1 GBP = 93.35 INR                       

BREAKING NEWS

ഒരു വിമാനം കിട്ടിയിരുന്നെങ്കില്‍... പറത്താമായിരുന്നു... അനശ്വര നടന്‍ ജയന്റെ ശബ്ദം അനുകരിക്കുന്ന മിമിക്രിക്കാരന്‍ പറയുന്നതല്ല; കാര്‍ഡിഫിലെ 19കാരന്‍ അലന്‍ റെജിയുടെ വാക്കുകള്‍ ഏതു വിദ്യാര്‍ത്ഥികള്‍ക്കും അനുകരിക്കാം; പൈലറ്റ് കുപ്പായമിടുന്ന അലന്‍ കവന്‍ട്രിയില്‍ അവസാന ഘട്ട പരിശീലനത്തില്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ''ടേ പയ്യന്‍സ്...., ഒരു വിമാനം കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ പറത്തി രസിക്കാമായിരുന്നു...'', ഇങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മലയാളത്തിലെ ആദ്യ ആക്ഷന്‍ ഹീറോയായ ജയനെ അനുകരിക്കുന്ന മിമിക്രി കലാകാരന്മാരുടെ വക ആയിരിക്കും. എന്നാല്‍ തമാശ അല്ലാതെ ആരെങ്കിലും ഈ വാചകം കാര്യമായി പറയുക ആണെങ്കില്‍ അത് യുകെ മലയാളികള്‍ക്കിടയിലെ യുവ ഹീറോ ആയി മാറിയിരിക്കുന്ന കാര്‍ഡിഫിലെ അലന്‍ റെജിക്കു മാത്രം അവകാശപ്പെട്ടതാണ്.

കളിപ്രായത്തില്‍ ഏതു ആണ്‍കുട്ടിയും കളിപ്പാട്ടമായി കിട്ടുന്ന വിമാനത്തിന്റെ മോഡല്‍ നോക്കി താനും പൈലറ്റ് ആകുമെന്ന് പറയുന്നത് പൈലറ്റ് എന്ന ജോലിയോടുള്ള അവരുടെ വീരാരാധന കൂടിയാണ്. എന്നാല്‍ കളിപ്രായം പിന്നിടുകയും കാര്യഗൗരവം നേടുകയും ചെയ്യുമ്പോള്‍ ഏതു കൊച്ചുകുട്ടിക്കും മനസിലാകും പൈലറ്റ് എന്നതു കളിയല്ലെന്നും ആവശ്യത്തില്‍ കവിഞ്ഞ മിടുക്കും സാമര്‍ത്ഥ്യവും ഉണ്ടെങ്കില്‍ മാത്രം സ്വപ്നം കാണാവുന്ന ജോലിയാണെന്നും.
എന്നാല്‍ കാര്‍ഡിഫിലെ റെജി പാപ്പന്റെയും സീനിയര്‍ അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷ്ണറായ ബെറ്റി വര്‍ഗീസിന്റെയും മകന്‍ അലന്‍ റെജിക്ക് കളിപ്രായം കഴിഞ്ഞിട്ടും പൈലറ്റ് എന്ന ജോലിയോടുള്ള അഭിനിവേശം കൂടിയതേയുള്ളൂ. പ്രായം മുന്നോട്ടു നീങ്ങും തോറും അലന്‍ പൈലറ്റ് ആകണമെന്ന ആഗ്രഹം മനസ്സില്‍ കൂടുതലായി ഉറപ്പിക്കുകയും അതിനു വേണ്ടി നിരന്തര ശ്രമം നടത്തുകയും ആയിരുന്നു. അത്ര നിസ്സാരമായിരുന്നില്ല പൈലറ്റ് എന്ന സ്വപ്നത്തിലേക്കുള്ള യാത്ര. എന്നാല്‍ പതിനേഴ് വയസ് പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അലന്‍ പൈലറ്റു പരിശീലനത്തിനുള്ള യോഗ്യത നേടി തന്റെ സ്വപ്നത്തോട് നീതി പുലര്‍ത്തുക ആയിരുന്നു. കൂടെ യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് അപേക്ഷകനായും അലന്‍ മാറുക ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് അലന്റെ പൈലറ്റ് സ്വപ്നം സാക്ഷാല്‍ക്കരിക്കുന്ന വാര്‍ത്ത ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചതിന് തുടര്‍ന്ന് അനേകം കൗമാരക്കാരുടെ മാതാപിതാക്കളാണ് എങ്ങനെ പൈലറ്റാകാം എന്ന അന്വേഷണവുമായി ബ്രിട്ടീഷ് മലയാളിയെ സമീപിച്ചത്. അലന്റെ നേട്ടത്തെ മലയാളി സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ ഉദാഹരണമായി മാറുകയാണ് ആ അന്വേഷണങ്ങള്‍. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മുന്‍ എയര്‍ ഫോഴ്സ് ഉദോയ്ഗ്സ്ഥന്‍ കവന്‍ട്രിയിലെ ജോയ് തോമസ് കേരള സ്‌കൂളില്‍ ഒരു വൈമാനികന്റെ ജീവിതം സംബന്ധിച്ച നടത്തിയ ടോക് ഷോ കണ്ട ഏതാനും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ അലന്റെ പിന്നാലെയാണ്, അവര്‍ക്കും വൈമാനികനാകണം, അതാണ് ആവശ്യം.

