1 GBP = 97.70 INR                       

BREAKING NEWS

ഇരുവൃക്കകളും തകരാറിലായതോടെ ഉള്ളതെല്ലാം വിറ്റുപെറുക്കി കിഡ്നി മാറ്റിവച്ചു; ഇന്‍ഫെക്ഷനായതോടെ ട്രാന്‍സ്പ്ലാന്റ് ചെയ്ത കിഡ്നി മാറ്റേണ്ടിയും വന്നു; ഡയാലിസിസിന്റെ ബലത്തില്‍ ജീവിക്കുന്ന സുബിന്‍ നിങ്ങള്‍ക്കു മുന്നില്‍ കൈനീട്ടുന്നത് ജീവനു വേണ്ടി; കാണാതിരിക്കരുതേ ഈ പാവത്തിനേ...

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

ത് സുബിന്‍ ബാബു എന്ന ഇരുപത്തേഴുകാരന്‍. വാഴൂര്‍ പുളിക്കല്‍ കവലയില്‍ തൈക്കൂടത്തു വീട്ടില്‍ ബാബുവിന്റെ മൂന്നുമക്കളില്‍ രണ്ടാമന്‍. ഇരു വൃക്കകളും തകരാറില്‍ ആയതിനെ തുടര്‍ന്ന് ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്.

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ പ്ലസ് ടു പഠനത്തിനിടയിലെ ഒരു ദിവസം സുബിന്‍ ചെറിയൊരു വിതുമ്പലോടെയാണ് തന്റെ വേദന ലേഖകനുമായി പങ്കുവെച്ചത്. അന്ന് രാവിലെ ആഹാരം കഴിച്ചപ്പോള്‍ മുതല്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുക ആയിരുന്നു. ഒപ്പം കാലില്‍ നീരും, മൂത്രം പോകുവാന്‍ തടസവും അനുഭവപ്പെട്ടതോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. അവിടെ നടന്ന പരിശോധനയില്‍ ആണ് തന്റെ ഇരു വൃക്കകളും തകരാറില്‍ ആയ വിവരം ഈ യുവാവ് അറിയുന്നത്.

തുടര്‍ന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒക്കെ സഹായത്തില്‍ ഡയാലിസിസ് ആരംഭിച്ചു. കിഡ്‌നി മാറ്റിവെക്കല്‍ ആണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ഏതാണ്ട് ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പാലക്കാടുനിന്നും ഒരാള്‍ കിഡ്‌നി ധാനം ചെയ്യാന്‍ തയാറായി. രക്തഗ്രൂപ്പ് മാച്ച് ചെയ്യാത്തതിനാല്‍ കുടുംബത്തില്‍ ഉള്ള ആര്‍ക്കും കിഡ്‌നി നല്‍കാന്‍ സാധിക്കില്ലായിരുന്നു. എറണാകുളം പിവിഎസ് ആശുപത്രിയില്‍ ഏകദേശം 15 ലക്ഷത്തോളം രൂപ ചിലവാക്കിയാണ് കിഡ്‌നി മാറ്റിവെക്കല്‍ നടന്നത്. ആകെയുള്ള പത്തുസെന്റ് സ്ഥലം പണയപ്പെടുത്തിയും നാട്ടുകാരുടെ സഹായത്തിലുമാണ് കിഡ്‌നി മാറ്റിവെക്കല്‍ നടന്നത്.
പക്ഷെ വിധിയുടെ സുബിനോടുള്ള ക്രൂരത അവിടെയും തീര്‍ന്നില്ല. ശസ്ത്രക്രിയക്ക് ശേഷം മൂന്നുമാസം ആശുപത്രിയുടെ അടുത്തു താമസിക്കുകയും ദിവസവും ചെക്കപ്പ് നടത്തുകയും വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അങ്ങനെ ചെയ്തു വരവേ ഒരു മാസം കഴിഞ്ഞപ്പോഴേക്കും കഠിനമായ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും മൂത്രത്തില്‍ ബ്ലഡ് കാണുകയും ചെയ്തതോടെ ഉടന്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാവുകയും, ഇന്‍ഫെക്ഷനെ തുടര്‍ന്ന് ട്രാന്‍സ്പ്ലാന്റ് ചെയ്ത വൃക്ക എടുത്തു മാറ്റുകയും ചെയ്തു.

തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷത്തില്‍ ഏറെ ആയി കോട്ടയം മെഡിക്കല്‍ സെന്ററില്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് വീതം നടത്തിയാണ് സുബിന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. പഠനത്തില്‍ മിടുക്കന്‍ ആയിരുന്ന സുബിന്റെ പഠനവും ഇപ്പോള്‍ ഏതാണ്ട് മുടങ്ങിയ നിലയില്‍ ആണ്. പ്ലസ് ടു പഠനത്തിന് ശേഷം സി എ ക്കു ചേര്‍ന്നു മൂന്നു മാസം പിന്നിട്ടപ്പോഴാണ് രോഗ വിവരം അറിഞ്ഞത്. അതോടെ ആശുപത്രി ചിലവിനും പഠിക്കുന്നതിനും പണം കണ്ടെത്തുവാന്‍ മാര്‍ഗ്ഗമില്ലാതായതോടെ  പഠനം പാതിവഴിയില്‍ മുടങ്ങി.

ആശുപത്രി ചിലവുകള്‍ക്കും മരുന്നിനും മാത്രമായി മാസം പതിനയ്യായിരം രൂപയോളം വേണം. പിതാവിന്റെ ഇലക്ട്രിക്ക് ജോലിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഏക ആശ്രയം. സഹോദരങ്ങള്‍ രണ്ടുപേരും പഠിക്കുന്നു. ആകെയുള്ള പുരയിടവും കയ്യില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയും നാട്ടുകാരുടെ ഒക്കെ സഹായത്തിലുമാണ് ആദ്യ ട്രാന്‍സ്പ്ലാന്റ് നടന്നത്. ഇപ്പോഴും നാട്ടുകാരുടെ സഹായത്തിലാണ് ഡയാലിസിസ് നടക്കുന്നത്.

കിഡ്‌നി മാറ്റിവെക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെകിലും പണം കണ്ടെത്തുവാന്‍ വഴിയില്ല. ഒ പോസിറ്റിവ് ഗ്രൂപ്പില്‍ പെട്ട കിഡ്‌നി സ്വീകരിക്കാനാവും. രോഗം മാറി തുടര്‍ന്ന് പഠിച്ചു ജീവിതത്തില്‍ ഒരുപാടു ദൂരം മുന്നേറണമെന്നു സുബിന് അതിയായ ആഗ്രഹമുണ്ടെങ്കിലും പണമാണ് എല്ലാത്തിനും തടസമായി നില്‍ക്കുന്നത്. മൃത സഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തു തനിക്കു യോജിച്ച ഡോണറെയും കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. വാഴൂര്‍ പഞ്ചായത്തു പ്രസിഡണ്ട് പുഷ്‌ക്കലദേവിയുമായും സംസാരിച്ചു കാര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇതുവരെ ലഭിച്ചത് 300 പൗണ്ട് മാത്രം; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റര്‍-വിഷു അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 300 പൗണ്ട് മാത്രം. വിര്‍ജിന്‍ മണി വഴി ഗിഫ്റ്റ് എയ്ഡ് അടക്കമാണ് ഈ തുക ലഭിച്ചത്. വായനക്കാര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും പണം നല്‍കാം.
പണം നല്‍കുമ്പോള്‍ മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നതെങ്കില്‍ മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്‍കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുകതന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category