍ ധരിച്ചത്.

എന്തായാലും രാഹുല്‍ ഗാന്ധി ജ്യോതിയെയും ഹെലികോപ്ടറില്‍ കയറ്റി മറ്റിടങ്ങളില്‍ കൊണ്ടുപോയിരുന്നെങ്കില്‍ പ്രസംഗത്തിന്റെ വീര്യം ചോരില്ലെന്ന് കരുതുന്നവര്‍ ഏറെയാണ്. കുര്യന്റെ അടക്കം പ്രസംഗം പാളിയപ്പോള്‍ രാഹുലും അങ്ങനെ കരുതിയിരിക്കണം. എന്തായാലും രണ്ട് വേദികളിലെ പ്രകടനത്തോടെ ജ്യോതിക്ക് താരത്തിളക്കം തന്നെ കൈവരിച്ചിട്ടുണ്ട്. ഇനി രാഹുല്‍ കേരളത്തില്‍ കൂടുതല്‍ വേദികളില്‍ എത്തുമ്പോള്‍ പരിഭാഷകയായി ജ്യോതിയും ഒപ്പം ഹെലികോപ്ടറില്‍ ഉണ്ടാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ വാക്കുകള്‍ പരിഭാഷപ്പെടുത്താന്‍ ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ആശംസകളും അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. രാഹുല്‍ ഗാന്ധി തന്റെ ആശയങ്ങള്‍ പറഞ്ഞ് നിര്‍ത്തി ഒരു നിമിഷം പോലും വൈകിപ്പിക്കാതെ പരിഭാഷപ്പെടുത്തി കത്തി കയറുകയായിരുന്നു ജ്യോതി വിജയകുമാര്‍.

രാഹുല്‍ ഗാന്ധിയുടെ ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞ് അണുവിടെ മാറാതെ ജനങ്ങളില്‍ എത്തിക്കുകയായിരുന്നു പരിഭാഷക ജ്യോതി വിജയകുമാര്‍. പലപ്പോഴും കണ്ഠപൊട്ടുമാറുച്ചത്തില്‍ രാഹുലിനെ ഓരോ പ്രഖ്യാപനങ്ങളും അവര്‍ ജനങ്ങളിലേയ്ക്ക് എത്തിച്ചു. രാഹുല്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞ് സസൂക്ഷ്മം നിരീക്ഷിക്കുകയും മൗനമായി കേട്ട് നില്‍്ക്കുകയുമായിരുന്ന ജ്യോതി ഒരു തുണ്ടു പേപ്പറില്‍ അദ്ദേഹത്തിന്റെ ഓരോ വാക്കും വളരെ വേഗത്തില്‍ കുറിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

നേരത്തെയും രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി പരിചയം ഉള്ളതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും വാക്കുകളും കുറിക്ക് കൊള്ളുന്നതാക്കാന്‍ ജ്യോതിക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. തൃപ്രയാറില്‍ ദേശീയ മത്സ്യത്തൊഴിലാളി പാര്‍ലമെന്റില്‍ പ്രതിനിധികളുടെ ആവശ്യങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും രാഹുല്‍ ഗാന്ധി ഇംഗ്‌ളീഷിലും ഹിന്ദിയും നല്‍കിയ മറുപടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കൈയടി നേടിയിരുന്നു ജ്യോതി വിജയകുമാര്‍. ഒന്നര മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ആശയം ചോരാതെ ലളിതമായി പരിഭാഷപ്പെടുത്തിയാണ് ജ്യോതി പ്രശംസ പിടിച്ചുപറ്റിയത്.

