1 GBP = 87.50 INR                       

BREAKING NEWS

മേല്‍ക്കൂരയും ശില്‍പങ്ങളും കത്തിയമര്‍ന്നിട്ടും സ്ട്രക്ചറിനും ഗോപുരത്തിനും തകരാറൊന്നുമില്ല; അഗ്നി പടര്‍ന്നത് കണ്ടെത്താന്‍ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തികൂട്ടി; നോത്രദാം കത്തീഡ്രല്‍ പുനരുജ്ജീവിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത് ഫ്രഞ്ച് സര്‍ക്കാ ര്‍; ദൈവകോപമെന്ന് ഐസിസ്

Britishmalayali
kz´wteJI³

ലോകത്തെ ഏറ്റവും അമൂല്യമായ പെയിന്റിങ്ങുകളും ചരിത്ര രേഖകളും യേശുക്രിസ്തു ധരിച്ചുവെന്ന് കരുതുന്ന മുള്‍ക്കിരീടമുള്‍പ്പെടെയുള്ള വസ്തുക്കളും സൂക്ഷിച്ചിരുന്ന നോത്രദാം പള്ളി കത്തിയമര്‍ന്നതിന്റെ നടുക്കത്തിലാണ് ലോകം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബിഷപ്പ് മൗറിസ് ഡി സുല്ലിയുടെ നേതൃത്വത്തില്‍ നിര്‍മാണം തുടങ്ങുകയും പതിമ്മൂന്നാം നൂറ്റാണ്ടില്‍ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്ത നോത്രദാം കത്തീഡ്രല്‍, ലോകാത്ഭുതങ്ങളെപ്പോലെ പരിഗണിച്ചിരുന്ന വാസ്തുവിദ്യാ അത്ഭുതങ്ങളിലൊന്നാണ്. പലതവണ പുതുക്കിപ്പണിഞ്ഞെങ്കിലും ഗോഥിക് മാതൃകയിലുള്ള ശില്പമാതൃകയുടെ ഉന്നതമായ ഉദാഹരണമായാണ് നോത്രദാം കത്തിയമര്‍ന്നത്.

ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തിയമര്‍ന്നെങ്കിലും കത്തീഡ്രലിന്റെ സ്ട്രക്ചറിന് കാര്യമായ കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇരട്ട ടവറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നോര്‍ത്ത് ടവറും സൗത്ത് ടവറും പൂര്‍ണമായി കത്തിനശിച്ചു. എന്നാല്‍, അതിന്റെ രൂപത്തിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. പൂര്‍ണമായും തടികൊണ്ട് നിര്‍മിച്ചതിനാലാണ് ഇത് കത്തിയമരാന്‍ കാരണം. 52 ഏക്കറോളം വരുന്ന വനത്തില്‍നിന്ന് മുറിച്ചെടുത്ത പലതരം മരങ്ങള്‍കൊണ്ടാണ് ഇതിന്റെ മേല്‍ക്കൂര തയ്യാറാക്കിയിരുന്നത്. ബൈബിളില്‍ പരാമര്‍ശിക്കുന്ന രാജാക്കന്മാടെയെല്ലാം രൂപങ്ങള്‍ ഇതില്‍ കൊത്തിവെച്ചിരുന്നു.

കത്തോലിക്കാ വിശ്വാസികള്‍ക്ക് നോത്രദാം പള്ളിയുമായി വളരെയടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് ആക്രമിക്കപ്പെട്ടെങ്കിലും പള്ളിയിലെ അമൂല്യമായ വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുരിശിലേറ്റുന്നതിന് മുമ്പ് യേശുക്രിസ്തു അണിഞ്ഞിരുന്ന മുള്‍ക്കിരീടമുള്‍പ്പെടെയുള്ള വസ്തുക്കള്‍ പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായും ഇത് പരിഗണിച്ചിരുന്നു. ദിവസവും ആയിരക്കണക്കിനാളുകളാണ് നോത്രദാം പള്ളി സന്ദര്‍ശിച്ചിരുന്നത്. ഈ അമൂല്യ വസ്തുക്കള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് ലോകത്തിന്റെ നെഞ്ചില്‍ തീ പടര്‍ത്തുന്നത്.

