1 GBP = 92.70 INR                       

BREAKING NEWS

മുസ്ലിം സ്ത്രീകളെ പള്ളികളില്‍ കയറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ കയ്യടിക്കുന്നവര്‍ ആദ്യം ഓര്‍ക്കേണ്ടത് ശബരിമല വിഷയത്തില്‍ നിങ്ങളുടെ നിലപാട് എന്തായിരുന്നു എന്നാവണം? അതിനേക്കാള്‍ മുമ്പ് എവിടെയാണ് മുസ്ലിം സ്ത്രീകളെ വിലക്കുന്നത് എന്നുകൂടി തെളിയിക്കേണ്ടതുണ്ട്; മതം ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഇന്ത്യ മഹാരാജ്യത്ത് ആചാരങ്ങളുടെ പേരില്‍ കോടതികള്‍ സമയം കളയുന്നതാവണം നിയമം മൂലം നിരോധിക്കേണ്ടത്

Britishmalayali
kz´wteJI³

ബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം ആകാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കേരളം ഒരിക്കലും മറക്കുകയില്ല. സമാനമായ ഒരു സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് ഇടപെട്ട് തുടങ്ങിയപ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഇതേ വിഷയം തന്നെയാണ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തത്പരരായവരൊക്കെ ഇപ്പോള്‍ സുന്നിപ്പള്ളിയിലെ സ്ത്രീ പ്രവേശന വിഷയത്തിലും തല്‍പരരായിരിക്കുന്നത് ശബരിമലയില്‍ ഉണ്ടായ വിധി തന്നെയാകുമോ ഈ കേസിലും ഉണ്ടാവുന്നത് എന്നറിയാനാണ്.


ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ട് അവിടത്തെ ആചാരം ലംഘിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ധൃതി പിടിച്ച നീക്കത്തെ എതിര്‍ക്കുകയും സുപ്രീം കോടതിയെ അതിന്റെ വസ്തുതകള്‍ പറഞ്ഞ് മനസിലാക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച്ച വീഴ്ച്ചയാണ് എന്ന് വിളിച്ച് പറയുകയും ചെയ്ത വ്യക്തി എന്ന നിലയില്‍ ആദ്യമേ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കട്ടെ. സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നതാണ് ആ മതത്തിന്റെ ആചാരവും നിയമവുമെങ്കില്‍ അത് സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. മതം എന്ന് പറയുന്നത് ഇന്ത്യപോലൊരു രാജ്യത്തെ 95 ശതമാനം പേരുടേയും ജീവിതത്തിന്റെ ഭാഗമാണ്.

അവര്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രധാനപ്പെട്ടതാണ് മതവും അതിന്റെ ആചാരങ്ങളും. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളും ഏതെങ്കിലും ഒരു മത വിശ്വാസത്തില്‍ ഉള്‍പ്പെടുകയും അതിന്റെ ആചാരങ്ങള്‍ മുറ തെറ്റാത്തെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ള രാജ്യത്തെ ഭരണാധികാരികള്‍ എല്ലാവരും തന്നെ മതത്തിലും ദൈവത്തിലും ആശ്രയിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മതേതരത്വം എന്ന ബ്രായ്ക്കറ്റ് നമ്മള്‍ സൃഷ്ടിക്കുമ്പോഴും മതങ്ങളുടെ ആചാരങ്ങള്‍ ലംഘിക്കുന്നതിനോ അതിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനുള്ള ഒരു ശ്രമവും ജനാധിപത്യത്തിന് യോജിക്കുന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

ഏതെങ്കിലും മതത്തിലെ ഒരു ആചാരം ആ മതത്തിലെ ഭൂരിപക്ഷം വരുന്നവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെങ്കില്‍ അവരത് ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. അതില്‍ കോടതിയും സര്‍ക്കാരും ഇടപെടേണ്ട കാര്യമില്ല. ഒരു ഹിന്ദു ക്ഷേത്രത്തിലോ മുസ്ലിം പള്ളിയിലോ ക്രിസ്ത്യന്‍ ദേവാലയത്തിലോ ഒരു വിഭാഗം ആളുകളെ പ്രവേശിപ്പിക്കുന്നത് നിയമവിരുദ്ധമായി തടയുന്നെങ്കില്‍ ആ വിഭാഗത്തിന് സംഘടിച്ച് നേടിയെടുക്കാനുള്ള അവകാശം ഉണ്ട്. അത് ഇന്ത്യന്‍ ഭരണഘടനയും ഉറപ്പ് നല്‍കുന്നുണ്ട്. വൈക്കം സത്യാഗ്രഹം മുതല്‍ ഗുരുവായൂര്‍ സത്യാഗ്രഹം വരെയുള്ള നവോത്ഥാന മൂല്യ സമര ചരിത്രം നമ്മേ പഠിപ്പിക്കുന്നതും അത് തന്നെയാണ്.

അതിലേക്ക് കോടതിയെ വലിച്ചിഴയ്ക്കുന്നതും ഭരണകൂടങ്ങള്‍ അനാവശ്യമായി ഇടപെടുന്നതും അനുചിതമാണ്. ശബരിമലയുടെ കാര്യത്തില്‍ അങ്ങനെയൊരു ഹിന്ദു വിശ്വാസിക്കും അങ്ങനെയൊരു താല്‍പര്യമില്ലാതിരിക്കേ എന്തോ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി കേസുണ്ടാവുകയും അത് മറ്റൊരു രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി നടപ്പിലാക്കുകയും സര്‍ക്കാര്‍ ധൃതി കാട്ടുകയും ചെയ്ത ദുരന്തമായിരുന്നു. അതുകൊണ്ട് തന്നെ ചുരുങ്ങിയ വാക്കുകളില്‍ ഏറ്റവും ലളിതമായി പറയാം സുന്നി പള്ളികളിലോ മറ്റേതെങ്കിലും മുസ്ലിം ആരാധനാലയങ്ങളിലോ സ്ത്രീകള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള വിലക്കുണ്ടെങ്കില്‍ ആ സ്ത്രീകളില്‍ ഭൂരിപക്ഷം പേരും ചോദ്യം ചെയ്യുന്നത് വരെ ഭരണകൂടമോ പൊലീസോ കോടതിയോ ഇടപെടാന്‍ പാടില്ല എന്നതാണ് എന്റെ നിലപാട്.

ഇനി രണ്ടാമത്തെ ചോദ്യം. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട് എന്ന് പറയുന്നത് എന്ത് സ്റ്റാറ്റിക്സിന്റെ അടിസ്താനത്തിലാണ്. രാജ്യത്തെ ഏതെങ്കിലും ഒരു നിയമത്തില്‍ അല്ലെങ്കില്‍ ഇസ്ലാമിക സമുദായത്തിന്റെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഏതെങ്കിലും ഒരു നിയമത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൂടാ എന്ന് എഴുതി വച്ചിട്ടുണ്ടോ. ഏതെങ്കിലും മുസ്ലിം പള്ളിയില്‍ ആരാധിക്കാന്‍ ചെന്ന സ്ത്രീകളെ ആരെങ്കിലും തടഞ്ഞതായും പുറത്തിറക്കി വിട്ടതായും എവിടെയെങ്കിലും അനുഭവമുണ്ടോ?

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category