1 GBP = 87.50 INR                       

BREAKING NEWS

കെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരില്‍ സീറ്റ് വാങ്ങി നല്‍കി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാന്‍ ഞാന്‍ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവില്‍ കൊല്ലം നല്‍കിയത്; 2014ല്‍ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാന്‍ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോള്‍ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

തിരുവനന്തപുരം: തൃശ്ശൂരിനെ ഇളക്കി മറിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സാന്നിധ്യത്തോടെ മണ്ഡലത്തില്‍ അതിശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് ആദ്യമായിട്ടാണെങ്കിലും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം അദ്ദേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന എം പി ഗംഗാധരന്റെ അടുത്ത ബന്ധുവാണ് സുരേഷ് ഗോപി. അതുകൊണ്ടു തന്നെ രാഷ്ട്രീയം കണ്ടാണ് അദ്ദേഹം വളര്‍ന്നതും. ഇപ്പോള്‍ തെരഞ്ഞെടുപ്പും രംഗത്തു നില്‍ക്കുമ്പോള്‍ സുരേഷ് ഗോപി ആരും പ്രതീക്ഷിക്കാത്ത തുറന്നു പറച്ചിലുകളും നടത്തി രംഗത്തുവന്നു.

ഇപ്പോള്‍ ബിജെപി പക്ഷത്താണെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായും തനിക്ക് അടുപ്പമുണ്ടെന്നാണ് സുരേഷ് ഗോപി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കെ കരുണാകരനും പിണറായി വിജയനും അടക്കം തനിക്ക് സീറ്റു വാഗ്ദാനം ചെയ്തിരുന്നു എന്ന വെളിപ്പെടുത്തല്‍ കൂടി സുരേഷ് ഗോപി ഈ അഭിമുഖത്തില്‍ നടത്തി. ഇത് കൂടാതെ സിപിഎമ്മിലെ എ എം ആരിഫിന് അരൂര്‍ നിയമസഭാ സീറ്റ് തരപ്പെടുത്തി നല്‍കിയതിന് പിന്നിലും മുകേഷിന് കൊല്ലം ലഭിച്ചതിനും കാരണക്കാരന്‍ താനാണെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം. അവിടം കൊണ്ടു തീര്‍ന്നില്ല സുരേഷ് ഗോപിയുടെ രാഷ്ട്രീയ ഇടപെടല്‍. പാണക്കാട് ശിഹാബ് തങ്ങളും എ കെ ആന്റണിയും തമ്മിലുള്ള പിണക്കങ്ങള്‍ തീര്‍ത്തതിന് പിന്നിലും താനാണെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം.

പിണറായി വിജയനെ വിജയേട്ടന്‍ എന്നു വിളിച്ചു കൊണ്ടാണ് സുരേഷ് ഗോപി തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച കാര്യം ഓര്‍ത്തെടുത്തത്. ഒരിക്കല്‍ ലീഡറെ കണ്ട ശേഷം ആര്‍ എസ് ബാബു വഴിയാണ് പിണറായി കാണണമെന്ന് പറഞ്ഞ കാര്യം സുരേഷ് ഗോപി പറയുന്നത്. കൂടിക്കാഴ്ച്ചയില്‍ ഇലക്ഷനൊക്കെ വരികയാണ് ഇനി കഷ്ടിച്ച് രണ്ട് രണ്ടര മാസമേയുള്ളു, എങ്ങനെയാ കാര്യങ്ങള്‍. എന്നു തിരക്കിയെന്നാണ് അദ്ദേഹം പറയുന്നത്. എ.കെ ആന്റണി ചോദിച്ചാലും ഇങ്ങനെയാണ് ചോദിക്കുക എന്ന കാര്യവും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം പിണറായി വിജയന്റെ ഓഫര്‍ നിരസിച്ചു കൊണ്ടാണ് ആരിഫിനെ കുറിച്ചുള്ള കാര്യം അവതരിപ്പിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. എനിക്ക് സീറ്റ് വേണ്ടെങ്കിലും എനിക്ക് ഒരു സീറ്റ് വേണം അതു തരുമോ..? എന്നു ചോദിച്ചു. എന്നാല്‍, അതാര്‍ക്കാ എന്ന് ചോദ്യമാണ് പിണറായി മറിച്ച് ഉന്നയിച്ചത്. തുടര്‍ന്നാണ് ഞാന്‍ പറഞ്ഞു, അത് എന്റെ ഒരു വളരെ വേണ്ടപ്പെട്ടയാളിനാണ്. ആരിഫിനാണ്. ആരിഫിനെപ്പറ്റി ഒന്നു രണ്ട് സംശയങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. ഞാനത് ക്ലിയര്‍ ചെയ്തു.

