1 GBP = 87.50 INR                       

BREAKING NEWS

തലയില്‍ കെട്ടുണ്ടെങ്കിലും തരൂര്‍ വേദിയില്‍ എത്തിയത് നിറചിരിയോടെ; വേദിയില്‍ അടുത്തടുത്ത കസേരകളില്‍ ഇരിക്കവെ അപകട വിവരങ്ങള്‍ തിരക്കി രാഹുല്‍; മൊബൈല്‍ ഫോണില്‍ തുലാഭാരത്തിന്റെ വീഡിയോ ദൃശ്യം കാണിച്ചു കൊടുത്തു അപകടം വിശദീകരിച്ചു തരൂരും; തിരക്കിട്ട ഷെഡ്യൂളിലെ എത്തിയ വേദികളിലെല്ലാം രാഹുല്‍ എടുത്തു പറഞ്ഞത് കേരളത്തിന്റെ മഹിമയെ കുറിച്ച്; തിരക്കു പിടിച്ച പ്രചരണ പരിപാടികളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഹെലികോപ്റ്ററിലാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍; വയനാട്ടിലെ പ്രചാരണ പുരോഗതിയും ചോദിച്ചറിഞ്ഞു രാഹുല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി രണ്ട് ദിവസത്തെ മാരത്തോണ്‍ പ്രചരണ പരിപാടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. തിങ്കളാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തിന് ഇന്നലെ നിന്നു തിരിയാന്‍ സമയമില്ലാത്ത വിധത്തില്‍ തിരക്കിട്ട പരിപാടികളായിരുന്നു. തിരുവനന്തപുരത്തു നിന്നു തുടങ്ങിയ ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കി തിരികെ തലസ്ഥാനത്ത് എത്തിയ അദ്ദേഹം തരൂരിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തു. ഇന്ന് കണ്ണൂരിലും വയനാട്ടിലെയും മലപ്പുറത്തെയും മണ്ഡലങ്ങളില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തും.

ഇന്നലെ തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസാരിച്ചത്. കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയിലും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. തുലാഭാരം നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിന് ശേഷം തരൂരിനൊപ്പം പങ്കിട്ട വേദിയല്‍ വിശ്വപൗരന് വേണ്ടിയുള്ള വോട്ടഭ്യര്‍ത്ഥനയും നടത്തി രാഹുല്‍ ഗാന്ധി. ശശി തരൂര്‍ കോണ്‍ഗ്രസിന്റെയും കേരളത്തിന്റെയും മുതല്‍ക്കൂട്ടാണെന്നു അദ്ദേഹം തിരുവനന്തപുരത്തു പഞ്ഞു. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിനൊടുവില്‍ ശശി തരൂരിനെയും ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെയും രാഹുല്‍ പ്രത്യേകം സദസ്സില്‍ അവതരിപ്പിച്ചതു ശ്രദ്ധ പിടിച്ചുപറ്റി.

