kz´wteJI³
സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വാട്സാപ്പ്. ഒരു ദിവസം ഏറ്റവുമധികം തവണ സ്മാര്‍ട്ട് ഫോണ്‍ തുറക്കുന്നത് വാട്സാപ്പ് സന്ദേശങ്ങള്‍ നോക്കാനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇപ്പോള്‍ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ആശങ്ക തരുന്ന വാക്കുകളാണ് ഇപ്പോള്‍ കമ്പനിയില്‍ നിന്നും പുറത്ത് വരുന്നത്. വാട്സാപ്പിന്റെ പുത്തന്‍ ഫീച്ചറായ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഉപയോഗിച്ചുള്ള ഒതന്റിക്കേഷന്‍ സംവിധാനം വരുന്നതോടെ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നതിന് പൂട്ടുവീഴും.
ഉപയോക്താക്കളുടെ സ്വന്തം ഫോണില്‍ വാട്സാപ്പ് ചാറ്റുകളുടെ ഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതാവുക. ലളിതമായി പറഞ്ഞാല്‍ ഫിംഗര്‍ പ്രിന്റ് ഒതന്റിക്കേഷന്‍ ഓണ്‍ ആക്കിയാല്‍ പിന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയില്ല. വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്.
ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യാത്തയാള്‍ക്കാണ് സന്ദേശം ലഭിച്ചതെങ്കില്‍ അയാള്‍ക്ക് ആ ചാറ്റുകള്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കും. ഫിംഗര്‍ പ്രിന്റ് ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ എന്തിനാണ് സ്ക്രീന്‍ ഷോട്ട് തടയുന്നത് എന്ന് വ്യക്തമല്ല. ആന്‍ഡ്രോയിഡ് ഫോണുകളുടെ സാങ്കേതികത അത് ആവശ്യപ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല.
പുതുവര്‍ഷം ആരംഭിച്ചപ്പോഴും തേടിയെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്ത
ചില ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് 2019 ആരംഭത്തില്‍ നമ്മേ തേടിയെത്തിയ വാര്‍ത്ത. അപ്ഡേഷന്റെ ഭാഗമായി പഴയ ഗാഡ്ഗറ്റുകളിലാണ് വാട്സാപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇതിനെ സംബന്ധിച്ച് വാട്സാപ്പ് തന്നെ വിവരങ്ങള്‍ സ്വന്തം ബ്ലോഗിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ വാട്സാപ്പില്‍ അനേകം പുത്തന്‍ ഫീച്ചറുകള്‍ എത്തിയിരുന്നു.
എന്നാല്‍ പഴയ ഗാഡ്ഗറ്റുകളില്‍ ഇവയൊന്നും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്. അതിനാല്‍ ഇത്തരം ഫോണുകളില്‍ സേവനം നിര്‍ത്തുന്നതാണ് നല്ലത് എന്നാണ് വാട്സാപ്പിന്റെ വിശദീകരണം. ആന്‍ഡ്രോയിഡ് ആദ്യ പതിപ്പുകളിലൊന്നായ ജിഞ്ചര്‍ബ്രെഡ് വെര്ഷന് 2.3.3യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍. വിന്‍ഡോസ് 8.0, ഐഫോണ്‍ 3ജി എസ്, ഐ.ഓ.എസ് 6 വരെയുള്ള ഫോണുകള്‍, നോക്കിയ സിംബിയന്‍ എസ്60, നോക്കിയ സിംബിയന്‍ എസ്40, ബ്ലാക്ബെറി 10 മുതലായ ഫോണുകളിലാണ് വാട്സാപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
എന്നാല്‍ ഫോണ്‍ അപ്ഡേഷനിലൂടെ വാട്സാപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. അതിനായി ആന്‍ഡ്രോയിഡ് 2.3 ഉള്ളവര്‍ അപ്ഡേഷനിലൂടെ 4.0 (ഐസ്ക്രീം സാന്റ്വിച്ച്) ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറ്റുക, ഐഫോണ്‍ 3ജി എസ്, ഐ.ഓ.എസ് 8 ഉപയോഗിക്കുന്നവര്‍ ഐ.ഓ.എസ് 8ന് മുകളില്‍ അപ്ഡേഷന് ചെയ്യുക, വിന്‍ഡോസ് ഫോണുകള്‍ 8.1ന് മുകളിലുള്ള വെര്‍ഷനുകളിലേക്ക് അപ്ഡേഷന് ചെയ്യുകയും ചെയ്താല്‍ വാട്സാപ്പ് ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam