1 GBP = 87.50 INR                       

BREAKING NEWS

എം പി എ യുകെ യുടെ 16-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍ ലണ്ടനില്‍ നടക്കും

Britishmalayali
ജിനു മാത്യു

യുകെയിലെ മലയാളികളുടെ വലിയ പെന്തക്കോസ്ത് കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റല്‍ അസ്സോസിയേഷന്‍ (MPA UK) യുകെ യുടെ 16-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഈമാസം 19 വെള്ളിയാഴ്ച മുതല്‍ 21 വരെ ലണ്ടനിലെ വച്ചു നടക്കും. എംപിഎ യുകെ യുടെ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സഖറിയ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) സംസാരിക്കും. ഡോ ബ്ലെസ്സണ്‍ മേമന എം പി എ ക്വയറിനൊപ്പം ആരാധന നയിക്കും. യുവജനങ്ങള്‍ക്കായുള്ള മീറ്റിംഗില്‍ പാസ്റ്റര്‍ ലെസ്ലി വര്‍ഗീസും (ഡാളസ്), വനിതാ സമ്മേളനത്തില്‍ സിസ്റ്റര്‍ സിസ്സി ബാബു എന്നിവര്‍ ദൈവവചനത്തില്‍ നിന്നും ശുശ്രുഷിക്കും.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 20 അംഗ കമ്മറ്റി അംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ജോയിന്റ് ട്രഷറര്‍ ബ്രദര്‍ എബി ഉമ്മന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ആയി പാസ്റ്റര്‍ ഡോണി ഫിലിപ്പ്, ജോയിന്റ് യൂത്ത് കോര്‍ഡിനേറ്ററായി ബ്രദര്‍ ജിത് ജോര്‍ജ്, മീഡിയ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജിനു മാത്യു, ക്വയര്‍ കോര്‍ഡിനേറ്റര്‍ ഇവാ.സാജന്‍ ചാക്കോ, പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ വില്‍സണ്‍ മാത്യു, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ വത്സമ്മ തോമസ്, ഇവാന്‍ജലിസം കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് എന്നിവരും ഏരിയ കോര്‍ഡിനേറ്റേഴ്സായി പാസ്റ്റര്‍ സാജു പാലകുന്നത്ത് (സ്‌കോട്ട്‌ലാന്‍ഡ്), പാസ്റ്റര്‍ ജോര്‍ജ് വര്‍ക്കി (ഇംഗ്ലണ്ട് നോര്‍ത്ത്), ഇവാ. ജോണ്‍സന്‍ ബേബി (ഇംഗ്ലണ്ട് സൗത്ത്), പാസ്റ്റര്‍ ഷിനു യോഹന്നാന്‍ (മിഡ്‌ലാന്‍ഡ് & വെയില്‍സ്), ബ്രദര്‍ റോജി രാജു (കേംബ്രിഡ്ജ്) ബ്രദര്‍ ഡോണി തോമസ്, പാസ്റ്റര്‍ ജോണ്‍സന്‍ ജോര്‍ജ് (ലണ്ടന്‍ ഏരിയ) എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജിനു മാത്യു ബ്രിട്ടീഷ് മലയാളിയെ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category