അപകടത്തെ തുടര്‍ന്നു തലയില്‍ വലിയ കെട്ടുമായാണു തരൂര്‍ രാഹുലിനൊപ്പം ആവേശമൊട്ടും കുറയാതെ വേദിയിലേക്കു കടന്നുവന്നത്. തരൂരിനുണ്ടായ അപകടം തന്നെ വളരെയധികം വിഷമിപ്പിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. അപകടനില തരണം ചെയ്ത് അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പു രംഗത്തു പ്രവര്‍ത്തനനിരതനായതില്‍ അത്യധികം സന്തോഷിക്കുന്നു. പാര്‍ലമെന്റില്‍ വളരെ നല്ല നിലയിലാണ് അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചത്. രാജ്യാന്തരതലത്തില്‍ പ്രശസ്തനായ ഇദ്ദേഹം പാര്‍ലമെന്റില്‍ ഉണ്ടായിരിക്കേണ്ടതു രാജ്യത്തിന്റെ ആവശ്യമാണ്. അദ്ദേഹത്തിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ച് വീണ്ടും പാര്‍ലമെന്റില്‍ എത്തിക്കുകയെന്ന വലിയ ഭാഗ്യവും ഉത്തരവാദിത്തവുമാണ് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്കു ലഭിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വേദിയില്‍ അടുത്തടുത്ത കസേരകളില്‍ ഇരിക്കവെ രാഹുല്‍, തരൂരിനോടു അപകട വിവരങ്ങള്‍ തിരക്കി. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് മുകളില്‍ നിന്നു തലയിലേക്കു വേഗത്തില്‍ പതിച്ചത് ഇരുകൈകളും ഉയര്‍ത്തി തരൂര്‍ വിശദീകരിച്ചു. മൊബൈല്‍ ഫോണില്‍ തുലാഭാരത്തിന്റെ വിഡിയോ ദൃശ്യവും കാണിച്ചു കൊടുത്തു. രാഹുല്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.

കേരളത്തെ നെഞ്ചോടു ചേര്‍ത്ത് രാഹുല്‍
പത്തനാപുരത്തു നിന്നും തുടങ്ങിയ തെരഞ്ഞെടുപ്പു വേദികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആവേശപൂര്‍വ്വമാണ് നാട്ടുകാര്‍ ഏറ്റെടുത്തത്. രാഹുലിന്റെ സന്ദര്‍ശനേ കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വലിയ ഓളമുണ്ടാക്കി. ഒരു കേരളീയന്റെ മനസ്സറിയുന്ന പ്രസംഗമാണ് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയത്. വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച അമിത് ഷായ്ക്കുള്ള മറുപടിയുമായി പത്താനുപുരത്തു തുടങ്ങിയ രാഹുല്‍ തുടര്‍ന്നുള്ള പ്രസംഗങ്ങള്‍ മറ്റിടങ്ങളിലും ആവര്‍ത്തിച്ചു. 'അമിത് ഷാ, നിങ്ങള്‍ പറയുന്നതു പോലെയല്ല കേരളം. ഉള്ളിന്റെ ഉള്ളില്‍ ആത്മവിശ്വാസമുള്ള മണ്ണാണു കേരളം. നിങ്ങളേക്കാള്‍ താഴ്ന്നവരോ ഉയര്‍ന്നവരോ അല്ല, നിങ്ങളോളം തുല്യരാണു ഞങ്ങളെന്നു ലോകത്തോടു വിളിച്ചു പറഞ്ഞ നാടാണു കേരളം. ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നു, നിങ്ങള്‍ ഞങ്ങളെയും - അതാണു കേരളത്തിന്റെ സംസ്‌കാരം.

മറ്റെല്ലാ ശബ്ദങ്ങളെയും ആശയങ്ങളെയും തച്ചുതകര്‍ക്കുന്ന ആര്‍എസ്എസ്- ബിജെപി ശക്തികള്‍ക്കെതിരായ സന്ദേശം കൂടിയാണ് കേരളത്തില്‍ നിന്നുള്ള എന്റെ മത്സരം. ഇവിടെ സ്ഥാനാര്‍ത്ഥിയാകാന്‍ കിട്ടിയ അവസരം എനിക്കു ലഭിച്ച ആദരവാണ്. ലോക്സഭയില്‍ കേരളത്തിന്റെ ശബ്ദമാകാന്‍ കഴിയുന്നതു വലിയ പദവിയാണ്.

