1 GBP = 87.50 INR                       

BREAKING NEWS

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തന്നെ കഷ്ടപ്പെട്ട് തിരികെ എത്തിച്ചതിനോ പെറ്റമ്മയോടിങ്ങനെ ചെയ്തത്? ചായ ചൂടാക്കി നല്‍കിയില്ലെന്ന് പറഞ്ഞ് വിഷുദിനത്തില്‍ അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു! കൊടും ക്രൂരതയുടെ പര്യായമായ 24കാരന്‍ അറസ്റ്റില്‍; 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍; പ്രതി ലഹരിക്കടിമയെന്നും സൂചന

Britishmalayali
kz´wteJI³

ഇരിങ്ങാലക്കുട: അപകടത്തില്‍പെട്ട മകനെ ചോര നീരാക്കി രക്ഷിച്ചിട്ടും അമ്മയ്ക്ക് ഏല്‍ക്കേണ്ടി വന്നതുകൊടും ക്രൂരത. ചായ ചൂടാക്കി നല്‍കിയില്ല എന്ന് പറഞ്ഞ് അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച മകന്‍ അറസ്റ്റില്‍. സംഭവത്തില്‍ വെസ്റ്റ് കോമ്പാറ കൈപ്പിള്ളി വീട്ടില്‍ വിഷ്ണു(24)വിനെയാണ് ഇരിങ്ങാലക്കുട സിഐ. നിസ്സാമും എസ്ഐ. ശിവശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലീലയെ (53) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷുദിനത്തില്‍ ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് സംഭവം. പ്രതി വിഷ്ണുവിന്റെ മേല്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസം വൈകീട്ട് തണുത്ത ചായ കുടിക്കാന്‍ കൊടുത്തതുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. പെട്ടെന്ന് പ്രകോപിതനായ വിഷ്ണു ' നിന്നെ ഇപ്പോ കാണിച്ചുതരാമെന്ന് ' പറഞ്ഞ് അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് അമ്മ ലീലയുടെ തലവഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ശരീരത്തില്‍ തീ ആളിപ്പടര്‍ന്നിട്ടും മകന്‍ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഇതിന് മുന്‍പും ഇയാള്‍ അമ്മയുമായി സ്ഥിരം വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നുമാണ് വിവരം. ആറു മാസംമുമ്പ് ഒരു ബൈക്ക് അപകടത്തില്‍ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ കൂലിപ്പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വരൂപിച്ചുമാണ് അമ്മ ലീല ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്.

അപകടത്തില്‍ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. വിവിധതരം ലഹരിക്കടിമപ്പെട്ട വിഷ്ണു അമ്മയെ നിരന്തരം ദ്രോഹിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category