എന്നാല്‍, നൂറ്റാണ്ടുകളെ അതിജീവിച്ച നിര്‍മാണ വൈഭവം പള്ളിയുടെ അടിസ്ഥാന രൂപത്തെ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഔര്‍ ലേഡി ഓഫ് പാരീസ് എന്ന് വിശേഷിപ്പിച്ചിരുന്ന കത്തീഡ്രല്‍, മണ്ിക്കൂറുകളോളം നീണ്ടുനിന്ന അഗ്നിതാണ്ഡവത്തിനുശേഷവും തലയുയര്‍ത്തി ന്ില്‍ക്കുന്നുവെന്നാണ് ആദ്യ സൂചനകള്‍. ഗോപുരം കത്തിനശിച്ചെങ്കിലും ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങള്‍ തീപിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചെന്നാണ് സൂചന. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്ന പള്ളിയുടെ മേല്‍ക്കൂരയില്‍നിന്നുയര്‍ന്ന തീ പെട്ടെന്ന് കണ്ടെത്താനാകാതെ വന്നതാണ് പ്രത്യാഘാതം ഇത്രയും രൂക്ഷമാക്കിയത്.
    
പുനര്‍നിര്‍മിക്കുമെന്ന് ഫ്രാന്‍സ്
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍പ്പെടുന്ന നോത്രദാം കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാലത്തെ മാത്രമല്ല, ഫ്രഞ്ച് വിപ്ലവത്തെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രല്‍ വീണ്ടും പഴയരൂപത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കത്തീഡ്രല്‍ പുനര്‍നിര്‍മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇപ്പോള്‍ത്തന്നെ ലോകത്ത് പല ഭാഗത്തുനിന്നും സഹായമെത്തുന്നുണ്ട്. ഫ്രാന്‍സിലെ ശതകോടീശ്വരന്മാരായ വ്യവസായികള്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സ്വ ഹെന്റി പിനോട്ട് എന്ന വ്യവസായി എണ്ണൂറുകോടിയോളം രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. വ്യവസായി ബെര്‍ണാഡ് ആര്‍നോട്ടിന്റെ കുടുംബം 1600 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദേവാലയം വീണ്ടും നിര്‍മിക്കാമെങ്കിലും അതിനുള്ളിലെ പെയിന്റിങ്ങുകളുള്‍പ്പെടെയുള്ളവ നശിച്ചിട്ടുണ്ടോ എന്നാണ് ആശങ്കയുളവാക്കുന്ന കാര്യം. കത്തീഡ്രലിന്റെ പ്രധാന ഭാഗങ്ങളെയെല്ലാം അഗ്നി ബാധിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ഫ്രാങ്ക് റീസ്റ്റര്‍ പറഞ്ഞു. നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെങ്കിലും അമൂല്യശേഖരത്തില്‍ എന്തൊക്കെ ബാക്കിയുണ്ടാകുമെന്നത് കാത്തിരുന്നുമാത്രമേ അറിയാനാകൂ. തീ നിയന്ത്രണവിധേയമാക്കി അഗ്നിരക്ഷാസൈനികര്‍ക്ക് ഉള്ളില്‍ കടക്കാനായെങ്കിലും, ചില പെയിന്റിങ്ങുകളുടെ വലിപ്പവും ഭാരക്കൂടുതലും കാരണം അവ പുറത്തെടുക്കാന്‍ പോലും സാധിക്കാതെ പോയിട്ടുണ്ട്.

കത്തീഡ്രലിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ച് അരമണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് അവിടേയ്ക്ക് എത്താനായതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ റെമി ഹെയ്റ്റ്‌സ് വ്യക്തമാക്കി. അഗ്നിബാധയുടെ കാരണമെന്തെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കത്തീഡ്രലിന്റെ മേല്‍ക്കൂരയിലെ തടികൊണ്ടുള്ള ഭാഗങ്ങള്‍ കത്തിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെയെത്താനായതും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാനായതും. ആദ്യം ഫയര്‍ അലാറം അടിച്ചെങ്കിലും തീ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍, അഗ്നിരക്ഷാസേനയെ അറിയിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കാലതാമസമുണ്ടായതായി കരുതുന്നുവെന്നും റെമിസ് പറഞ്ഞു.

