1 GBP = 87.50 INR                       

BREAKING NEWS

ദിവസവും ഓരോ ബേക്കണ്‍ കഴിക്കുന്ന ശീലമുണ്ടോ? എങ്കില്‍ എന്ന് ക്യാന്‍സര്‍ വരുമെന്ന് ദിവസം എണ്ണിയിരുന്നോ; കുടന്‍ ക്യാന്‍സറിന്റെ മുഖ്യ കാരണമായി ബേക്കണെ കണ്ടെത്തിയ പഠന റിപ്പോര്‍ട്ട് ഇതാ

Britishmalayali
kz´wteJI³

ക്ഷണശീലവും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള പഠനങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കുടല്‍ ക്യാന്‍സറിന് പ്രധാന കാരണങ്ങള്‍ മാംസാഹാരമാണെന്ന് കണ്ടെത്തിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. സ്ഥിരമായി ഹാം, ബേക്കണ്‍, റെഡ് മീറ്റ് എന്നിവ കഴിക്കുന്നവര്‍ക്ക് ബോവല്‍ ക്യാന്‍സറിനുള്ള സാധ്യത വളരെയേറെയാണെന്നാണ് റിപ്പോര്‍ട്ട്.

സംസ്‌കരിച്ചതും അല്ലാത്തതുമായ മാംസാഹാരം ഒരുദിവസം 70 ഗ്രാമിലധികം കഴിക്കരുതെന്ന് എന്‍എച്ച്എസിന്റെ മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. ഇങ്ങനെ, മാര്‍ഗനിര്‍ദേശമനുസരിച്ച് ഭക്ഷണം കഴിക്കുന്നവരിലും അല്ലാത്തവരിലും നടത്തിയ പഠനത്തിലൂടെയാണ് മാംസാഹാരനത്തിനും ബോവല്‍ ക്യാന്‍സറിനും തമ്മിലുള്ള ബന്ധം ഗവേഷകര്‍ കണ്ടെത്തിയത്. ക്രമമില്ലാതെ മാംസാഹാരം കഴിക്കുന്നവരില്‍ ക്യാന്‍സറിനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

ആറുവര്‍ഷംകൊണ്ട് അഞ്ചുലക്ഷത്തിലേറെപ്പേരില്‍ നടത്തിയ പഠന നിരീക്ഷണങ്ങളിലൂടെയാണ് ഈ നിഗമനങ്ങളിലെത്തിയതെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സംഘം വ്യക്തമാക്കുന്നു. പഠനത്തിന് വിധേയരാക്കിയ 40-നും 69-നും മധ്യേ പ്രായമുള്ള 2609 പേര്‍ പിന്നീട് ബോവല്‍ ക്യാന്‍സറിന് ഇരയായതായി സംഘം കണ്ടെത്തി. ദിവസം 76 ഗ്രാമില്‍ക്കൂടുതല്‍ മാംസാഹാരം കഴിക്കുന്നവര്‍ക്ക് 21 ഗ്രാമോ അതില്‍ക്കുറവോ കഴിക്കുന്നവരെക്കാള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

നിയന്ത്രിത അളവിനെക്കാള്‍ കൂടുതല്‍ റെഡ് മീറ്റ് മാത്രം കഴിക്കുന്നവര്‍ക്ക് ക്യാന്‍സറിനുള്ള സാധ്യത 15 ശതമാനം കൂടുതലാണ്. സസകരിച്ച മാംസാഹാരം കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ സാധ്യത 19 ശതമാനവും കൂടുതലാണ്. സ്ഥിരമായി ബേക്കണ്‍ കഴിക്കുന്നവര്‍ക്ക് ബോവല്‍ ക്യാന്‍സര്‍ പിടിപെടുന്നതിനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

നിലവിലുള്ള ധാരണയനുസരിച്ച് സംസ്‌കരിച്ച മാംസാഹാരം ദിവസം 50 ഗ്രാമില്‍ക്കൂടുതല്‍ കഴിക്കുന്നവര്‍ക്കാണ് ബോവല്‍ ക്യാന്‍സറിനുള്ള സാധ്യത കൂടുതലുണ്ടെന്ന് കണക്കാക്കുന്നത്. എന്നാല്‍, പുതിയ പഠനമനുസരിച്ച് സംസ്‌കരിച്ച മാംസാഹാരം 25 ഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ ക്യാന്‍സര്‍ എപ്പിഡമോളജി യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസ്സര്‍ ടിം കെയ് പറയുന്നു.

വന്‍കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ പ്രായമായവരിലാണ് കൂടുതല്‍ കാണപ്പെടുന്നത്. വയറ്റില്‍നിന്നുള്ള രക്തസ്രാവം, മലത്തോടൊപ്പം രക്തം പോവുക, മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ദഹനക്കേട്, അസാധാരണമായി ശരീരഭാരം നഷ്ടപ്പെടുക, കടുത്ത ക്ഷീണം, അടിവയറിന് വേദന തുടങ്ങിയവയുണ്ടെങ്കില്‍ ഡോക്ടറെക്കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. കീമോത്തെറാപ്പിയിലൂടെയും റേഡിയോ തെറാപ്പിയിലൂടെയും തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന കൂട്ടത്തിലാണ് ബോവല്‍ ക്യാന്‍സര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category