1 GBP = 87.50 INR                       

BREAKING NEWS

11-ാം വയസ്സില്‍ പ്രൈമറി സ്‌കൂള്‍ വിടുന്നതിന് മുമ്പ് നമ്മുടെ മക്കള്‍ കടന്നുപോവേണ്ട സാറ്റ് എക്‌സാം ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ റദ്ദ് ചെയ്യും; കോര്‍ബിന്റെ പ്രഖ്യാപനത്തിന് അനേകരുടെ കൈയടി

Britishmalayali
kz´wteJI³

പ്രൈമറി ക്ലാസില്‍നിന്ന് ഉയര്‍ന്ന ക്ലാസിലേക്ക് കടക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ പാസ്സാകേണ്ട സാറ്റ് പരീക്ഷകള്‍ റദ്ദാക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സാറ്റ് പരീക്ഷകള്‍ ഇല്ലാതാക്കുമെന്ന കോര്‍ബിന്റെ പ്രസ്താവനയ്ക്ക് വലിയ കൈയടിയാണ് ബ്രിട്ടനില്‍ ലഭിച്ചത്. എന്നാല്‍, പരീക്ഷകള്‍ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന മുന്നറിയിപ്പുകളും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.

ലിവര്‍പൂളില്‍ നടന്ന നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ സമ്മേളനത്തിലാണ് ജെറമി കോര്‍ബിന്റെ പ്രഖ്യാപനം. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, ചെറിയ കുട്ടികളെ കടുത്ത സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്ന സാറ്റ് പരീക്ഷ നിര്‍ത്തലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാറ്റ് പരീക്ഷ ചെറിയ കുട്ടികളുടെ ഉറക്കം കെടുത്തുകയും അവരുടെ മനോനില തകര്‍ക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കുകയല്ല, ജീവിതത്തിന് പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കോര്‍ബിന്‍ പറഞ്ഞു.

നിറയെ അധ്യാപകര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു കോര്‍ബിന്റെ പ്രഖ്യാപനം. എഴുന്നേറ്റുനിന്ന് ഹര്‍ഷാരവം മുഴക്കിയാണ് ശ്രോതാക്കള്‍ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. സാറ്റ് പരീക്ഷ കുട്ടികള്‍ക്കിടയില്‍ കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കുന്നുണ്ടെന്ന നിരീക്ഷണം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമിടയിലുണ്ട്. അതുകൊണ്ടാണ് കോര്‍ബിന്റെ പ്രസ്താവനയ്ക്ക് വലിയതോതില്‍ സ്വീകാര്യത ലഭിച്ചതും.

11-ാം വയസ്സില്‍ പ്രൈമറി സ്‌കൂള്‍ വിടുന്നതിന് മുമ്പാണ് കുട്ടികള്‍ ഈ പരീക്ഷയ്ക്കിരിക്കേണ്ടത്. സ്‌പെല്ലിങ്ങ് അടക്കമുള്ള ഭാഷാ പ്രാവീണ്യവും ഗണിതശാസ്ത്രത്തിലെ അടിസ്ഥാന പാഠങ്ങളുമാണ് സാറ്റ് പരീക്ഷയ്ക്കുള്ളത്. 1991 മുതല്‍ക്കാണ് ഈ പരീക്ഷ തുടങ്ങിയത്. വിദ്യാര്‍ഥികളുടെ പുരോഗതി അറിയുന്നതിനൊപ്പം, സ്‌കൂളുകളുടെ പ്രവര്ത്തന നിലവാരവും മനസ്സിലാക്കാന്‍ സാറ്റ് പരീക്ഷ വഴിയൊരുക്കിയിരുന്നു.

സാറ്റ് പരീക്ഷ നിര്‍ത്തലാക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ പിന്നോട്ടടിപ്പിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മോശം നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ കണ്ടെത്താനുള്ള വഴിയാണ് ഇതോടെ ഇല്ലാതാവുക. അവര്‍ക്ക് മറഞ്ഞിരിക്കാന്‍ അവസരമൊരുക്കലാകും ഇതിലൂടെ ചെയ്യുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പഠനനിലവാരമുയര്‍ത്തേണ്ട ബാധ്യതയില്‍നിന്ന് സ്‌കൂളുകള്‍ രക്ഷപ്പെടാന്‍ ഇത് അവസരമൊരുക്കുമെന്ന് സ്‌കൂള്‍സ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ് പറഞ്ഞു. കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് രക്ഷിതാക്കളെ ഇരുട്ടിലാക്കുന്നതാകും തീരുമാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലേബര്‍ പാര്‍ട്ടിയുടെ ഭരണകാലത്താണ് സാറ്റ് പരീക്ഷകള്‍ക്ക് തുടക്കമിട്ടത്. ജോണ്‍ മേജര്‍ പ്രധാനമന്ത്രിയായിരിക്കെ വന്ന പരീക്ഷ പിന്നീടുള്ള ലേബര്‍ സര്‍ക്കാരുകളും തുടര്‍ന്നു. എന്നാല്‍, ഇടത് ചായ്‌വുള്ള അധ്യാപക യൂണിയനുകള്‍ എക്കാലത്തും ഈ പരീക്ഷയ്ക്ക് എതിരായിരുന്നു. സാറ്റ് പരീക്ഷയ്‌ക്കെതിരേ അവരുടെ നേതൃത്വത്തില്‍ പല ക്യാമ്പെയിനുകളും നടന്നിരുന്നു. പരീക്ഷയില്‍ മാറിമാറിവന്ന പരിഷ്‌കാരങ്ങള്‍ കുട്ടികളുടെ സമ്മര്‍ദമേറ്റുന്നുണ്ടെന്നും യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category