1 GBP = 92.10 INR                       

BREAKING NEWS

ഈ രണ്ട് പൗണ്ട് നാണയം നിങ്ങളുടെ കൈയില്‍ ഉണ്ടോ? എങ്കില്‍ 1200 പൗണ്ട് വരെ ഇ ബേയില്‍ കൊടുത്താല്‍ കിട്ടും; വേഗം പഴ്സ് പരിശോധിച്ച് നോക്കൂ

Britishmalayali
kz´wteJI³

ചില പ്രത്യേകതകള്‍ ഉള്ള നാണയങ്ങള്‍ക്ക് അപ്രതീക്ഷിതമായി വന്‍ വില ലഭിക്കാറുണ്ട്. ഇപ്പോഴിതാ  ഒരു ഇബേ യൂസര്‍  രണ്ട് പൗണ്ട് നാണയം 1200 പൗണ്ടിനാണ് ഇബേയിലൂടെ വിറ്റിരിക്കുന്നത്. വളരെ അപൂര്‍വമായി സര്‍ക്കുലേഷനിലുള്ള ഏറെ പ്രത്യേകതകളുളള രണ്ട് പൗണ്ട് നാണയത്തിനാണ് ഈ വന്‍ വില ലഭിച്ചിരിക്കുന്നത്. ഏതാണ്ട് ഏഴ് ലക്ഷം കോയിനുകളില്‍ വെറും ഒന്ന് മാത്രമാണ് ഇത്തരം രണ്ട് പൗണ്ട് നാണയത്തില്‍ പെടുന്നത്.

സ്‌കോട്ടിഷ് ഫ്ലാഗ് കോമണ്‍വെല്‍ത്ത് ഗെയിം കോയിനാണിതെന്നാണ് ഇബേയില്‍ ഇത് വിറ്റയാള്‍ വെളിപ്പെടുത്തുന്നത്.  കോയിന്‍ കലക്ടിംഗ് വെബ്സൈറ്റായ ചേയ്ഞ്ച് ചെക്കര്‍ ഈ കോയിന് 89 റാങ്കിംഗാണ് നല്‍കിയിരിക്കുന്നത്. വളരെ അപൂര്‍വമായ കോയിനുകള്‍ക്കാണീ റാങ്ക് നല്‍കാറുള്ളത്. 2002ലാണ് ഈ കോയിന്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം സമാനമായ മറ്റ് മൂന്ന് കോയിനുകള്‍ കൂടി പുറത്തിറക്കിയിരുന്നു.

നാല് കണ്‍ട്രികളെ പ്രതിനിധീകരിച്ചായിരുന്നു ഈ ഗണത്തില്‍ പെട്ട നാല് തരത്തിലുള്ള രണ്ട്  പൗണ്ട് കോയിനുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നത്. 1200 പൗണ്ടിന് വിറ്റ കോയിന്‍ സ്‌കോട്ട്ലാന്‍ഡിനെ പ്രതിനിധീകരിക്കുന്നതും സ്‌കോട്ടിഷ് പതാക മുദ്രണം ചെയ്തതുമാണ്. '2002 XVII Commonwealth Games £2'. എന്നാണ് ഈ കോയിന്‍ അറിയപ്പെടുന്നത്. 2002 ജൂലൈ 25 മുതല്‍ ഓഗസ്റ്റ് നാല് വരെ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനോട് അനുബന്ധിച്ചിറക്കിയ കോയിനാണിതെന്നാണ് റോയല്‍ മിന്റ് പറയുന്നത്.

മാദ്യു ബോണാകോര്‍സിയുടെ റിവേഴ്സ് ഡിസൈനിലുള്ള കോയിനാണിത്. വിജയത്തിന്റെയും സ്പോര്‍ട്സ്മാന്‍ഷിപ്പിനെയും പ്രതിനിധീകരിക്കുന്ന ഡിസൈനാണ് ഇതിനുളളത്. ചലിക്കുന്ന ഒരു രൂപം ഒരു ബാനര്‍ പിടിച്ചത് ഈ കോയിനില്‍ മുദ്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ മുകളില്‍  ലൈനുകളാല്‍ വേര്‍തിരിക്കപ്പെട്ട ഭാഗം സ്വിമ്മിംഗ് പൂളിനെ പ്രതിനിധീകരിക്കുന്നു. SPIRIT OF FRIENDSHIP MANCHESTER 2002' എന്ന വാചകവും കോയിന്റെ അരികില്‍ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category