1 GBP = 87.90 INR                       

BREAKING NEWS

ഈ ചേച്ചിയാളു കൊള്ളാമല്ലോ; പെണ്‍മക്കളുടെ 14-ഉം 15-ഉം വയസ്സുള്ള ബോയ്ഫ്രണ്ട്സിനെ മദ്യം കൊടുത്ത് മയക്കി കിടക്കയിലെത്തിച്ച യുവതിയെ ശിക്ഷിക്കാന്‍ കോടതിക്കും മടി

Britishmalayali
kz´wteJI³

കാലിഫോര്‍ണിയ: പതിനാലും പതിനഞ്ചും വയസ്സുള്ള സുന്ദരക്കുട്ടന്മാരെ കണ്ടപ്പോള്‍ അവര്‍ തന്റെ പെണ്‍മക്കളുടെ കാമുകന്മാരാണെന്നൊന്നും കോറല്‍ ലൈറ്റില്‍ ഓര്‍ത്തില്ല. മദ്യവും സിഗരറ്റും നല്‍കി ഇരുവരെയും മയക്കിയ കോറല്‍ രണ്ട് കൗമാരക്കാരുമായും കിടക്ക പങ്കിടുകയും ചെയ്തു. കോറല്‍ ചെയ്ത കുറ്റം തെളിഞ്ഞെങ്കിലും അവരെ ജയിലിലേക്ക് അയക്കാന്‍ കോടതിക്കും മടി.


2017-ലാണ് രണ്ടു കൗമാരക്കാരെയും കോറല്‍ വശത്താക്കിയത്. മൂന്നുതവണ കോറലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാമുകന്മാരിലൊരാള്‍ വ്യക്തമാക്കി. കോറലിന്റെ ഭര്‍ത്താവിനോടും തന്റെ കാമുകിയോടും ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധം വളര്‍ന്നതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും ഈ കുട്ടി പറഞ്ഞു. ഇവരെ വാഹനത്തില്‍പ്പോയി കൂട്ടിക്കൊണ്ടുവന്നാണ് കോറല്‍ തന്റെ ഇംഗിതം നടത്തിയിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് കോറലിനെതിരേ ചുമത്തിയിരുന്നത്. ആറുവര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. കോറലിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, ശേഷിക്കുന്ന ശിക്ഷയില്‍നിന്ന് അവരെ ഒഴിവാക്കുകയായിരുന്നു. കസ്റ്റഡിയില്‍നിന്ന് മോചിതയായ കോറലിന്റെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ അടുത്ത തിങ്കളാഴ്ച തുടങ്ങും.

ഇരകളായ കുട്ടികളോട് കോറല്‍ ചെയ്തതുകൊടിയ ക്രൂരതയാണെന്ന് ടുളാര്‍ കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോണി ഡേവിഡ് അലലാവെസോസ് പറഞ്ഞു. മക്കളുമായി അടുപ്പമുള്ള കുട്ടികളെ മാതൃസഹജമായ വാത്സല്യത്തോടെ സമീപിക്കുകയും പിന്നീട് മദ്യം നല്‍കി മയക്കി ഉപയോഗിക്കുകയുമാണ് കോറല്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ കോറല്‍ അറസ്റ്റിലായതിന് പിന്നാലെ, ഇവരുടെ ഭര്‍ത്താവ് വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category