1 GBP = 88.30 INR                       

BREAKING NEWS

ശെടാ മലിംഗയ്ക്ക് നീലപ്പടയെ പേടിച്ച് പനി പിടിക്കുമോ? വരുന്ന ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ ഭയമാണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗയുടെ ട്വീറ്റ്; 'ഫാസ്റ്റ് ബോളിങ് സ്റ്റാര്‍' പറഞ്ഞത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ താരത്തിന്റെ പേര്; ഭയന്നത് ഇന്ത്യന്‍ കടുവയുടെ 'ഇന്നിങ്സ്' കണ്ട്

Britishmalayali
kz´wteJI³

മുംബൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ലസിത് മലിംഗയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കുപ്പായം കാണുമ്പോള്‍ പേടിച്ച് പനി പിടിക്കാതിരുന്നാല്‍ മതിയായിരുന്നെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന കമന്റ്. എന്നാല്‍ സംഗതിക്ക് പിന്നില്‍ മലിംഗ തന്നെയാണ് കാരണം. വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക്ക് പാണ്ഡ്യയ്ക്കെതിരെ പന്തെറിയാന്‍ തനിക്ക് ഭയമാണെന്ന് മലിംഗ ഇട്ട ട്വീറ്റാണ് പുത്തന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചത്. ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് മലിംഗയും പാണ്ഡ്യയും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പാണ്ഡ്യയുടെ ഇന്നിങ്‌സ് കണ്ടാണ് മലിംഗയുടെ പ്രതികരണം. പാണ്ഡ്യ മികച്ച ഫോമിലാണെന്നും ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ താന്‍ ഭയക്കുമെന്നുമാണ് മലിംഗ പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാണ്ഡ്യയെ അടിച്ചുതകര്‍ക്കാന്‍ വിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോയല്‍ ചാലഞ്ചേഴ്സിനെതിരേ 16 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം പുറത്താകാതെ 37 റണ്‍സെടുത്ത പാണ്ഡ്യ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. അവസാന 2 ഓവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെയാണ് പവന്‍ നേഗിയെറിഞ്ഞ 19-ാം ഓവറില്‍ തന്നെ പാണ്ഡ്യ കളി തീര്‍ത്തത്.

ഹാര്‍ദിക്കിനെതിരെ ബോളെറിയാന്‍ ഭയമാണെന്ന് പറഞ്ഞതിന് പിന്നാലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെ തെരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ജസ്പ്രീത് ബൂമ്രയാണ് നിലവില്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറെന്ന് മലിംഗ പറഞ്ഞു.


ബൂമ്രയുടെ മികവിനെക്കുറിച്ച് നമുക്കെല്ലാം ആറിയാം. മുംബൈ ഇന്ത്യന്‍സിലും ലോക ക്രിക്കറ്റിലും ബൂമ്രയാണ് ഒന്നാം നമ്പര്‍ ബൗളര്‍-മലിംഗ പറഞ്ഞു. ഐപിഎല്ലില്‍ എട്ടു കളികളില്‍ നിന്ന് എട്ടു വിക്കറ്റാണ് ബൂമ്രയുടെ ഇതുവരെയുള്ള നേട്ടം. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമാകും ബൂമ്രയെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category