അവിടെ നാല് വിമതന്മാരുണ്ട് ആരിഫിനെ ഇട്ടാല്‍ എങ്ങനാ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഒന്നും ഉണ്ടാകില്ല. വിജയേട്ടന്‍ അയാളെ അങ്ങ് തീരുമാനിച്ച് പറഞ്ഞാല്‍ മതി. ഗൗരിയമ്മയുമായിട്ടാണ് ഫൈറ്റിങ്ങ് എന്ന് വിജയേട്ടന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് വിശ്വാസമുണ്ട് നല്ല ചെറുപ്പക്കാരനാണ്, ആയാള്‍ വരട്ടെ. അയാളെന്നും ഇങ്ങനെ പാര്‍ട്ടിയുടെ കാര്യവും നോക്കി അയാളുടെ നല്ല പ്രായം കളഞ്ഞാ മതിയോ എന്ന്. ശരി ഞാന്‍ ആലോചിച്ച് പറയാമെന്ന് പറഞ്ഞിട്ട് പിന്നെ രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ അതുകൊടുക്കുകയാ കേട്ടോ, ജയിപ്പിച്ച് എടുത്തോളണം. ഇക്കാര്യം ആരിഫിനും അറിയാം.- സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞു.

സമാനയമായ വിധത്തില്‍ കൊല്ലത്ത് മുകേഷിന് സീറ്റു ലഭിച്ച കാര്യവും പിണറായി അഭിമുഖത്തില്‍ വിശദീകരിച്ചു. ഇരവിപുരത്ത് സീറ്റു കിട്ടണം എന്നായിരുന്നു മുകേഷ് ആഗ്രഹിച്ചത്. ഈ സീറ്റിന് വേണ്ടി വിജയേട്ടനുമായി മുട്ടന്‍ ഗുസ്തി പിടിച്ചെന്നും സുരേഷ് ഗോപി പറയുന്നു. നമുക്ക് ശ്രമിച്ചാമെന്ന് പറഞ്ഞു പിണറായി എന്നു പറഞ്ഞു. 2014ല്‍ രാജഗോപാലിനെ പകരം തിരുവനന്തപുരത്ത് താന്‍ മത്സരിക്കേണ്ടിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍, ഒ രാജഗോപാലിനെ നോവിക്കാന്‍ തയ്യാറാല്ലാത്തതു കൊണ്ടാണ് പിന്മാറിയതെന്നും അഭിമുഖത്തില്‍ സുരേഷ് ഗോപി സൂചിപ്പിച്ചു.

ശിഹാബ് തങ്ങളെ തങ്ങള്‍ ഉപ്പാപ്പ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ച് സുരേഷ് ഗോപി വെളിപ്പെടുത്തതിയത്. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ തങ്ങളുപ്പാപ്പയുമായി ഒരു രണ്ടര മണിക്കൂര്‍ ചാവക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് സംസാരിച്ചാണ് പരിഹരിച്ചത്. മഴ കാരണം പ്രൊഡ്യൂസറുടെ മകളുടെ കല്യാണം കഴിഞ്ഞ് പ്ലാന്‍ ചെയ്ത് ഞങ്ങള്‍ ഓടി ഓടിയാണ് എത്തിയതെന്നു സുരേഷ് ഗോപി പറയുന്നു. എ.കെ. ആന്റണിക്കെതിരെയുള്ള നീക്കം, കോണ്‍ഗ്രസുമായിട്ടുള്ള ബന്ധം ലീഗ് ഉപേക്ഷിക്കുന്നു എന്ന നിലക്കാണ് പോയതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് സുരേഷ് ഗോപി ഓര്‍ക്കുന്നത് ഇങ്ങനെ:

