1 GBP = 87.50 INR                       

BREAKING NEWS

ജീവിതകാലം മുഴുവന്‍ വയനാടിന് ഒപ്പമുണ്ടാകും; ഞാന്‍ വന്നിരിക്കുന്നത് നിങ്ങളില്‍ ഒരാളാവാന്‍; ഉത്തരേന്ത്യയുടെ വികാരങ്ങളല്ല, ദക്ഷിണേന്ത്യയുടെ വികാരമാകേണ്ടത്; തനിക്ക് വയനാട്ടില്‍ ജനവിധി തേടുന്നതിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല; നിങ്ങളുടെ വികാരവും വിവേകവും ആദരിച്ചേ മതിയാവൂ എന്നെനിക്കറിയാം; സുല്‍ത്താന്‍ ബത്തേരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് വയനാട് സീറ്റ് നിലനിര്‍ത്തും എന്നുതന്നെ; അണിയറയില്‍ ഒരുങ്ങുന്നത് അമേഠി പ്രിയങ്ക ഗാന്ധിക്ക് നല്‍കി നിലനിര്‍ത്താനുള്ള നീക്കം

Britishmalayali
kz´wteJI³

സുല്‍ത്താന്‍ ബത്തേരി: വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുന്ന പക്ഷം വയനാട് ലോക്സഭാ സീറ്റ് തന്നെ രാഹുല്‍ ഗാന്ധി നിലനിര്‍ത്തും. ഇക്കാര്യം വ്യക്തമക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധി ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗം. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്നെയായിരുന്നു രാഹുലിന്റെ പ്രസംഗം. മോദിയുടെ മന്‍കീബാത്തിനെ പോലെയല്ല താന്‍ വയനാട്ടില്‍ എത്തിതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനുമാണ് താന്‍ എത്തിയതെന്ന് വ്യക്തമാക്കിയ അദ്ദേഹം വയനാട്ടുകാര്‍ക്കൊപ്പം എക്കാലവും താനുണ്ടാകുമെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം വയനാട് മണ്ഡലം തന്നെ നിലനിര്‍ത്താന്‍ രാഹുല്‍ ആഗ്രഹിക്കുന്നു എന്ന വ്യക്തമായ സൂചന തന്നെയായിരുന്നു ഇത്. രാഹുല്‍ വയനാട് മണ്ഡലം നിലനിര്‍ത്തുന്നതോടെ പ്രിയങ്ക ഗാന്ധി അമേഠിയില്‍ ജനവിധി തേടിയേക്കും. അതേസമയം ഭൂരിപക്ഷം തന്നെയാകും മണ്ഡലം നിലനിര്‍ത്തുന്ന കാര്യത്തില്‍ മാനദണ്ഡമാക്കുക എന്നതും ഉറപ്പാണ്. പ്രസംഗത്തില്‍ ദേശീയ വിഷയങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും വയനാട്ടുകാരോട് വോട്ടു ചോദിച്ച് അവരുടെ ഹൃദയം കവരാനുള്ള ശ്രമമായിരുന്നു രാഹുല്‍ നടത്തിയത്. നോമിനേഷന്‍ സമര്‍പ്പിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധഇയും വയനാട്ടില്‍ എത്തിയിരുന്നു.

മന്‍കി ബാത്ത് പറയാനല്ല ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്. മോദിയെ പോലെ വേദിയില്‍ നിന്ന് കോടികളും ജോലിയും വാഗ്ദാനം ചെയ്യുന്ന ആളല്ല ഞാന്‍. നിങ്ങളുടെ വികാരവും വിവേകവും ആദരിച്ചേ മതിയാവൂ എന്നെനിക്കറിയാം. ഈ നാടിന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി പുസ്തകങ്ങള്‍ വായിക്കാനല്ല, നിങ്ങളിലേയ്ക്ക് വരാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നിങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും നിങ്ങളില്‍നിന്നുതന്നെ രൂപപ്പെടും എന്നെനിക്കറിയാം. അത് നടപ്പില്‍വരുത്താനാണ് താന്‍ എത്തിയിരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

