1 GBP = 87.50 INR                       

BREAKING NEWS

കനിമൊഴിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡും അധികാരത്തിന്റെ ഹുങ്കിലുള്ള പകപോക്കല്‍ തന്നെ; പരിശോധനയില്‍ ഒന്നും കണ്ടെത്താനും സാധിച്ചില്ല; റെയ്ഡ് നടക്കുന്ന്ത മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കേന്ദ്രങ്ങളില്‍; ബിജെപി കേന്ദ്രങ്ങളില്‍ പരിശോധിക്കാന്‍ ഒരുദ്യോഗസ്ഥനും ധൈര്യമില്ല; പക്ഷപാതപരമായി റെയ്ഡുകള്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാക്കിനും പുല്ലുവില

Britishmalayali
kz´wteJI³

ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലുള്ള വസതിയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കള്ളപ്പണം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ വിശദീകരിച്ചെങ്കിലും സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാണ്. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ സഹോദരിയും രാജ്യസഭാംഗവുമാണ് കനിമൊഴി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി പറഞ്ഞ് പിന്തുണച്ച നേതാവാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന റെയ്ഡുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

റെയ്ഡില്‍ പണം അടക്കം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. രാത്രി വൈകി ഉദ്യോഗസ്ഥര്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങി. ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വസതിയില്‍നിന്ന് വന്‍തുക പിടിച്ചെടുത്തതിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് കനിമൊഴിയുടെ വസതിയിലെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. വോട്ടിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആദ്യമായാണ്.

തമിഴ്നാട്ടില്‍നിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 205 കോടി രൂപ പണമായും ബാക്കി സ്വര്‍ണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ 18 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കല്‍, തിരുനല്‍വേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടന്നത്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. എഐഎഡിഎംകെ, ബിജെപി കേന്ദ്രങ്ങളില്‍ എന്തുകൊണ്ട് ഇത്തരം റെയ്ഡുകള്‍ നടത്തുന്നില്ലെന്ന് അവര്‍ ചോദിച്ചു. റെയ്ഡിന് പിന്നില്‍ പ്രധാനമന്ത്രിയാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ ആരോപിച്ചു.

ബിജെപി കേന്ദ്രങ്ങളിലൊന്നും ഇപ്പോള്‍ റെയ്ഡു നടക്കുന്നില്ല. അതേസമയം കര്‍ണാടകത്തില്‍ വ്യാപകമായി റെയ്ഡുകള്‍ നടക്കുന്നുണ്ട്. ബെംഗളൂരു, ഹാസന്‍, മണ്ഡ്യ എന്നിവിടങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെയും, സഹോദരനും പൊതുമരാമത്തു മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെയും അടുപ്പക്കാരായ വ്യാപാരികളെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകള്‍. സംഭവത്തില്‍ പ്രതിഷേധവുമായി മണ്ഡ്യയില്‍ ജെ.ഡി.എസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

റിയല്‍ എസ്റ്റേറ്റ് നടത്തുന്നവര്‍, ക്വാറി ഉടമകള്‍, സര്‍ക്കാര്‍ കരാറുകാര്‍, പെട്രോള്‍ ബങ്ക് ഉടമകള്‍ തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. 15 ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന നാല് സംഘങ്ങളായി തിരിഞ്ഞ് സി.ആര്‍.പി.എഫിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഹാസനിലെ അഞ്ചു വീടുകളിലും ബെംഗളൂരുവിലെയും മാണ്ഡ്യയിലെയും ഓരോ വീടുകളിലും റെയ്ഡ് നടത്തി. കൂടാതെ ഓഫീസുകളും ഫാക്ടറികളും ഉള്‍പ്പെടെ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു.

കഴിഞ്ഞ മാസം ബെംഗളൂരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസന്‍, ശിവമൊഗ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ്. നേതാക്കളുടെയും പൊതുമരാമത്ത് എന്‍ജിനിയര്‍, കരാറുകാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് - ദള്‍ നേതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

ഭരണപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ തിരഞ്ഞുപിടിച്ച് റെയ്ഡ് നടത്തുന്ന ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ ബി.ആര്‍ ബാലകൃഷ്ണയെ നീക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് - ജെ.ഡി.എസ്. നേതാക്കളെ ലക്ഷ്യംവെയ്ക്കാന്‍ ബാലകൃഷ്ണ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് കെപിസിസി. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പ്രകാശ് റാത്തോഡ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കാന്‍ ബാലകൃഷ്ണയെ മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലും റെയ്ഡുകള്‍ നടന്നിരുന്നു. എന്നാല്‍, രാജ്യം ഭരിക്കുന്ന ബിജെപിയുടെ കേന്ദ്രങ്ങളില്‍ ഇതുവരെ റെയ്ഡുകളൊന്നും നടന്നിട്ടില്ല. ആകെ ആന്ധ്രാപ്രദേശില്‍ മാത്രമാണ് ഒരു റെയ്ഡ് നടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category