1 GBP = 87.50 INR                       

BREAKING NEWS

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലുള്‍പ്പടെ 600 ക്ഷേത്രങ്ങളില്‍ തന്ത്രിയായിരുന്ന പുതുമന ഡി. ശ്രീധരന്‍ നമ്പൂതിരി ഇനി ഓര്‍മ്മ; വിടപറഞ്ഞത് താന്ത്രികപാരമ്പര്യത്തിന്റെ മഹത്വം സമൂഹത്തിലേക്കു പ്രസരിപ്പിച്ച വ്യക്തിത്വം; വിയോഗ വാര്‍ത്തയറിഞ്ഞ് പുതുമന തറവാട്ടിലേക്ക് നാടിന്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയത് ശിഷ്യരടക്കം ഒട്ടേറെ പേര്‍

Britishmalayali
kz´wteJI³

അമ്പലപ്പുഴ: താന്ത്രികപാരമ്പര്യത്തിന്റെ മഹത്വം സമൂഹത്തിലേക്കു പ്രസരിപ്പിച്ച ശോഭിക്കുന്ന വ്യക്തിത്വം ഇനി ഓര്‍മ്മ. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം അടക്കം 600ല്‍ അധികം ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്ന പുതുമന ഡി. ശ്രീധരന്‍ നമ്പൂതിരി (71) ഇനി ഓര്‍മ്മ. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വിഷുദിനത്തില്‍ രാവിലെ ഏഴ് മണിയോടെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. നാടിന്റെ അഭിവൃദ്ധിക്കായി മൂന്നര പതിറ്റാണ്ട് കാലഘട്ടമാണ് അദ്ദേഹം താന്ത്രീക ജീവിതം നയിച്ചത്.

അദ്ദേഹത്തിന്റെ സാന്നിധ്യം പൂജാ കര്‍മ്മങ്ങളില്‍ വേണമെന്ന് ഭക്തര്‍ക്ക് എന്നും നിര്‍ബന്ധമായിരുന്നു. അതിനാല്‍ തന്നെ താന്ത്രീക ജീവിത്തിന്റെ തുടക്ക കാലത്ത് തന്നെ അദ്ദേഹത്തിന് തിരക്കും വര്‍ധിച്ചു. ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം കുടുംബപാരമ്പര്യം നിലനിര്‍ത്തുന്നതിനാണ് താന്ത്രിക വിദ്യയിലേക്കു തിരിഞ്ഞത്. പിതാവില്‍ നിന്നും തുടര്‍ന്ന് കണ്ണമംഗലം കേശവന്‍ നമ്പൂതിരിയില്‍ നിന്നു താന്ത്രിക വിദ്യ പഠിച്ചു. അഖിലകേരള തന്ത്രി സമാജത്തിന്റെ താന്ത്രിക കുലപതി പുരസ്‌കാരം, അമ്പലപ്പുഴ പൗരാവലിയുടെ തന്ത്ര വിദ്യാരത്ന പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി നൂറിലധികം ശിഷ്യന്മാരാണ് അദ്ദേഹത്തിനുള്ളത്.

പിതാവ് പുതുമന ദാമോദരന്‍ നമ്പൂതിരിയുടെ കൃതികള്‍ സമാഹരിച്ച് 'പുതുമന: വ്യക്തിയും കൃതികളും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ആയിരുന്നു പുസ്തകപ്രകാശനം നടത്തിയത്. വിയോഗം അറിഞ്ഞ് പുതുമന തറവാട്ടിലേക്ക് നാടിന്റെ നാനാഭാഗത്തു നിന്നു ഒട്ടേറെ പേര്‍ എത്തി. മകന്‍ ദാമോദരന്‍ നമ്പൂതിരി അന്ത്യകര്‍മങ്ങള്‍ നടത്തി.

തുറവൂര്‍ മഹാദേവക്ഷേത്രം, മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രം, കിടങ്ങാംപറമ്പ് ദേവീക്ഷേത്രം, തിരുവനന്തപുരം ഉദിയന്നൂര്‍ ദേവീക്ഷേത്രം, പാരിപ്പള്ളി കൊടിമൂട്ടില്‍ ഭഗവതി ക്ഷേത്രം, ഡല്‍ഹി ആര്‍കെ പുരം അയ്യപ്പ ക്ഷേത്രം, പുഷ്പവിഹാര്‍ അയ്യപ്പക്ഷേത്രം തുടങ്ങിയ ഒട്ടേറെ ക്ഷേത്രങ്ങളിലെ താന്ത്രികാവകാശം ഉണ്ടായിരുന്നു.

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, മൂടാമ്പാടി ക്ഷേത്രം എന്നിവയുടെ വികസന ട്രസ്റ്റുകളുടെ രക്ഷാധികാരി സ്ഥാനവും ഉണ്ടായിരുന്നു. പുതുമന ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മൂന്നാമത്തെ മകനായാണ് ജനനം. ഭാര്യ: കോട്ടയം വയസ്‌കര ഇല്ലത്ത് രമാദേവി. മക്കള്‍: പാര്‍വതി, സാവിത്രി, ദാമോദരന്‍ നമ്പൂതിരി. മരുമക്കള്‍: പ്രസാദ് നമ്പൂതിരി, അഭയദേവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category