1 GBP = 87.50 INR                       

BREAKING NEWS

ഉത്തരീയനാഥയുടെ സന്നിധിയില്‍ ആയിരങ്ങള്‍ ഒഴുകിയെത്തും; രണ്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 25ന്

Britishmalayali
ഫാ. ബിജു കുന്നയ്ക്കാട്ട്

എയ്ല്‍സ്ഫോര്‍ഡ്: ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്ഫോര്‍ഡ് പ്രയറി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് മരിയന്‍ തീര്‍ത്ഥാടനം മെയ് 25ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ ഇവിടെ നടക്കും. വിശ്വാസികളുടെ ബാഹുല്യം നിമിത്തം ശ്രദ്ധേയമായ കഴിഞ്ഞവര്‍ഷത്തെ തീര്‍ത്ഥാടനം അനന്യമായ ആത്മീയ ഉണര്‍വാണ് രൂപതയ്ക്ക് ആകമാനം നല്‍കിയത്. രൂപതയിലെ എട്ടു റീജിയനുകള്‍ കേന്ദ്രീകരിച്ചു തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. 


കഴിഞ്ഞ ഞായറാഴ്ച എയ്ല്‍സ്ഫോര്‍ഡ് ഡിറ്റന്‍ ഹാളില്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ജനറല്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍, ലിജോ സെബാസ്റ്റ്യന്‍ മെയ്ഡ്സ്റ്റോണ്‍ എന്നിവരെയും,  ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റേഴ്‌സ്  ആയി ഷാജി ലോനപ്പന്‍ ക്യാറ്റ്ഫോര്‍ഡ്, ജസ്റ്റിന്‍ ജോസഫ് ആഷ്ഫോര്‍ഡ്  എന്നിവരെയും തെരഞ്ഞെടുത്തു.

വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍: ജോസുകുട്ടി ജില്ലിങ്ഹാം (ലിറ്റര്‍ജി), ബിനു മാത്യു മെയ്ഡ്സ്റ്റോണ്‍ (റിസപ്ഷന്‍), ടോമി വര്‍ക്കി സൗത്ത്ബറോ, ജോസഫ് കുര്യന്‍ ജില്ലിങ്ഹാം (പ്രദിക്ഷണം), റോജോ കുര്യന്‍ മെയ്ഡ്സ്റ്റോണ്‍ (ട്രാന്‍സ്പോര്‍ട്ട്, പാര്‍ക്കിംഗ്), ജോമി ടോള്‍വര്‍ത്ത് (കേറ്ററിംഗ്), അജീഷ് സെബാസ്റ്റ്യന്‍ മെയ്ഡ്സ്റ്റോണ്‍ (ഡെക്കറേഷന്‍), ആല്‍ബി ജോസഫ് മെയ്ഡ്സ്റ്റോണ്‍ (ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി). കൂടാതെ സെന്റ് പാദ്രെ പിയോ മിഷന്‍ എയ്ല്‍സ്ഫോര്‍ഡ് ട്രസ്റ്റിമാരായ ജോബി ജോസഫ്, അനൂപ് ജോണ്‍, ജോഷി ആനിത്തോട്ടത്തില്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കും. സീറോ മലബാര്‍ ലണ്ടന്‍ മിഷന്‍ ഡയറക്ടറായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപ്പെടുന്ന കൊന്തപ്രദക്ഷിണത്തില്‍ വിശ്വാസികള്‍ ഒന്നടങ്കം പങ്കുചേരും. അതിനുശേഷം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും കുര്‍ബാന അര്‍പ്പിക്കുക. രൂപതയുടെ എല്ലാ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും. 

തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായി വിശാലമായ പാര്‍ക്കിങ് സൗകര്യം  ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണശാലകളും  ഭക്തസാധങ്ങളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാള്‍ പ്രസുദേന്തിയാകാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ മിഷന്‍ ഡയറക്ടേഴ്സുമായോ തിരുനാള്‍ കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്. ഈ പുണ്യഭൂമിയിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 
ഫാ. ടോമി എടാട്ട് (07438434372), ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708)
സ്ഥലത്തിന്റെ വിലാസം
The Friars, Aylesford, Kent, ME20 7BX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category