1 GBP = 97.70 INR                       

BREAKING NEWS

അഭിലാഷിനെ കിടക്കയിലാക്കിയത് അഞ്ചാം വയസില്‍ പിടിപെട്ട തളര്‍വാതം; ഇഴഞ്ഞും വലിഞ്ഞും പ്രീ ഡിഗ്രി വരെ പഠിച്ച യുവാവിന് ഇപ്പോള്‍ അനങ്ങാന്‍ പോലുമാവുന്നി ല്ല; വൃദ്ധ മാതാപിതാക്കള്‍ മാത്രം തുണയുള്ള കരുനാഗപ്പള്ളിയിലെ 40കാരനോട് അല്‍പം ദയ കാട്ടില്ലേ?

Britishmalayali
രശ്മി പ്രകാശ്

പ്രാര്‍ത്ഥനയോടെ നിവര്‍ന്നു നിന്നു കൊണ്ടാകും നിങ്ങള്‍ വിഷുക്കൈനീട്ടം കൊടുത്തതും വാങ്ങിയതുമൊക്കെ. പെസഹാ അപ്പം ഉണ്ടാക്കുമ്പോഴും ഈസ്റ്ററിന്റെ ഒരുക്കങ്ങള്‍ നടത്തി ഈശോയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുമ്പോഴും സ്വന്തമായി ഒന്നും ചെയ്യാനാകാതെ നാട്ടിലെ കൊടും ചൂടില്‍ നട്ടെല്ലിലെ കഠിനവേദനയുമായി തളര്‍ന്നു കിടക്കുന്ന ഈ സഹോദരനെക്കൂടി ഓര്‍ക്കുക. നിങ്ങള്‍ കൊടുക്കുന്ന ഓരോ നാണയത്തുട്ടും ഈ ചെറുപ്പക്കാരന്റെ വേദനയെ കുറയ്ക്കാന്‍ സഹായിക്കും എന്ന ശുഭ പ്രതീക്ഷയിലാണ് ഞങ്ങള്‍.

അഞ്ചാം വയസ്സിലാണ് കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷിന് (40 വയസ്സ്) തളര്‍വാതം പിടിപെടുന്നത്. തളര്‍വാതം കീഴ്പ്പെടുത്തിയ ശരീരവുമായി പഠിക്കാനുള്ള ആഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് മറ്റുള്ളവരുടെ സഹായം കൊണ്ട് സ്‌കൂളിലും കോളേജിലും എത്തി പ്രീ ഡിഗ്രി വരെ പഠിച്ചത്. രോഗം തളര്‍ത്തിയ ശരീരത്തിലെ തളരാത്ത മനസ്സിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് പ്രീ ഡിഗ്രി രണ്ടാം ക്ലാസ്സോടെ വിജയിക്കുകയും ചെയ്തു.
 
പ്രാഥമിക കാര്യങ്ങള്‍ക്കൊക്കെ ഇഴഞ്ഞും വലിഞ്ഞും കഴിവതും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്ന അഭിലാഷിന് ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു വേദനയുടെ കാഠിന്യത്താല്‍ സ്വന്തമായി ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ്.

അവിവാഹിതനായ അഭിലാഷ് പ്രായമായ മാതാപിതാക്കളോടൊപ്പമാണ് ചെറിയൊരു ഷെഡില്‍ താമസിക്കുന്നത്. താമസ സൗകര്യം ഇല്ലാത്തതു കൊണ്ട് പെയിന്റിംഗ് ജോലിക്കാരനായ അഭിലാഷിന്റെ സഹോദരന്‍ ഭാര്യയുടെ വീട്ടിലാണ് താമസിക്കുന്നത്. രോഗിയായ ഒരു കുട്ടിയുള്ളതു കൊണ്ട് സഹോദരനും അഭിലാഷിനെ സാമ്പത്തികമായി സഹായിക്കാനാവാത്ത അവസ്ഥയിലാണ്. സഹോദരി വിവാഹശേഷം പെരുമ്പയില്‍ തന്നെയാണ് താമസമെങ്കിലും ഒരു സ്വകാര്യ ബസ്സിലെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ വരുമാനം മാത്രമാണ് ആ കുടുംബത്തിന്റെയും ഏക വരുമാനം.

അഭിലാഷിന്റെ 'അമ്മ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചു ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണ്. അച്ഛനും വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം അഭിലാഷിനെ നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. 91.2 എഫ് എം ന്റെ കൂട്ടായ്മയായ സ്‌നേഹസേനയിലെ പ്രവര്‍ത്തകരാണ് ഇപ്പോള്‍ അഭിലാഷിനെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കുന്നത്.

സ്വന്തമായി എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കിടക്കുന്ന  അഭിലാഷിന്റെ നട്ടെല്ലിന് ഒരു ഓപ്പറേഷന്‍ നടത്തിയാല്‍ എണീറ്റ് ഇരിക്കാന്‍ സാധിക്കും എന്നാണു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ഓപ്പറേഷന് മാത്രം ചിലവ് വരും. അഭിലാഷിന് കിട്ടുന്ന തുച്ഛമായ വികലാംഗ പെന്‍ഷന്‍ മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം.

പരസഹായമില്ലാതെയും, നടുവിന് ഇപ്പോള്‍ അനുഭവിക്കുന്ന കഠിനമായ വേദനയില്ലാതെ ഒന്ന് നിവര്‍ന്നിരിക്കാന്‍ പറ്റിയാല്‍ ലോട്ടറി വിറ്റെങ്കിലും ജീവിക്കണമെന്ന് കണ്ണീരോടെ പറയുന്ന ഈ ചെറുപ്പക്കാരനെ നമ്മള്‍ കാണാതെ പോകരുത്.

തഴവ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എസ്. ശ്രീലതയുമായും (8281153141) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കൃഷ്ണനുമായും 91. 2 എഫ് എം ഉത്രാടം സുരേഷുമായും സംസാരിച്ചു സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ടീമിന് സാധിച്ചിട്ടുണ്ട്. സഹായം ഏറെ അര്‍ഹിക്കുന്ന കുടുംബമാണെന്നു ഇവരെല്ലാം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ട്രസ്റ്റി സോണി ചാക്കോക്ക് നേരിട്ടറിയാവുന്ന ഒരു കുടുംബമാണ് അഭിലാഷിന്റേത്.

ആദ്യ ദിനം ലഭിച്ചത് 206 പൗണ്ട് മാത്രം; ഗിഫ്റ്റ് എയ്ഡ് ബോക്സ് ടിക്ക് ചെയ്യാന്‍ മറക്കരുതേ
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റര്‍ വിഷു അപ്പീലിലെ ആദ്യ ദിനം പിന്നിട്ടപ്പോള്‍ വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം ലഭിച്ചത് 206.5 പൗണ്ട് മാത്രമാണ്. ആറു പേരാണ് വിര്‍ജിന്‍ മണി വഴി നല്‍കിയത്. വായനക്കാര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും പണം നല്‍കാം.
പണം നല്‍കുമ്പോള്‍ മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നതെങ്കില്‍ മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്‍കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുകതന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്. ബാങ്ക് അക്കൗണ്ടിലേക്കും വിര്‍ജിന്‍ മണി അക്കൗണ്ടിലേക്കും നിങ്ങള്‍ നല്‍കുന്ന തുകയുടെ വിശദ വിവരങ്ങള്‍ ഓരോ ദിവസവും നല്‍കുന്ന വാര്‍ത്തയില്‍ വിശദമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category