1 GBP = 87.50 INR                       

BREAKING NEWS

സാമ്പത്തിക ക്രമക്കേട് നടത്തിയവരുടെ എണ്ണവും വിശദവിവരങ്ങളും കോടതി മുന്‍പാകെ സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; മല്യയും നീരവ് മോദിയും അടക്കം 36 വ്യവസായികള്‍ ഇന്ത്യയില്‍ നിന്നും കടന്നെന്ന് ഇ.ഡി; വിവരം കൈമാറിയത് അഗസ്റ്റവെസ്റ്റ്ലാന്‍ഡ് ഇടപാടുകേസില്‍ സുഷേന്‍ ഗുപ്തയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കവേ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് വമ്പന്‍ സാമ്പത്തിക ക്രമക്കേട് നടത്തി വിദേശത്തേക്ക് കടന്നവരുടെ എണ്ണവും വിശദ വിവരങ്ങളും കോടതി മുന്‍പാകെ സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിങ് ഫിഷര്‍ കമ്പനി സ്ഥാപകന്‍ വിജയ് മല്യയും നീരവ് മോദിയുമടക്കം 36 വ്യവസായികള്‍ അടുത്തിടെ ഇന്ത്യയില്‍ നിന്നും കടന്നുവെന്നാണ് ഇ.ഡി. കോടതിയില്‍ വ്യക്തമാക്കിയത്. അഗസ്തവെസ്റ്റ്‌ലന്‍ഡ് വി.വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടു കേസില്‍ അറസ്റ്റിലായ സുഷേന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കവേയാണ് രാജ്യം വിട്ട ആളുകളുടെ വിവരം അധികൃതര്‍ സമര്‍പ്പിച്ചത്. പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിന് മുന്‍പാകെയാണ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.


ജാമ്യം ലഭിക്കാനായി ഗുപ്ത കോടതിയില്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായ ഒന്നായിരുന്നു: 'സമൂഹത്തില്‍ തനിക്ക് ആഴമായ വേരുകളുണ്ടെന്നാണ് ഗുപ്ത വ്യക്തമാക്കിയത്. എന്നില്‍ ഇതിനെ എതിര്‍ക്കുന്നതായിരുന്നു ഇ.ഡി.യുടെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഡി.പി. സിങ്, എന്‍.കെ. മട്ട എന്നിവരുടെ വാക്കുകള്‍. 'മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്സി, സന്ദേസര സഹോദരന്മാര്‍ തുടങ്ങി എല്ലാവര്‍ക്കും സമൂഹത്തില്‍ ആഴത്തിലുള്ള വേരുകളുണ്ടായിരുന്നു. എന്നിട്ടും അവര്‍ രാജ്യം വിട്ടു. ഏതാനും വര്‍ഷത്തിനിടെ ഇത്തരം 36 വ്യവസായികളാണ് ഇന്ത്യ വിട്ടത്''.

കേസന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഗുപ്തയുടെ ഡയറിയില്‍ പറയുന്ന ''ആര്‍.ജി.'' ആരെന്നു കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ.ഡി. അഭിഭാഷകന്‍ സംവേദ്ന വര്‍മ പറഞ്ഞു. കേസിലെ സാക്ഷികളെ ഗുപ്ത സ്വാധീനിച്ചെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും വര്‍മ ആരോപിച്ചു. ഗുപ്തയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി 20 വരെ മരവിപ്പിച്ചു. അഗസ്ത വെസ്റ്റ്‌ലന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇയാളെ ഇ.ഡി. അറസ്റ്റുചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category