മത്സരിക്കാന്‍ കേരളം തിരഞ്ഞെടുത്തതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. കേരളം ഒരു പാഠപുസ്തകമാണ്. വ്യത്യസ്ത ആശയങ്ങളെ ബഹുമാനിക്കാന്‍ കേരളത്തിനറിയാം. സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ള വിശ്വാസങ്ങളെ മലയാളികള്‍ ഉള്‍ക്കൊള്ളും. മലയാളികളുടെ വിവേകത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. നല്ല തീരുമാനം എടുക്കാനുള്ള കഴിവിനെ ബഹുമാനിക്കുന്നു. നിങ്ങളുടെ സഹോദരനായി ലോക്സഭയില്‍ മലയാളത്തിന്റെ ഹൃദയ വിചാരങ്ങളെ പ്രതിഫലിപ്പിക്കും. മലയാളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ വിനയാന്വിതനായി സ്വീകരിക്കുന്നു.

ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാണ്. നിങ്ങളില്‍ ഒരാളാവാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്. കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും മലയാളികളെ കൂടുതല്‍ കേള്‍ക്കാനും ആഗ്രഹിക്കുന്നു. മലയാളികള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്ന രീതിയും കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും പഠിക്കാന്‍ ആഗ്രഹിക്കുന്നു. ആകെ പഠിക്കാന്‍ കഴിയാത്തത് മലയാളമാണ്. എന്നാല്‍, കുറെ വാക്കുകള്‍ പഠിച്ചു കഴിഞ്ഞെന്നും രാഹുല്‍ പറഞ്ഞു. മലയാളത്തില്‍ വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേരാനും രാഹുല്‍ മറന്നില്ല.

വിശ്വാസ സംരക്ഷണം ഉറപ്പ്, ഇടതിന് വിമര്‍ശനമില്ല
വിശ്വാസ, ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എല്ലാ വേദികളിയും പ്രസംഗിച്ചത്. ശബരിമലയുടെ പേരു പറയാതെ, വിശ്വാസ സംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് പത്തനംതിട്ടയില്‍ രാഹുല്‍ വ്യക്തമാക്കി. ഒരു സംസ്‌കാരം, ഒരു ഭാഷ, ഒരു മതം, ഒരു ചരിത്രം എന്നു പഠിപ്പിക്കുന്ന സംഘ് പരിവാര്‍ ആശയമല്ല, രാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ പരമ്പര്യമാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെയും ആര്‍എസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്റെ പ്രസംഗങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി സിപിഎമ്മിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചോ മിണ്ടിയില്ല. സിപിഎം തനിക്കെതിരെ എന്തു പറഞ്ഞാലും അവര്‍ക്കെതിരെ ഒരു വാക്കുപോലും താന്‍ പറയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ചടങ്ങില്‍ പ്രസംഗിച്ച മറ്റെല്ലാവരും സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചപ്പോള്‍ രാഹുല്‍ മാത്രം അക്കാര്യത്തില്‍ മൗനം പാലിച്ചു.
ഇടതു സുഹൃത്തുക്കളോട് എന്ന ആമുഖത്തോടെയായിരുന്നു ഇടതുപക്ഷത്തെയും ആര്‍എസ്എസിനെയും പറ്റിയുള്ള പ്രസംഗഭാഗം. 'ഇടതുപക്ഷത്തെയും ആര്‍എസ്എസിനെയും ഞാന്‍ വേര്‍തിരിച്ചാണു കാണുന്നത്. തീര്‍ച്ചയായും കേരളത്തില്‍ ഞങ്ങള്‍ ഇടതുപക്ഷത്തോടാണു പൊരുതുന്നത്. പക്ഷേ, ആര്‍എസ്എസ് ചെയ്തുകൊണ്ടിരിക്കുന്നത് ഇടതുപക്ഷം ഒരിക്കലും ചെയ്തിട്ടില്ല. ഇടതുപക്ഷം ഒരിക്കലും ഭരണഘടനയെയും രാജ്യത്തെ സ്ഥാപനങ്ങളെയും ചോദ്യം ചെയ്തിട്ടില്ല. സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ഈ സ്ഥാപനങ്ങളെ ആര്‍എസ്എസില്‍നിന്നും ബിജെപിയില്‍നിന്നും നരേന്ദ്ര മോദിയില്‍ നിന്നും രക്ഷിക്കാനാണു ഞങ്ങളുടെ പോരാട്ടം' രാഹുല്‍ പറഞ്ഞു.

കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രസംഗങ്ങള്‍, ന്യായ് പദ്ധതിയില്‍ വിശദീകരണം
കര്‍ഷകരുടെ കാര്യങ്ങളും പ്രസംഗത്തില്‍ രാഹുല്‍ എടുത്തുപറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയിലില്‍ കഴിയേണ്ടി വരില്ല. 20,000 രൂപ കടമുള്ള കര്‍ഷകന്‍ ജയിലില്‍ കിടക്കുകയും 2000 കോടി രൂപ കടമുള്ളവര്‍ പുറത്തു നടക്കുകയും ചെയ്യുന്ന സാഹചര്യം കോണ്‍ഗ്രസ് ഭരണത്തിലുണ്ടാകില്ല.

റബര്‍ കൃഷിക്കാര്‍ ഉള്‍പ്പടെ മുഴുവന്‍ കര്‍ഷകരെയും കടക്കെണിയില്‍ നിന്നു കരകയറ്റും. മലേഷ്യന്‍ സര്‍ക്കാരുമായി മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറാണ് കേരളത്തിലെ റബര്‍ കര്‍ഷകരുടെ ദുരിതത്തിനു കാരണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ ഈ പ്രതിസന്ധിക്കു പരിഹാരമാകും. ഇന്ത്യന്‍ പ്രധാനമന്ത്രി മലയാളികളെ രക്ഷിക്കുന്നതിനു പകരം മലേഷ്യക്കാരെയാണ് രക്ഷിച്ചതെന്നും രാഹുല്‍ പരിഹസിച്ചു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ കര്‍ഷകര്‍ക്കു മാത്രമായി ബജറ്റ് ഉണ്ടാകും. കര്‍ഷകര്‍ക്കു വേണ്ട എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ടാകും.