'എ.കെ. ആന്റണിക്കെതിരെയുള്ള നീക്കം, കോണ്‍ഗ്രസുമായിട്ടുള്ള ബന്ധം ലീഗ് ഉപേക്ഷിക്കുന്നു എന്ന നിലക്കാണ് പോയത്. തങ്ങളുപ്പ വളരെ ശക്തമായി നോ എന്ന് പറഞ്ഞു. അദ്ദേഹത്തോട് ഞാന്‍ മുന്‍പില്‍ പൊന്തി വന്നേക്കാവുന്ന രാഷ്ട്രീയ ഭീഷണിയെക്കുറിച്ച് പറഞ്ഞു. അത് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് ഞാന്‍ തിരുവനന്തപുരത്തേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ എം.എം. ഹസനും കാര്‍ത്തികേയന്‍ ചേട്ടനും കൂടെ എന്നെ തങ്ങളുപ്പ വിളിച്ചുകൊണ്ടു പോകുന്നത് കണ്ടിരുന്നു. അവര് വിളിച്ചു പറഞ്ഞു എന്തോ മീറ്റിങ്ങ് നടക്കുന്ന കാര്യം. രാത്രി എ.കെ. ആന്റണി സാര്‍ വിളിച്ചു.

ഈ സമയം കോട്ടപ്പുറം പാലത്തിന്റെ മുകളിലാണ് ഞാന്‍. പുള്ളി എന്നോട് ചോദിച്ച് തങ്ങളെ കണ്ടിരുന്നോ എന്ന്. സാര്‍ ഇതെങ്ങനെ അറിഞ്ഞുവെന്ന് ഞാന്‍ ചോദിച്ചു. അതൊക്കെ ഞാന്‍ അറിയും, ഇവിടുത്തെ ഇന്റലിജന്‍സ് എന്റെ കയ്യിലല്ലേയെന്ന് പുള്ളി ചോദിച്ചു. എന്തായിരുന്നു അറിയിക്കാതെ പോയെതെന്നും ചോദിച്ചു. ഞാന്‍ പറഞ്ഞു അറിയിച്ചിട്ട് പോകണമെന്ന് തോന്നിയില്ല. എനിക്കിതിന് വേണ്ടി ശ്രമം നടത്തണമെന്ന് തോന്നി, ഞാന്‍ നടത്തി. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ കിടപ്പുണ്ട്. ഞാന്‍ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്ക് അറിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തസാണ് സുരേഷ് ഉയര്‍ത്തിപ്പിടിച്ചത്. 

പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ ആള്‍ക്കാര്‍ എന്റെ കോലം കത്തിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി സഹായങ്ങളല്ലാതെ ദ്രോഹങ്ങളൊന്നും ഞാന്‍ ചെയ്തിരുന്നില്ല. പരിഭവം പറഞ്ഞ് ഞാന്‍ വിളിച്ചവര്‍ പോലും കൈമലര്‍ത്തി. അന്ന് മുതല്‍ എനിക്ക് രാഷ്ട്രീയം വേണമെന്ന് തോന്നിപ്പോയി. ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നതിന്റെ പശ്ചത്തലം അതാണ്. ലീഡര്‍ 20 വര്‍ഷത്തോളം നിരന്തരം ശ്രമിച്ചിട്ടുണ്ട്. അന്നെക്കെ വേണ്ട എനിക്ക് എല്ലാവരും വേണമെന്ന പക്ഷക്കാരനായിരുന്നു ഞാന്‍.'

ബിജെപിയില്‍ ചേര്‍ന്നത് എന്റെ ചോയിസ് ആണെന്നും സുരേഷ് ഗോപി പറയുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വരണം. ബിജെപി. ലോകം ആരാധിക്കുന്ന പാര്‍ട്ടിയായി മാറും. പാര്‍ട്ടിക്ക് ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍നിന്ന് പരിഹരിക്കുമെന്നം അദ്ദേഹം പറയുന്നു. അതേസമയം വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ലെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ വെളിപ്പെടുത്തി. സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. രാഷ്ട്രീയത്തിലെ അതികായന്മാരുമായി ഇത്രയേറെ ബന്ധങ്ങളുള്ള വ്യക്തി എന്തുകൊണ്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വൈകിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category