1 GBP = 87.80 INR                       

BREAKING NEWS

പിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍; രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനിയില്‍ എത്തി എള്ളും ദര്‍ഭയും പുഷ്പ്പവും കൈയില്‍ എടുത്ത് പ്രാര്‍ത്ഥിച്ച് ബലികര്‍മ്മങ്ങള്‍ നടത്തി; പൂജാരി ചൊല്ലിയ മന്ത്രങ്ങള്‍ ഏറ്റുചൊല്ലി നീരണിഞ്ഞ് തര്‍പ്പണം നടത്തി; ക്ഷേത്ര ദര്‍ശനത്തിന് എത്തിയത് മുണ്ടും വേഷ്ടിയും ധരിച്ച് കേരളീയ ശൈലിയില്‍; രാഹുല്‍ ദക്ഷിണ കാശിയിലെത്തി ദര്‍ശനം നടത്തിയത് വയനാടിനെതിരായ പാക്കിസ്ഥാന്‍ പ്രചരണത്തിന്റെയും മുനയൊടിക്കാന്‍

Britishmalayali
kz´wteJI³

തിരുനെല്ലി: പിതാവ് രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളില്‍ പ്രണാമം അര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. തിരുനെല്ലി ക്ഷേത്രത്തില്‍ എത്തിയ ശേഷം അദ്ദേഹം പിതാവിന്റെ ചിതാഭസ്മം നിമജ്ഞനം ചെയ്ത പാപനാശിനി നീരുവറയില്‍ എത്തി ബലിതര്‍പ്പണം നടത്തി. പാപനാശിനിയില്‍ എത്തി എള്ളും ദര്‍ഭയും പുഷ്പ്പവും കൈയില്‍ എടുത്ത് പ്രാര്‍ത്ഥിച്ച് ബലികര്‍മ്മങ്ങള്‍ നടത്തി. പൂജാരി ചൊല്ലിയ മന്ത്രങ്ങള്‍ ഏറ്റുചൊല്ലി നീരണിഞ്ഞാണ് അദ്ദേഹം തര്‍പ്പണം നടത്തിയത്. മുണ്ടും വേഷ്ടിയും ധരിച്ച് കേരളീയ ശൈലിയില്‍ എത്തിയ രാഹുലിനായി ദക്ഷിണ കാശിയില്‍ ഒരുക്കിയത് കനത്ത സുരക്ഷയായിരുന്നു.

തിരുനെല്ലി ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ തയാറാക്കിയ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം ദേവസ്വം ബോര്‍ഡിന്റെ ഗസ്റ്റ്ഹൗസില്‍ എത്തിയ ശേഷമാണ് രാഹുല്‍ ഗാന്ധി ക്ഷേത്രത്തിലേക്ക് എത്തിയത്. കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തി. 10 മണിയോടെയാണ് രാഹുലിനെയും കൊണ്ടുള്ള ഹെലികോപ്ടര്‍ തിരുനെല്ലി എസ്.എ.യു.പി. സ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കിയ ഹെലിപ്പാഡില്‍ ഇങ്ങിയത്.

അവിടെനിന്ന് വാഹനത്തില്‍ പഞ്ചതീര്‍ത്ഥം വിശ്രമമന്ദിരത്തിലെത്തി. തുടര്‍ന്ന് വസ്ത്രംമാറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി, ക്ഷേത്രത്തിലെത്തി തൊഴുതു. പൂജാരി ചൊല്ലിക്കൊടുത്ത മലയാളത്തിലുള്ള പ്രാര്‍ത്ഥന ഏറ്റുചൊല്ലുകയും ക്ഷേത്ര നടയില്‍ സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം മുക്കാല്‍ കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് അദ്ദേഹം പാപനാശിനിയിലെത്തി. പൂജാരിമാര്‍ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി പിതാവ് രാജീവ് ഗാന്ധിക്കു വേണ്ടി ബലിതര്‍പ്പണം നടത്തി. തിരികെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി, പ്രസാദം വാങ്ങിയതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്.

1991 മെയ് 30ന് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയില്‍ എത്തിച്ച് നിമഞ്ജനം ചെയ്തത് ലീഡര്‍ കെ കരുണാകരന്‍ ആയിരുന്നു. രാജ്യത്തുടനീളം പര്യടനം നടത്തി തിരുനെല്ലിയില്‍ എത്തിച്ച ചിതാഭസ്മം പാപനാശിനിയിലെ നീരുറവയില്‍ ഒഴുക്കുകയായിരുന്നു.


അന്നത്തെ കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അന്നത്തെ ചടങ്ങില്‍ പങ്കെടുത്തു. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരുനെല്ലി ദേവസ്വവും ചേര്‍ന്ന് ആയിരത്തിലേറെ പേര്‍ക്കു പായസനിവേദ്യം നല്‍കിയതും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നുണ്ട്. മോദി ഉത്തരകാശി എന്നറിയപ്പെടുന്ന വരാണസിയില്‍ മത്സരിക്കുമ്പോള്‍ തന്നെയാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നു എന്നറിയിക്കാന്‍ കൂടിയാണ് ഇന്നത്തെ ക്ഷേത്രദര്‍ശനം.

വയനാടിനെ പാക്കിസ്ഥാനാക്കി പ്രചരണം കൊഴുപ്പിക്കുമ്പോള്‍ രാഹുലിന് വയനാടുമായുള്ള വൈകാരിക ബന്ധമാണ് തിരുനെല്ലി ക്ഷേത്രത്തിലുള്ളത്. രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി കഠിനമായ പ്രവര്‍ത്തനം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയും ക്ഷേത്രത്തിലെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത് ദര്‍ശനം നടത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഇതിനിടെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ പ്രത്യേക പൂജ നടത്തുകയും ചെയതിരുന്നു.
ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ എന്നീ മലകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രമാണ് തിരുനെല്ലി. പിതൃതര്‍പ്പണത്തിന് വളരെ പ്രശസ്തമായ ക്ഷേത്രമാണ് ഇത്. തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഷ്ണുവാണ്. ദക്ഷിണ കാശി എന്നും ദക്ഷിണ ഗയ എന്നും ക്ഷേത്രത്തിനു പേരുകളുണ്ട്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെപറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിര്‍മ്മിച്ച് വിഷ്ണുവിനു സമര്‍പ്പിച്ചു എന്നും ചതുര്‍ഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് അതിലൊന്ന്. അതുകൊണ്ടാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകള്‍ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത്.
മൈസൂരിലേക്ക് തീര്‍ത്ഥയാത്ര പോയ മൂന്നു ബ്രാഹ്മണര്‍ക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോള്‍ ഇവര്‍ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നില്‍ക്കുന്നത് കണ്ടു. അതിനടുത്തായി കായ്ച്ചു നില്‍ക്കുന്ന ഒരു നെല്ലിമരം കാണുകയും അതില്‍ നിന്നും ഭക്ഷിച്ച് വിശപ്പകറ്റുകയും ചെയ്തു. അവര്‍ പിന്നീട് ഈ സ്ഥലത്തിന് തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു കഥ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category