നിലവില്‍ എല്‍ 3 അക്കാദമിയിലെ വൈമാനിക വിദ്യാര്‍ത്ഥിയാണ് അലന്‍. അടുത്ത ഏതാനും വര്‍ഷം കൂടി പരിശീലനം തുടര്‍ന്ന് ശേഷം മാത്രമേ വിമാനം സ്വന്തമായി കയ്യില്‍ കിട്ടൂ. വെയില്‍സിലെ ബാക്കളുറെറ്റ് സ്‌കോളര്‍ഷിപ്പോടെ എ ലെവലില്‍ മികച്ച സ്‌കോര്‍ നേടിയതാണ് അലന്റെ ജീവിത സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമായത്. എ ലെവലില്‍ ഒരു എ സ്റ്റാറും മൂന്നു എയും നേടിയ അലന്‍. എ ലെവലില്‍ ബിസിനസ്, എക്കണോമിക്സ്, മാത്സ് എന്നിവ പഠിച്ച അലന്‍ പഠന സമയം പൂര്‍ണമായും തന്റെ വൈമാനിക ജോലിയാണ് ലക്ഷ്യം വച്ചിരുന്നത്.

ഇതിനു സഹായകം ആകും വിധത്തില്‍ സ്‌കൂളില്‍ 2014 പ്യൂപ്പിള്‍ ഓഫ് ഹി ഇയര്‍ അവാര്‍ഡ്, 2016 ഹെഡ് ടീച്ചര്‍ അവാര്‍ഡ് എന്നിവയും അലനെ തേടിയെത്തി. സ്‌കൂള്‍ വിടും മുന്‍പ് തന്നെ ജോലി ലഭിക്കാന്‍ ഉള്ള ഭാഗ്യവും അലനെ തേടി എത്തിയിരുന്നു. വെറും പതിനെട്ടാം വയസില്‍ സ്‌കോഡ കാര്‍ ഡീലര്‍ഷിപ്പില്‍ സെയില്‍സ് എക്സികുട്ടീവ് ആയ അലന്‍ അവിടെ നിന്നും ലഭിച്ച ശമ്പളമാണ് പൈലറ്റാകാനുള്ള ശ്രമത്തില്‍ പരിശീലന ഫീസ് ആയി ഉപയോഗിച്ചത്.
എയര്‍ ഫോഴ്‌സ് കേഡര്‍സ്സ് ഓര്‍ഗനൈസേഷനില്‍ അഞ്ചു വര്‍ഷത്തെ പരിശീലനത്തിന് ചേര്‍ന്നാണ് അലന്‍ തന്റെ കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന ആശയത്തിന് ജീവന്‍ നല്‍കുന്നത്. പരിശീലനതിനു ചേര്‍ന്ന ഉടന്‍ തന്നെ സ്‌കോട്ട്ലന്റില്‍ നിന്നും അലനെ തേടി സ്‌കോളര്‍ഷിപ്പും എത്തിയിരുന്നു. രണ്ടു മാസം മുന്‍പാണ് അലന്‍ റോയല്‍ എയര്‍ ഫോഴ്സ് വൈസ് മാര്‍ഷലിനു തന്റെ പഠന മികവ് കാട്ടുന്ന പ്രസെന്റേഷന്‍ കൈമാറിയത്. മൂന്നു മാസത്തിനകം അലന്‍ വീണ്ടും നീണ്ട ഒരു യാത്രക്ക് തയ്യാറെടുക്കുകയാണ്, ന്യൂസിലാന്‍ഡിലേക്ക്. പരിശീലനത്തിന്റെ അടുത്ത ഘട്ടമാണ് അവിടെ നടക്കുക. 

