1 GBP = 87.50 INR                       

BREAKING NEWS

ഈ കണക്കൊക്കെ അപ്പോള്‍ ഏത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ പെടുത്തും കമ്മിഷണറേ? 20 പ്രൈവറ്റ് ജെറ്റുകളും 30 ഹെലിക്കോപ്ടറുകളും തിരഞ്ഞെടുപ്പ് കഴിയുംവരെ വാടകയ്ക്കെടുത്ത് രാജ്യം മുഴുവന്‍ കറങ്ങി ബിജെപി; അത്യാവശ്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ പോലും ആകാശവാഹനം ലഭിക്കാതെ വെള്ളംകുടിച്ച് കോണ്‍ഗ്രസ്; പണത്തിന്റെ ഹുങ്കില്‍ ബിജെപി നേതാക്കള്‍ പറന്നുനടക്കുമ്പോള്‍ കോണ്‍ഗ്രസ് വെള്ളം കുടിക്കുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഓരോ ദിവസവും ഒന്നിലേറെ ദേശീയ നേതാക്കള്‍. രാവിലെ കണ്ണൂരെങ്കില്‍ വൈകിട്ട് തിരുവനന്തപുരത്ത്. ഇങ്ങനെ പറന്നുനടക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ത്യയുടെ ആകാശത്തുകൂടി തലങ്ങനെയും വിലങ്ങനെയും പറക്കുകയാണ് ബിജെപി നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുമാണ് നിലത്തുകാലുകുത്താന്‍ സമയമില്ലാതെ പറന്നുനടക്കുന്ന പ്രമുഖര്‍. മിക്ക കേന്ദ്രമന്ത്രിമാര്‍ക്കും ദിവസവും ഒട്ടേറെ റാലികളില്‍ പ്രസംഗിക്കേണ്ടിവരുന്നുണ്ട്.

ആകാശയാത്രയ്ക്കായി ബിജെപി വാടകയ്ക്കെടുത്തിരിക്കുന്നത് 20 സ്വകാര്യ ജെറ്റ് വിമാനങ്ങളും 30-ഓളം ഹെലിക്കോപ്ടറുകളുമാണ്. ഇന്ത്യയില്‍ ലഭ്യമായ സ്വകാര്യ ജെറ്റുകളും ഹെലിക്കോപ്ടറുകളും മൂന്നുമാസംമുന്നെ ബിജെപി ബുക്ക് ചെയ്തിരുന്നു. പണത്തിന് യാതൊരു പഞ്ഞവുമില്ലാത്ത ബിജെപി ഇങ്ങനെ ചെയ്തത് മറ്റൊരു ഉദ്ദേശ്യത്തോടെയുമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ യാത്രകള്‍ കഴിയുന്നത്ര പരിമിതപ്പെടുത്തുക. ബിജെപിയെ അപേക്ഷിച്ച് പണത്തിന് നന്നേ ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസിന് ബിജെപിയെപ്പോലെ പറന്നെത്താനുമാകുന്നില്ല.

എതിരാളികളുടെ തന്ത്രങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുന്നത് സ്വാഭാവികമാണെങ്കിലും, ആകാശയാത്ര മുടക്കി പ്രചാരണത്തിന്റെ മൂര്‍ച്ച കുറയ്ക്കുന്നത് ആദ്യമായാണെന്ന് വ്യോമയാന രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊരു പുതിയതരം യുദ്ധതന്ത്രമാണെന്ന് ബിസിനസ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ഉപദേഷ്ടാവ് മാര്‍ക്ക് മാര്‍ട്ടിന്‍ പറയുന്നു. മറ്റൊരു പാര്‍ട്ടിയുടെ സഞ്ചാരം മുടക്കുന്നതിനായി മുഴുവന്‍ യാത്രാമാര്‍ഗങ്ങളും ഇല്ലാതാക്കുകയാണിവിടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം കൊടുക്കുകയെന്ന നയമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ബിസിനസ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.കെ. ബാലി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടിയോടും പക്ഷപാതം കാട്ടിയിട്ടില്ല. ചാര്‍ട്ടര്‍ വിമാനക്കമ്പനികള്‍ക്ക് അവരുടെ നഷ്ടം നികത്താന്‍ കിട്ടുന്ന അവസരം കൂടിയാണ് തിരഞ്ഞെടുപ്പുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 45 ദിവസത്തേക്കാണ് സ്വകാര്യവിമാനങ്ങള്‍ ബുക്ക് ചെയ്യാറ്. ജെറ്റുകള്‍ക്ക് മണിക്കൂറില്‍ 5700 ഡോളര്‍വരെയും ഹെലിക്കോപ്ടറുകള്‍ക്ക് മണിക്കൂറില്‍ 7200 ഡോളര്‍വരെയുമാണ് വാടക.

സ്വകാര്യ ജെറ്റ് വിമാനങ്ങളും ഹെലിക്കോപ്ടറുകളും ബുക്ക് ചെയ്യാന്‍ കോണ്‍ഗ്രസ് കഷ്ടപ്പെടുകയാണെന്ന് വക്താവ് ആനന്ദ് ശര്‍മ ജനുവരിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ബിജെപി കള്ളക്കളി നടത്തിയെന്ന ആരോപണം പാര്‍ട്ടി കേന്ദ്രങ്ങള്‍ നിഷേധിക്കുന്നു. അധികാരത്തിലുള്ള പാര്‍ട്ടിയെന്ന നിലയ്ക്ക് കൂടുതല്‍ വിമാനങ്ങള്‍ ബിജെപിക്ക് ആവശ്യമുണ്ട്. അതുകൊണ്ട് കൂടുതലെണ്ണം ബുക്ക് ചെയ്തതാണെന്ന് അഞ്ച് വിമാനങ്ങള്‍ പാര്‍ട്ടിക്ക് ഏര്‍പ്പാടാക്കി കൊടുത്ത ഗുലാബ് സിങ് പന്‍വാര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category