മധ്യവര്‍ഗത്തിന്റെ കീശ കാലിയാക്കാന്‍ ലക്ഷ്യമിട്ടാണ് ന്യായ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ന്യായ് പദ്ധതി നടപ്പാക്കുമ്പോള്‍ ഒരു മധ്യവര്‍ഗക്കാരെന്റെയും കീശ കാലിയാകില്ലെന്ന് ഉറപ്പു നല്‍കുന്നു രാഹുല്‍ പറഞ്ഞു. 15 ലക്ഷം നല്‍കുമെന്നു മോദി പറഞ്ഞതു പോലുള്ള പെരും നുണയല്ല, നല്‍കാനാവുന്ന പണത്തിന്റെ കാര്യമാണ് കോണ്‍ഗ്രസ് പറയുന്നത്. 5 വര്‍ഷം കൊണ്ട് 3.6 ലക്ഷം രൂപ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടെത്തും. ദാരിദ്ര്യത്തിനു മേലുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണ് ന്യായ് പദ്ധതി. അതിനുള്ള പണം ഇടത്തരക്കാരില്‍ നിന്നല്ല, അനില്‍ അംബാനിമാരില്‍ നിന്നാണ്. നോട്ട് നിരോധിച്ച മോദി നിങ്ങളുടെ കീശയിലെ പണമെടുത്ത് അംബാനിയുടെ കീശയിലിട്ടു. ന്യായ് പദ്ധതി ചെയ്യുന്നതു തിരിച്ചാണ്. നിങ്ങളുടെ കീശയില്‍ നിന്നു മോദി എടുത്ത പണം ഞങ്ങള്‍ തിരിച്ചു തരാന്‍ പോകുന്നു രാഹുല്‍ പറഞ്ഞു. 'ഗബ്ബര്‍ സിങ് ടാക്സി'നെ (ജിഎസ്ടി) ഉടച്ചു വാര്‍ത്ത് ലളിതമായ കുറഞ്ഞ നിരക്കിലുള്ള പുതിയ ചരക്കു സേവന നികുതി നടപ്പാക്കും.
മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടതു കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വേറിട്ടതാണ്. പ്രളയത്തില്‍ അവര്‍ ചെയ്ത സേവനം നമുക്കറിയാം. അവര്‍ക്കായി പ്രത്യേക മന്ത്രാലയമാണു കോണ്‍ഗ്രസ് വാദ്ഗാനം. പുതിയ വ്യവസായം തുടങ്ങാന്‍ മുന്നോട്ടു വരുന്ന യുവസംരംഭകര്‍ക്ക് ആദ്യ മൂന്നു വര്‍ഷം ഒരു സര്‍ക്കാര്‍ ഏജന്‍സികളുടെയും അനുമതിയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പദ്ധതി കോണ്‍ഗ്രസ് നടപ്പാക്കും. 3 വര്‍ഷം കൊണ്ട് സംരംഭം വിജയകരമാകുകയും തൊഴില്‍ സൃഷ്ടിക്കുകയും ചെയ്താല്‍ മാത്രം സര്‍ക്കാര്‍ അനുമതി വാങ്ങിയാല്‍ മതി. സംരംഭകര്‍ തന്നെ മുന്നോട്ടുവച്ച ആശയമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരക്കിട്ട ഷെഡ്യൂള്‍, കാര് ഒഴിവാക്കി രാഷ്ട്രീയ ചര്‍ച്ചകള്‍ ഹെലികോപ്റ്ററിലാക്കി രാഹുല്‍
ഇന്നലെ തീര്‍ത്തും തിരക്കുപിടിച്ച ദിവസമായിരുന്നു രാഹുല്‍ ഗാന്ധിക്ക് ഇന്നലെ. അതുകൊണ്ട് തന്നെ രണ്ടു ദിവസത്തെ രാഷ്ട്രീയ ചര്‍ച്ചകളെല്ലാം ഹെലികോപ്റ്ററില്‍. ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെപിസിപി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നവരുമായിട്ടായിരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍. വയനാട്ടിലെ പ്രചാരണ പുരോഗതി നേതാക്കളോട് രാഹുല്‍ ചോദിച്ചറിഞ്ഞു. കേരളത്തില്‍ 17 സീറ്റുകളെങ്കിലും യുഡിഎഫിനു ലഭിക്കുമെന്നാണ് നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചത്. കോട്ടയത്ത് തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തിരക്കിലായിരുന്ന ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ രാഹുല്‍ ചര്‍ച്ച നടത്തി.

ഇന്നലെയും ഇന്നുമായി തിരക്കേറിയ പരിപാടികളായതിനാല്‍ കാര്‍ ഉപേക്ഷിച്ച് ഹെലികോപ്റ്ററിലാണ് രാഹുലിന്റെ മുഴുവന്‍ യാത്രകളും. മഹാരാഷ്ട്രയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുലിനെ മുല്ലപ്പള്ളി രാമചന്ദ്രനും വി എസ്. ശിവകുമാര്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും ചേര്‍ന്ന് സ്വീകരിച്ചു. ശംഖുമുഖത്തെ ഉദയ് സ്യൂട്ട് ഹോട്ടലില്‍ തങ്ങിയ രാഹുല്‍ ഇന്നലെ രാവിലെ 9.30ന് ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്കു പോയി. തുടര്‍ന്ന് പത്തനാപുരം, പാലാ, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് ഹെലികോപ്റ്ററിലായിരുന്നു യാത്ര.വൈകിട്ട് 6ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം രാത്രി 7.30ന് വിമാനത്തില്‍ കണ്ണൂരിലേക്കു പോയി.'
ഇന്നു രാവിലെ 8.40ന് കണ്ണൂരില്‍ നേതാക്കളുമായി ചര്‍ച്ച നടത്തും . 9.50ന് തിരുനെല്ലി ക്ഷേത്ര ദര്‍ശനം. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ബത്തേരിയിലേക്ക്. അവിടെ പൊതുസമ്മേളനത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിന് തിരുവമ്പാടി, 2.30ന് വണ്ടൂര്‍, വൈകിട്ട് 4ന് തൃത്താല എന്നിവിടങ്ങളില്‍ പൊതുസമ്മേളനം. 5ന് ഹെലികോപ്റ്ററില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക്. 6ന് വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

