1 GBP = 92.70 INR                       

BREAKING NEWS

ബ്രിട്ടീഷ് എംപി മാര്‍ട്ടിന്‍ ഡേയുടെ വധുവാകാന്‍ സ്റ്റുഡന്റ് വിസയിലെത്തി യ പാമ്പാക്കുടക്കാരി; ഉണ്ണിക്കണ്ണന്റെ മുമ്പില്‍ താലി കെട്ടി ബ്രിട്ടീഷ് പോലീസിനെ വിറപ്പിച്ച നാട്ടിന്‍ പുറത്തുകാരി നിഥിന്‍ എംപിയുടെ ഭാര്യയാകുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ജീവിതത്തില്‍ സംഭവിക്കുന്നത് എന്തും നല്ലതിനാണെന്ന വിശ്വാസം കടം എടുത്താല്‍ നാലു വര്‍ഷം മുന്‍പ് ലണ്ടന്‍ പോലീസ് പാമ്പാക്കുടക്കാരിയായ നിഥിന്‍ ചന്ദ് എന്ന യുവതിയെ അറസ്റ്റ് ചെയ്തതും നല്ലതിനാണെന്നു പറയേണ്ടി വരും. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും ക്രിമിനലിനെ പോലെ അറസ്റ്റ് ചെയ്ത് ഒരു രാത്രി മുഴുവന്‍ പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന ദുരനുഭവം ഇപ്പോള്‍ നിഥിന്‍ ചന്ദിനെ ബ്രിട്ടീഷ് എംപിയുടെ ഭാര്യയാക്കി മാറ്റുകയാണ്. ജീവിതത്തില്‍ ഏറ്റവും അപമാനിതയായി നിഥിന്‍ ചന്ദിന് തോന്നിയത് 2015 ജനുവരിയിലെ പോലീസ് അറസ്റ്റ് ആണ്. ബ്രിട്ടനില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് അത്ര ശരിയല്ലെന്ന് പറഞ്ഞാണ് 20000 പേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ തുടക്കമിട്ടത്.

ഒരു തരം പ്രതികാരം പോലെ ആയിരുന്നു പോലീസ് നടപടികള്‍. അറസ്റ്റിനെ തുടര്‍ന്ന് ആദ്യം ഭയന്നെങ്കിലും പൊരുതാന്‍ തന്നെ ആയിരുന്നു നിഥിന്റെ തീരുമാനം. അങ്ങനെയാണ് അപ്രതീക്ഷിതമായി സ്‌കോട്ടിഷ് എംപി മാര്‍ട്ടിന്‍ ഡേയുടെ സഹായം എത്തുന്നതും ഒടുവില്‍ ജീവിതത്തിലേക്ക് ക്ഷണം ലഭിക്കുന്നതും. കഴിഞ്ഞ ഏതാനും വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ഇവര്‍ കേരളീയ പാരമ്പര്യം അനുസരിച്ചു വിവാഹത്തിന് തയ്യാറെടുക്കുകയാണ് എന്നതാണ് പുതിയ വിശേഷം. 

കുടുംബ അംഗങ്ങളുടയും സുഹൃത്ക്കളുടെയും നിര്‍ബന്ധം മൂലം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മോതിര കൈമാറ്റം നടത്തിയ ഇരുവരും വിവാഹം നടത്താന്‍ അനുയോജ്യ സമയം കാത്തിരിപ്പാണ്. അതിനിടയില്‍ എത്തിയ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ മൂലം നിന്ന് തിരിയാന്‍ ഇടം ഇല്ലാതെ കഷ്ടപ്പെടുകയാണ് എം പി. മെയ് മാസത്തോടെ കാര്യങ്ങള്‍ക്കു തീരുമാനം ആയാല്‍ തങ്ങളുടെ കാര്യവും പരിഗണിക്കാമായിരുന്നു എന്നാണ് ഇപ്പോള്‍ തമാശയായി നിധിന്‍ പറയുന്നത്.

ബ്രക്‌സിറ്റ് ഒന്ന് ഒതുങ്ങി കിട്ടിയാല്‍ ആഗസ്റ്റില്‍ കല്യാണം നടത്താം എന്നാണ് തീരുമാനം. കടുത്ത ഗുരുവായൂരപ്പ ഭക്തയായ നിഥിന് വഴിപാട് പൂര്‍ത്തിയാക്കാന്‍ ഗുരുവായൂരില്‍ വച്ച് തന്നെ വിവാഹം നടത്തുകായും വേണം. അതിനാല്‍ കാത്തിരുന്നേ പറ്റൂ. യുകെ മലയാളികളുടെ പ്രിയ സുഹൃത്ത് കൂടി ആയി മാറിയിരിക്കുന്ന മാര്‍ട്ടിന്‍ ഡേയുടെ കല്യാണം എല്ലാവരെയും അറിയിച്ചു മാത്രമേ നടത്തൂ എന്നും നിധിന്‍ ഉറപ്പു നല്‍കുന്നു. 

ഗുരുവായൂരില്‍ ഏറ്റവും അധികം വിവാഹം നടക്കുന്ന മാസം ആയതിനാല്‍ ആഗസ്റ്റിലെ കല്യാണത്തിന് ഇതിനകം തന്നെ നിധിന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ദേവസ്വത്തില്‍ ബന്ധപ്പെട്ടു വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത്രയും കാലത്തേ കാത്തിരിപ്പിനു ശേഷം ഈശ്വര കടാക്ഷം കൂടെയുണ്ടാകും എന്ന വിശ്വാസമാണ് നിധിന്‍ പങ്കിടുന്നതും. മലയാളവും കേരളത്തിലെ ആചാര രീതികളും ഒക്കെ മനസിലാക്കിയ എംപിയും പാരമ്പര്യ രീതിയില്‍ കല്യാണം എന്ന ആശയത്തില്‍ ഉത്സാഹത്തിലാണ്. റിലീസ് ദിവസം തന്നെ ലൂസിഫര്‍ കാണാന്‍ എത്തിയ ബ്രിട്ടീഷ് എംപിക്ക് ഇപ്പോള്‍ കൈനിറയെ മലയാളി ആരാധകരാണ്. 