ഏറ്റവും കഠിനമായ പരിശീലന ഘട്ടത്തിലൂടെയാണ് അലന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനകം പരിശീലനത്തിന്റെ മുഴുവന്‍ ഘട്ടവും പിന്നിടാനുള്ള തയ്യാറെടുപ്പുകളാണ് ഈ യുവാവ് ഇപ്പോള്‍ നടത്തുന്നത്. കടുത്ത കടമ്പകള്‍ കടന്നു വൈമാനികന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നേരിടേണ്ട ഘട്ടങ്ങള്‍ അനായാസം എങ്ങനെ തരണം ചെയ്യാം എന്നതാണ് ഇപ്പോള്‍ അലന്‍ സ്വായത്തമാക്കുന്നത്. അച്ചടക്കവും, ആത്മ വിശ്വാസവും പ്രചോദനവും അടക്കമുള്ള വൈമാനികന്റെ അടിസ്ഥാന യോഗ്യതകള്‍ കടുത്ത പരിശീലനം വഴി മാത്രമേ സ്വന്തമാക്കാനാകൂ എന്നും അലന്‍ പറയുന്നു. അലന്റെ ഏക സഹോദരിയും പഠിക്കാന്‍ മിടുക്കിയാണ്. സ്‌കോളര്‍ഷിപ്പ് നേടി സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ആഷ്‌ലി ഭാവിയില്‍ ഡോക്ടറാകാന്‍ ഉള്ള തയ്യാറെടുപ്പിലാണ്.

വെറും 17 വയസില്‍ ആരും കൊതിക്കുന്ന പൈലറ്റ് വേഷം അണിയാന്‍ ഭാഗ്യം ലഭിച്ച ഈ യുവാവ് തീര്‍ച്ചയായും കൂടുതല്‍ പ്രോത്സാഹനം അര്‍ഹിക്കുന്നു എന്ന് ഏതൊരാളും അംഗീകരിക്കും. അതിനാല്‍ പോയ വര്‍ഷത്തെ മികച്ച യുവപ്രതിഭകളെ തേടുമ്പോള്‍ അലന്‍ അവര്‍ക്കിടയില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെയാണ്. വര്‍ഷങ്ങള്‍ നീണ്ട അധ്വാനവും ലക്ഷ്യ പൂര്‍ത്തിക്കായി അനേക വര്‍ഷത്തെ ശ്രമവും നടത്തിയ അലന്‍ വായനക്കാരുടെ ഇഷ്ടം വോട്ടായി തന്നോടൊപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. അലന്‍ നിങ്ങളുടെ മക്കള്‍ക്ക് ഒരു റിയല്‍ മോഡല്‍ ആയിരിക്കും എന്നുറപ്പ് എങ്കില്‍ നല്‍കാം അലനായി ഒരു വോട്ട്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category