പ്രാര്‍ഥനയോടെ ലോകം
നോത്രദാം കത്തീഡ്രലിന് തീപിടിച്ചുവെന്നത് ലോകമെങ്ങുമുള്ള വിശ്വാസികളും സഞ്ചാരികളും ചരിത്രാന്വേഷികളും കടുത്ത ആശങ്കയോടെയാണ് കേട്ടത്. ഫ്രാന്‍സിന്റെ മുഖമുദ്രകളിലൊന്നായ ഈ പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന അമൂല്യങ്ങളായ വസ്തുക്കള്‍തന്നെയാണ് ആശങ്കയ്ക്കുകാരണവും. പള്ളിയിലെ വിശുദ്ധ വസ്തുക്കള്‍ കേടുപാടുകളില്ലാതെ വീണ്ടെടുക്കാനാകണമേ എന്നായിരുന്നു ആവേ മരിയ ചൊല്ലി മെഴുകുതിരി കത്തിച്ച് തടിച്ചുകൂടിയ വിശ്വാസികളുടെ പ്രാര്‍ഥന. ആയിരക്കണക്കിനാളുകളാണ് നോത്രദാം പള്ളിക്കുമുന്നില്‍ പ്രാര്‍ഥനകളുമായി എത്തിയത്.

പള്ളി പൂര്‍വാധികം ഭംഗിയോടെ പുനര്‍നിര്‍മിക്കുമെന്ന പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ വാക്കുകള്‍ ആഹ്ലാദം പകരുന്നതാണെന്ന് വിശ്വാസികള്‍ പറഞ്ഞു. വിശുദ്ധ വാരാചരണത്തിന്റെ രണ്ടാംദിനം ഇത്തരമൊരു അഗ്നിബാധയുണ്ടായതിന്റെ ആശങ്കയും വിശ്വാസികള്‍ക്കുണ്ട്. നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അഗ്നിബാധയുണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതില്‍ അട്ടിമറിയൊന്നും സംശയിക്കുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
    
ദൈവകോപമെന്ന് ഐസിസ്
വിശുദ്ധ വാരത്തിനിടെയുണ്ടായ തീപ്പിടുത്തം ദൈവകോപമാണെന്ന ആരോപണവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രംഗത്തെത്തിയത് സംശയങ്ങള്‍ക്കിടയാക്കിയിയിട്ടുണ്ട്. കത്തുന്ന കത്തീഡ്രല്‍ ഗോപുരത്തിന്റെ ചിത്രം സഹിതമുള്ള പോസ്റ്ററാണ് ഐസിസ് പുറത്തിറക്കിയിരിക്കുന്നത്. ശുഭദിനം ആശംസിക്കുന്ന പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത് ഐസിസുമാസി ബന്ധമുള്ള അല്‍ മുന്റാസിര്‍ ഗ്രൂപ്പാണ്. 1163-ല്‍ നിര്‍മാണം തുടങ്ങി 1345-ല്‍ പൂര്‍ത്തിയായ പള്ളിക്ക് വിടപറയേണ്ട സമയമായിരിക്കുന്നുവെന്നും ഈ തിരിച്ചടി അനിവാര്യമാണെന്നും ഇത് ദൈവശിക്ഷയാണെന്നും പോസ്റ്ററില്‍ പറയുന്നു.

പള്ളിയിലുണ്ടായ തീപ്പിടിത്തത്തില്‍ അസാധാരണമായൊന്നും സംശയിക്കുന്നില്ലെങ്കിലും ഈ പോസ്റ്റര്‍ അധികൃതര്‍ക്ക് ചില സംശയങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ ഭീകരുമായി എന്തെങ്കിലും ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. ഓണ്‍ലൈനിലൂടെ തീവ്രവാദി സംഘടനകള്‍ നടത്തുന്ന പ്രചാരണത്തെ തള്ളിക്കളയാനാണ് ഫ്രാന്‍സിന്റെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category