മൂന്ന് തവണ രാഹുല്‍ ഗാന്ധിയുടെയും ഒരിക്കല്‍ സോണിയാ ഗാന്ധിയുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ ചര്‍ച്ചയായ പ്രസംഗമാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2016ല്‍ തിരുവനന്തപുരത്ത് നടത്തിയത്. അന്ന് സോണിയയുടെ ആശയങ്ങള്‍ ജനങ്ങളിലേയക്ക് എത്തിച്ചത് ജ്യോതി ആയിരുന്നു, വികാരനിര്‍ഭരമായ അവരുടെ വാക്കുകളുടെ ആശയം ഒട്ടും ചോരാതെ പരിഭാഷപ്പെടുത്തിയ ജ്യോതി അന്നേ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. 2011ല്‍ ജന്മനാടായ ചെങ്ങന്നൂരിലായിരുന്നു ആദ്യം പരിഭാഷകയായത്.

രാഹുല്‍ ഗാന്ധിയുടേതായിരുന്നു പ്രസംഗം. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ വാക്കുകള്‍ പരിഭാഷപ്പെടുത്താന്‍ ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ആശംസകളും അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയ തിരുവനന്തപുരത്തെത്തിയപ്പോഴും അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന് തെരഞ്ഞെടുത്തതും ജ്യോതിയെ ആയിരുന്നു. എന്നാല്‍ തെല്ലൊരു ആശങ്ക ജ്യോതിക്കുണ്ടായിരുന്നു.

അതിനാല്‍ സോണിയ ഗാന്ധിയുടെ പ്രസംഗ ശൈലിയും മറ്റും പിന്തുടരാന്‍ പരിപാടിക്കു ദിവസങ്ങള്‍ മുമ്പു തന്നെ പഴയ വീഡിയോകളൊക്കെ കണ്ട ജ്യോതി തയ്യാറെടുപ്പുകള്‍ നടത്തി. ആ തയ്യാറെടുപ്പുകളുടെ ഫലം പ്രസംഗ വേദിയിലും ജനം തിരിച്ചറിഞ്ഞു,. വികാരപരമായി അവര്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അതേ തീവ്രതയോടെ ജ്യോതിയുടെ നാവില്‍ നിന്ന് വാക്കുകള്‍ പ്രവഹിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞയുടന്‍ സോണിയ ഗാന്ധി ജ്യോതിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പരിഭാഷക എന്നതിലുപരി കോണ്‍ഗ്രസുമായി കാര്യമായ അടുപ്പം ജ്യോതിക്കുണ്ട്. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ കെഎസ് യു പാനലില്‍ കൗണ്‍സിലറായും ജനറല്‍ സെക്രട്ടറിയായും ആദ്യ ചെയര്‍പേഴ്സണായും ജ്യോതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്നു ജേര്‍ണലിസം ഡിപ്ലോമ, ലോ അക്കാഡമിയില്‍ നിന്നു നിയമ ബിരുദവും നേടിയിട്ടുണ്ട്. ചില ടിവി പരിപാടികളില്‍ അവതാരികയായി എത്തിയും ജ്യോതി തിളങ്ങാറുണ്ട്. ദേശീയ മാധ്യമങ്ങളിലടക്കം ജ്യോതി മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിട്ടുണ്ട്.
ചെങ്ങന്നൂരിലെ മലയാളം മീഡിയം സ്‌കൂളായ സെന്റ് ആനീസ് ഗേള്‍സ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. അന്ന് മലയാളത്തില്‍ നേടിയ അടിത്തറയാണ് ഈ ടെക്കിക്ക് തുണയാകുന്നത്. പഠനത്തിന് ശേഷം ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്തേണ്ട ജോലികള്‍ ചെയ്യുമ്പോഴും മാതൃഭാഷയോടുള്ള സ്നേഹം ജ്യോതി കൊണ്ടു നടന്നു. ഐഎസ്എസുകാരിയാകണമെന്നായിരുന്നു ആഗ്രഹം. രണ്ട് തവണ പ്രിലിംസ് ജയിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കര്‍മ്മ മണ്ഡലം ഐടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കളം മാറി പടിച്ചു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ പാരിയാണ് ഭര്‍ത്താവ്. നാല് വയസ്സുള്ള മകനുമുണ്ട്. ദുരദര്‍ശനത്തില്‍ സാമുഹ്യപാഠമെന്ന പരിപാടിയുടെ അവതാരകയായും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category