1 GBP = 87.80 INR                       

BREAKING NEWS

ബ്രിട്ടനില്‍ ആദ്യമായി മലയാളി ഹിന്ദുസമൂഹം നടത്തുന്ന അഖണ്ഡ നാമജപം കെന്റിലെ മെഡ് വേ ഹിന്ദു മന്ദിറില്‍

Britishmalayali
kz´wteJI³

ബ്രിട്ടണിലെ കേരള/മലയാളി ഹിന്ദു സമൂഹത്തിലാദ്യമായി ശബരിമല അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹനിര്‍മാണവുമായി ബന്ധപ്പെട്ടു 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന അഖണ്ഡ നാമ ജപം ഈ വരുന്ന ഈമാസം 21നു ഞായറാഴ്ച രാവിലെ ആറു മണി മുതല്‍ 22 തിങ്കളാഴ്ച രാവിലെ ആറു മണി വരെ, കെന്റ് അയ്യപ്പ ക്ഷേത്ര സമുതിക്കു വേണ്ടി കെന്റ് ഹിന്ദു സമാജംഗങ്ങള്‍ മെഡ് വേ ഹിന്ദു മന്ദിറില്‍ വച്ച് നടത്തുന്നു. ഒരു അയ്യപ്പക്ഷേത്രം എന്ന ചിരകാല സ്വപ്ന സാഫല്യത്തിനായി പ്രവര്‍ത്തിക്കുന്ന കെന്റ് ഹിന്ദു സമാജം അതിലേക്കായി അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം കേരളത്തില്‍ നിര്‍മിക്കുന്ന ദിവസം ആണ് ഈ ഞായറാഴ്ച.


അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹനിര്‍മാണം നേരില്‍ കാണുക എന്നത് ഒരു പുണ്യകര്‍മ്മം ആണ്. ആയതിനാല്‍, അന്നേ ദിവസം കേരളത്തിലുള്ള കെന്റ് ഹിന്ദു സമാജംഗങ്ങള്‍ വൈകുന്നേരം 6.12 (ഇന്ത്യന്‍ സമയം) ന് ആരംഭിക്കുന്ന വിഗ്രഹ നിര്‍മാണം കാണാനും സ്വര്‍ണവും വെള്ളിയും പഞ്ചലോഹ വിഗ്രഹ നിര്‍മാണത്തിനായി നേരില്‍ സമര്‍പ്പിക്കാനും അവിടെ എത്തിച്ചേരുന്നതാണ്. നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ അന്ന് ഉച്ചക്ക് തന്നെ തുടങ്ങും.

അഖണ്ഡ നാമജപം ആരംഭിക്കുന്നതിനു മുന്‍പായി 21നു ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് മഹാ ഗണപതിഹോമം നടത്തപെടുന്നതാണ്. അതിനു ശേഷം ഇടമുറിയാതെ നാമജപം ഭക്തകണ്ഠങ്ങളില്‍ നിന്നുയരും. ഭഗവാന്റെ അനുഗ്രഹം നിറഞ്ഞ ഈ പുണ്യകര്‍മത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള അയ്യപ്പഭക്തര്‍ കെന്റ് ഹിന്ദു സമാജവുമായി ബന്ധപ്പെടുക
സ്ഥലത്തിന്റെ വിലാസം
Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Please contact Event Coordinators Mrs. Sindhu Rajesh on Tel: 07906130390 or Mr. Rakesh Thayiri
on Tel: 07894878196 or Mrs. Vanisree Sibi on Tel: 07973151975
Website:www. kenthindusamajam.org & www.kentayyappatemple.org
Facebook: https:// www.facebook.com/kenthindusamajam.kent &
https://www.facebook.com/kentayyappatemple.org/
Twitter: https://twitter.com/KentHinduSamaj & https://twitter.com/AyyappaKent
Tel: 07838170203 / 07985245890 / 07507766652 / 07502310024 /07478728555 / 01634574904

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category