kz´wteJI³
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ദാതാക്കളായ മാസ്റ്റര്‍ കാര്‍ഡിനെതിരേ അപ്പീല്‍ കോടതിയില്‍നിന്നുണ്ടായ വിധിയില്‍ ബ്രിട്ടനിലെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ആഹ്ലാദിക്കുന്നത്. 1992-നും 2008-നുമിടയില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നവര്‍ക്ക് 14 ബില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിയാണ് ഇതിന് കാരണം. വിധി നടപ്പിലാകുമ്പോള്‍, ഓരോ ഉപഭോക്താവിനും 300 പൗണ്ടോളം ലഭിക്കും. മുന്‍ ഫിനാന്‍ഷ്യല്‍ ഓംബുഡ്സ്മാന് വാള്‍ട്ടര്‍ മെറിക്സാണ് മാസ്റ്റര്കാര്ഡിനെതിരേ നിയമയുദ്ധം നടത്തി ഈ വിധി നേടിയെടുത്തത്.
1992-നും 2008-നും ഇടയില്‍ മൂന്നുമാസമെങ്കിലും ബ്രിട്ടനില്‍ താമസിച്ചിട്ടുള്ള, 16 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും പരമാവധി 300 പൗണ്ടുവരെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വാള്‍ട്ടര്‍ മെറിക്സ് പറഞ്ഞു. നാലരക്കോടിയിലേറെ പേര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ കമ്മിഷനുണ്ടാക്കിയ കോംപറ്റീഷന്‍ നിയമം ലംഘിച്ചതിനാണ് മാസ്റ്റര്കാര്ഡിനെതിരേ മെറിക്സ് നിയമയുദ്ധമാരംഭിച്ചത്. മാസ്റ്റര്‍ കാര്‍ഡുപയോഗിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ കൂടിയ തുക ഉപഭോക്താക്കള്‍ നല്കേണ്ടിയിരുന്നുവെന്ന കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു മെറിക്സ് കോടതിയെ സമീപിച്ചത്.
എന്നാല്‍, അപ്പീല്‍ കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് വ്യക്തമാക്കി. നഷ്ടപരിഹാരം ഈടാക്കാനുള്ള കോടതി വിധി നിലനില്‍ക്കുന്നതല്ലെന്നും അതിന് അടിസ്ഥാനമില്ലെന്നും കമ്പനി പറയുന്നു. 2017-ല്‍ ഈ കേസ് കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍, മെറിക്സിന്റെ വാദം അംഗീകരിച്ച് കഴിഞ്ഞ ദിവസം അപ്പീല്‍കോടതി വിധി പറയുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ഇനിയും ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട നിയമയുദ്ധത്തിന് സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
2015-ല്‍ കോംപറ്റീഷന്‍ അപ്പീല്‍ ട്രിബ്യൂണല്‍ നിലവില്‍ വന്നശേഷം ആദ്യമായാണ് ഇത്തരമൊരു കേസ് പരിഗണനയ്ക്കുവരുന്നതുതന്നെ. നിശ്ചിത സര്‍വീസ് ചാര്‍ജ് ഈടാക്കുക വഴി കോംപറ്റീഷന്‍ ലോ മാസ്റ്റര്‍ കാര്‍ഡ് ലംഘിച്ചുവെന്ന് 2007-ല്‍ യൂറോപ്യന്‍ കമ്മിഷന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ അക്കാലത്ത് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുനടത്തിയ എല്ലാ ഉപഭോക്താക്കള്‍ക്കും ബാധകമാണെന്ന് വാള്‍ട്ടര്‍ മെറിക്സ് പറയുന്നു. ഒട്ടാകെ 14.098 ബില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം നല്‍കാനുണ്ടെന്ന് മെറിക്സ് പറയുന്നു.
മെറിക്സിന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു 2017-ല്‍ സ്പെഷ്യലിസ്റ്റ് ട്രൈബ്യൂണലിന്റെ വിധി. എന്നാല്‍, ആ വിലയിരുത്തലില്‍ പിശകുണ്ടെന്ന് കോംപറ്റീഷന്‍ അപ്പീല്‍ ട്രിബ്യൂണല്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള വഴിതെളിഞ്ഞത്. നേരത്തെ കേസ് തള്ളിയ സ്പെഷ്യലിസ്റ്റ് ട്രൈബ്യൂണലില്‍ ഇനിയും വാദം കേള്‍ക്കേണ്ടിവരും. അപ്പീല്‍ ട്രൈബ്യൂണലിലെ ജസ്റ്റിസുമാരായ പാറ്റേണ്‍, ഹാംബ്ലെന്, കോള്‍സണ്‍ എന്നിവരാണ് ഉപഭോക്താക്കള്‍ക്ക് അനുകൂലമായി വിധി പറഞ്ഞത്.
2015 ഒക്ടോബറിലാണ് ബ്രിട്ടനില്‍ കണ്‍സ്യൂമര്‍ റൈറ്റ്സ് ആക്ട് നിലവില്‍ വന്നത്. കമ്പനികളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സംഘം ചേര്‍ന്നോ സംഘടനകള്‍ക്കോ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവസരമൊരുങ്ങിയത് ഇതോടെയാണ്. വഞ്ചിക്കപ്പെട്ടുവെന്ന് തോന്നിയാല്‍ ആറുവര്‍ഷത്തിനുള്ളില്‍ കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയും ഇതോടെ നിലവില്‍വന്നു. മുമ്പത് രണ്ടുവര്‍ഷമായിരുന്നു. ഉപഭോക്താക്കള്‍ക്ക് അനുകൂലമായുണ്ടാകുന്ന വിധി, എല്ലാവര്ക്കും ബാധകമാകുന്ന തരത്തില്‍ ക്ലാസ് ആക്ഷന്‍ നടപ്പിലായതും ഇതോടെയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam