1 GBP = 87.80 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനിയും ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള കമ്പനിയും ചേര്‍ന്നാല്‍ എന്ത് സംഭവിക്കും? സൗദി അരാംകോയും റിലയന്‍സും കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പച്ചക്കൊടി; ഡീലിന് മുന്‍കൈയെടുക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ

Britishmalayali
kz´wteJI³

ലോകത്തെ രണ്ടു പടുകൂറ്റന്‍ വ്യവസായ സ്ഥാപനങ്ങള്‍ തമ്മിലുള്ള കൈകോര്‍ക്കലിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകം. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭമുള്ള കമ്പനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗദി അരാംകോയും ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ റിലയന്‍സുമാണ് കൈകോര്‍ക്കുന്നത്. പെട്രോകെമിക്കല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന ഈ കൈകോര്‍ക്കലിന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പച്ചക്കൊടി കിട്ടിക്കഴിഞ്ഞു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനിങ് ആന്‍ഡ് പെട്രോകെമിക്കല്‍ സംരംഭങ്ങളില്‍ 25 ശതമാനം സ്വന്തമാക്കാനാണ് അരാംകോയുടെ നീക്കം. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ അരാംകോയുടെ വരവ് റിലയന്‍സിന് ഈ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിലും ഇന്ധനവിലയിലുള്‍പ്പെടെ ഇത് വലിയ മാറ്റങ്ങള്‍ക്ക് വരുത്തിയേക്കുമെന്നും വ്യവസായ നിരീക്ഷകര്‍ പറയുന്നു.

നാലുമാസം മുമ്പാണ് അരാംകോ റിലയന്‍സിന്റെ പെട്രോകെമിക്കല്‍ സംരംഭങ്ങളില്‍ താത്പര്യം കാണിച്ചുതുടങ്ങിയത്. ഫെബ്രുവരിയില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തിനും ഈ ലക്ഷ്യമുണ്ടായിരുന്നു. സന്ദര്‍ശനത്തിനിടെ അദ്ദേഹം മുകേഷ് അംബാനിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ രണ്ട് വലിയ വ്യവസായ സ്ഥാപനങ്ങളുടെ കൈകോര്‍ക്കലിന് സൗദി രാജകുമാരന്‍ പ്രത്യേക താത്പര്യമെടുത്തതായും സൂചനയുണ്ട്.

2018-ലെ കണക്കനുസരിച്ച് ദിവസം 1.36 കോടി ബാരല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനനാണ് സൗദി അരാംകോ. വര്‍ഷം 7.7 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കുന്ന അരാംകോ ലാഭക്കണക്കില്‍ ലോകത്തുതന്നെ ഒന്നാമതാണ്. 25 ലക്ഷം കോടിയാണ് അരാംകോയുടെ വാര്‍ഷിക വരുമാനമായി കണക്കാക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ എണ്ണശുദ്ധീകരണ സ്ഥാപനമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വര്‍ഷം 45,725 കോടി രൂപ റിലയന്‍സിന് ലാഭമുണ്ട്. 3.8 ലക്ഷം കോടി രൂപയാണ് വാര്‍ഷിക വരുമാനമായി കണക്കാക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 25 ശതമാനം അരാംകോ സ്വന്തമാക്കുമ്പോള്‍ എത്ര കോടി രൂപയുടെ ഇടപാടാകും നടക്കുകയെന്നതും വ്യവസായ ലോകത്ത് ആകാംഷയുയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ജൂണോടെ തീരുമാനമാകുമെന്നാണ് സൂചന. 8.5 ലക്ഷം കോടി രൂപയോളമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം ഓഹരി വില. അതില്‍ 25 ശതമാനമാകും അരാംകോ സ്വന്തമാക്കുകയെന്നാണ് സൂചന. വളര്‍ന്നു പന്തലിച്ചു കഴിഞ്ഞ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഇനി വ്യവസായ പങ്കാളികള്‍ അത്യാവശ്യമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഗ്രീന്‍ഫീല്‍ഡ് റിഫൈനറി സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി അരാംകോ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസം 12 ലക്ഷം ബാരല്‍ എണ്ണ ഉദ്പാദിപ്പിക്കുന്ന റിഫൈനറിയാണ് ലക്ഷ്യമിട്ടിരുന്നത്. റിലയന്‍സില്‍ അരാംകോ പണമിറക്കുന്നതിന് പിന്നില്‍ ഈ ഉദ്പാദന കേന്ദ്രവുമായി ബന്ധമുണ്ടോ എന്നത് ഇപ്പോള്‍ വ്യക്തമായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category