രാഹുല്‍ ഇന്ന് വയനാട് മണ്ഡലത്തില്‍
കല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.00നു കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തിനു ശേഷം അദ്ദേഹം രാവിലെ 9.50നു തിരുനെല്ലി ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡില്‍ ഇറങ്ങും. തുടര്‍ന്ന് 10.30 വരെ തിരുനെല്ലി ക്ഷേത്രദര്‍ശനം. പിതാവിനായി ബലിതര്‍പ്പണവും നടത്തും. 11നു ബത്തേരിയില്‍ എത്തുന്ന രാഹുല്‍ഗാന്ധി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഉച്ചയ്ക്ക് 1.10നു തിരുവമ്പാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്നു ഉച്ചയ്ക്കു ശേഷം 2.40നു വണ്ടൂര്‍ കൂരിക്കുണ്ട് ബൈപാസില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും. വൈകിട്ട് 4.10നു തൃത്താല ചാലിശ്ശേരി മുലയമ്പറമ്പത്ത് ക്ഷേത്രമൈതാനത്തെ പൊതുസമ്മേളനത്തിനു ശേഷം 5.10നു കോയമ്പത്തൂര്‍ വഴി ന്യൂഡല്‍ഹിയിലേക്ക് മടങ്ങും.

അതിനിടെ രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിനായി തുടങ്ങിയ പുതിയ ട്വിറ്റര്‍ ഹാന്‍ഡിലിനു ഔദ്യോഗിക വെരിഫിക്കേഷന്‍. അക്കൗണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം തന്നെ അക്കൗണ്ടിന് അംഗീകാരം ലഭിച്ചു. @RGWayanadOffice എന്നതാണ് ട്വിറ്റര്‍ ഐഡി. മലയാളത്തിലാണ് ട്വീറ്റുകള്‍. വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കൂടുതല്‍ പേരില്‍ എത്തിക്കുകയാണ് ലക്ഷ്യം. കെപിസിസി സോഷ്യല്‍ മീഡിയ വാര്‍ റൂമില്‍ അനില്‍ ആന്റണിക്കാണ് ചുമതല.
വയനാട്ടില്‍ കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളുമായി രാഹുല്‍ഗാന്ധി ഇന്നു കൂടിക്കാഴ്ച നടത്തും. പ്രചാരണത്തിനായി ഇന്നു വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയില്‍ 4 പേരെയും തിരുനെല്ലിയില്‍ 2 പേരെയുമാണ് കാണുക. ഈ വര്‍ഷം ഇതുവരെ 6 കര്‍ഷകരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തത്. കൃഷിമേഖലയായ വയനാടിനെ തകര്‍ത്തതും കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ടതും കോണ്‍ഗ്രസിന്റെ നയങ്ങളാണെന്നും വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുബത്തോടു രാഹുല്‍ മാപ്പു ചോദിക്കണമെന്നും പറഞ്ഞ് എല്‍ഡിഎഫ് വ്യാപക പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ 12നു പുല്‍പള്ളിയില്‍ ഇടതു കര്‍ഷക സംഘടനകള്‍ കര്‍ഷക പാര്‍ലമെന്റും കിസാന്‍ റാലിയും സംഘടിപ്പിച്ചിരുന്നു. എതിരാളികളുടെ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് രാഹുലിന്റെ കൂടിക്കാഴ്ചയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category