കുറച്ചുകാലത്തേയ്ക്കു മാത്രമായല്ല താന്‍ വയനാട്ടിലെത്തിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ മകനും സഹോദരനുമായാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. അതുകൊണ്ട് ജീവിതകാലം മുഴുവന്‍ നിങ്ങളോടൊപ്പം ഞാനുണ്ടാകും എന്ന് ഉറപ്പു നല്‍കുന്നതായും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി. മോദി പ്രചരിപ്പിക്കുന്ന ചരിത്രമല്ല, നമ്മുടെ നാടിന്റെ ചരിത്രമാണ് പ്രധാനം. ഉത്തരേന്ത്യയുടെ വികാരങ്ങളല്ല ദക്ഷിണേന്ത്യയുടെ വികാരമാകേണ്ടത്. രാജ്യത്തെ ഏതൊരു ഇടത്തിനും പ്രധാന്യമുണ്ട്. ഈ നാടിന്റെ അഭിപ്രായങ്ങളും വികാരങ്ങളും ഭാഷയുമെല്ലാം പ്രധാന്യമുള്ളതാണ്. അത് രാജ്യം അറിയണം. തനിക്ക് വയനാട്ടില്‍ ജനവിധിതേടുന്നതിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ ഉത്തമ മാതൃകയാണ് കേരളം. രാജ്യത്തിന്റെ ഇതര ഇടങ്ങളിലുള്ളവര്‍ക്ക് ഈ നാട്ടില്‍നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. മറ്റുള്ളവരെ എങ്ങനെ ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും കേരളീയര്‍ക്കറിയാം. നിങ്ങളുടെ മകന്‍, സഹോദരന്‍, പ്രിയപ്പെട്ടവന്‍ എന്ന നിലയിലാണ് ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാവിലെ പത്തു മണിയോടെ തിരുനെല്ലിയിലെത്തിയ രാഹുല്‍ ഗാന്ധി, ക്ഷേത്ര ദര്‍ശനത്തിനും ബലിതര്‍പ്പണത്തിനും ശേഷമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.

തിരുനെല്ലി ക്ഷേത്രത്തില്‍ എത്തിയ ശേഷം അദ്ദേഹം പിതാവിന്റെ ചിതാഭസ്മം നിമജ്ഞനം ചെയ്ത പാപനാശിനി നീരുവറയില്‍ എത്തി ബലിതര്‍പ്പണം നടത്തി. പാപനാശിനിയില്‍ എത്തി എള്ളും ദര്‍ഭയും പുഷ്പ്പവും കൈയില്‍ എടുത്ത് പ്രാര്‍ത്ഥിച്ച് ബലികര്‍മ്മങ്ങള്‍ നടത്തി. പൂജാരി ചൊല്ലിയ മന്ത്രങ്ങള്‍ ഏറ്റുചൊല്ലി നീരണിഞ്ഞാണ് അദ്ദേഹം തര്‍പ്പണം നടത്തിയത്. മുണ്ടും വേഷ്ടിയും ധരിച്ച് കേരളീയ ശൈലിയിലാണ് രാഹുല്‍ ക്ഷേത്രദര്‍ശനം നടതത്തിയത്.

1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയില്‍ എത്തിച്ച് നിമഞ്ജനം ചെയ്ത ലീഡര്‍ കെ കരുണാകരന്‍ ആയിരുന്നു. 1991 മെയ് 30ന് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയില്‍ നിമജ്ജനം ചെയ്തിരുന്നു. രാജ്യത്തുടനീളം പര്യടനം നടത്തി തിരുനെല്ലിയില്‍ എത്തിച്ച ചിതാഭസ്മം പാപനാശിനിയിലെ നീരുറവയില്‍ ഒഴുക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category