നാലു വര്‍ഷം മുന്‍പ് പോലീസ് അറസ്റ്റിനെ തുടര്‍ന്ന് വിഷാദ ഭാവത്തിലേക്ക് നിഥിന്‍ പോകുന്ന സാഹചര്യത്തിലാണ് സഹായം തേടി അലഞ്ഞ നിഥിന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ചെന്ന് പെടുന്നത്. തുടര്‍ന്ന് പോലീസ് നടപടികളില്‍ അപ്പീലും ആയി ഒരുതരം നിയമ യുദ്ധം തന്നെയാണ് നിഥിന്‍ ഏറ്റെടുത്തത്, അതിപ്പോഴും തുടരുന്നു. ഇതിനിടയില്‍ കീത് വ്യാസ് അടക്കമുള്ള എംപിമാരെയും കണ്ടു പാര്‍ലിമെന്റ് ലോബിയിങ്ങും ശക്തമാക്കി. ഇതോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങളും ഉണര്‍ന്നു. പതിനായിരക്കണക്കിന് വിദേശ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കും വിധം ക്രൂരത കാട്ടിയ തെരേസ മേ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ തുറന്നു കാട്ടാന്‍ ഉള്ള ഒരുക്കത്തിലാണ് നിഥിന്‍. പോലീസ് നടപടികളെ തുടര്‍ന്ന് ഉറങ്ങാന്‍ പോലും പ്രയാസപ്പെട്ട അവസരത്തിലാണ് സാന്ത്വനവും സഹതാപവുമായി മാര്‍ട്ടിന്‍ ഡേ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് നിഥിന്‍ ഓര്‍മ്മിക്കുന്നു. 

തുടര്‍ന്ന് സ്‌കോട്‌ലന്‍ഡില്‍ എത്തി എംപിയുടെ അച്ഛനെയും അമ്മയെയും സന്ദര്‍ശിച്ചു. ഇരുവര്‍ക്കും നിഥിനെ പെരുത്തിഷ്ടമായി. മാര്‍ട്ടിന്‍ ഡേ ലണ്ടനില്‍ ആയിരിക്കുമ്പോള്‍ നിഥിന്‍ എംപിയുടെ അച്ഛനമ്മമാരുടെ കരുതലിലും സ്‌നേഹത്തിലുമാണ് കഴിഞ്ഞത്. ആ സ്‌നേഹ പരിചരണങ്ങളാണ് ജീവിതത്തിലേക്കു മടങ്ങാന്‍ സഹായകമായതും. തുടര്‍ന്നണ് നിധിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടക്കമുള്ളവരെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ കഴിയും വിധം സാധ്യതയുള്ള പരാതികളുമായി രംഗത്ത് വരുന്നത്.

നിഥിന്‍ പറയുന്നതില്‍ കാര്യം ഉണ്ടെന്നു മനസിലാക്കിയ മാര്‍ട്ടിന്‍ ഡേ അടക്കമുള്ള എംപിമാര്‍ പിന്തുണയുമായി കൂടെനിന്നു. ഒടുവില്‍ ബിബിസി പനോരമയില്‍ അടക്കം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവിധ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കി. ഇപ്പോഴും ഐഇഎല്‍റ്റിസിന് പകരം വന്ന ടോയ്ക്ക് പരീക്ഷയില്‍ കൃത്രിമം ഉണ്ടെന്ന സര്‍ക്കാര്‍ ആക്ഷേപത്തില്‍ ഗൂഢാലോചന ഉണ്ടെന്ന നിലപാടാണ് നിഥിനും വിദേശ വിദ്യാര്‍ത്ഥി സംഘടനയും കുറ്റപ്പെടുത്തുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു മടക്കി അയച്ചതിനെ ഇന്ത്യയും ചൈനയും ഗൗരവമായാണ് കാണുന്നത്. 

ഈ വിഷയത്തില്‍ മാര്‍ട്ടിന്‍ ഡേ അടക്കമുള്ള എംപിമാരുടെ പിന്തുണയോടെ ശക്തമായ ലോബിയിങ് ആണ് നിഥിന്‍ പ്ലാന്‍ ചെയ്യുന്നത്. ഇതിനകം പലവട്ടം കേരളത്തില്‍ എത്തിയ മാര്‍ട്ടിന്‍ ഡേ ആകട്ടെ കേരളത്തെ തന്റെ രണ്ടാം വീടായി കരുതുകയും ചെയ്യുന്നു. ഒടുവില്‍ അറസ്റ്റ് ചെയ്തു രായ്ക്കു രാമാനം നാട് കടത്താന്‍ തുനിഞ്ഞ ബ്രിട്ടീഷ് പൊലീസിന് മുന്നില്‍ മലയാളി വീര്യത്തോടെ ഉണ്ണിയാര്‍ച്ചയെ പോലെ സത്യത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഈ യുവതി, തുണയായി ഭര്‍ത്താവാകാന്‍ പോകുന്ന പാര്‍ലിമെന്റ് അംഗവും.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category