1 GBP = 95.35 INR                       

BREAKING NEWS

മമ്മൂട്ടി തരംഗം യുകെയില്‍ അവസാനിക്കുന്നില്ല; 30 തീയേറ്ററുകളിലെ പ്രദര്‍ശനവുമായി മധുര രാജ രണ്ടാം വാരത്തിലേക്ക്

Britishmalayali
kz´wteJI³

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അതിഗംഭീര പ്രകടനകളോടെയാണ് മധുര രാജ തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത നാളു മുതല്‍ ഇപ്പോള്‍ വരെ തീയേറ്ററുകള്‍ നിറഞ്ഞോടുന്ന മധുര രാജ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. നാട്ടില്‍ ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ യുകെയിലും റിലീസ് ചെയ്ത മധുരരാജയെ ഇരുകൈയ്യും നീട്ടിയാണ് യുകെയിലെ പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ തമിഴ് ഭാഷ പ്രധാന ഘടകമായതിനാല്‍ തമിഴ് പ്രേക്ഷകരും ഒഴുകി എത്താന്‍ തുടങ്ങിയതോടെ യുകെയുടെ ചരിത്രത്തിലെ ഏറ്റവും ഹിറ്റായ മലയാള സിനിമയായി മധുരരാജ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ വ്യൂ സിനിമാസിന്റേയും സിനിവേള്‍ഡിന്റെയും 30 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ ബോക്‌സ്ഓഫീസ് വിജയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി മാറിയ 2010ല്‍ പുറത്തെത്തിയ 'പോക്കിരിരാജ' രണ്ടാം ഭാഗമായാണ് ചിത്രം തിയേറ്ററിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആരാധകരുടെ ആവേശം പതിന്മടങ്ങുയര്‍ത്തി പഞ്ച് ഡയലോഗുകളും മാസ് ആക്ഷന്‍ രംഗങ്ങളുമായി ആരാധകരുടെ കൈയ്യടി നേടിക്കഴിഞ്ഞു. സീ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം യുകെയില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്.

വ്യൂ സിനിമാസിന്റെ യോര്‍ക്ക്, ഓക്സ്ഫോര്‍ഡ്, ചെഷയര്‍ ഓക്സ്, ക്രോയ്ഡോണ്‍ ഗ്രാന്റ്സ്, ബ്രിസ്റ്റോള്‍ ക്രിബ്സ് എന്നീ തീയേറ്ററുകളിലും സിനി വേള്‍ഡ് സിനിമാസിന്റെ അബര്‍ഡീന്‍, ആഷ്ഫോര്‍ഡ്, ബിര്‍മിങാം, ബോള്‍ട്ടണ്‍, ബ്രാഡ്ഫോര്‍ഡ്, ഗ്ലാസ്ഗോ, ലണ്ടന്‍ ഫെല്‍ത്താം, ഇല്‍ഫോര്‍ഡ്, ഗ്രീന്‍വിച്ച്, സൗത്ത് റുയിസ്ലിപ്, റീജന്റ് സര്‍ക്കസ്, ഗ്ലോസ്റ്റര്‍ ക്വയ്സ്, ഹണ്ടിംഗ്ടണ്‍, ലൂട്ടന്‍, സെയിന്റ് ഹെലന്‍സ്, മില്‍ട്ടണ്‍ കെയിന്‍സ്, നോട്ടിംഹാം, കാര്‍ഡിഫ്, ചിചെസ്റ്റര്‍, ക്രോംലി, ഡബ്ലിന്‍, നോര്‍ത്താംപ്ടണ്‍, ലണ്ടന്‍ വെംബ്ലി, സ്റ്റീവനേജ്, ഷെഫീല്‍ഡ് എന്ന്ീ തീയേറ്ററുകളിലാണ് ചിത്രം രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം നിങ്ങളുടെ പ്രദേശത്ത് പ്രദര്‍ശനത്തിനെത്തിനായി എത്തിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.. 91 91678 31161 : +912261342500:+91-994-555-1845

ഒമ്പതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് മധുരരാജയായി മമ്മൂട്ടി വീണ്ടുമെത്തുന്ന ചിത്രമാണ് ഇത്. പുലിമുരുകനുശേഷം വീണ്ടും വൈശാഖ്-ഉദയകൃഷ്ണ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും മധുരരാജയ്ക്കുണ്ട്. നെല്‍സണ്‍ ഐപ്പ് നിര്‍മിച്ച ചിത്രം കുടുംബത്തൊടൊപ്പം ആസ്വദിച്ച് കാണാവുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ എത്തിയത്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. 

പോക്കിരിരാജയില്‍ പൃഥ്വിരാജാണ് മമ്മൂട്ടിയുടെ വലംകൈ ആയിരുന്നതെങ്കില്‍ പുതിയ ചിത്രത്തില്‍ തമിഴ് താരം ജെയ് ആണ് എത്തുന്നത്. തീരദേശ കൊച്ചിയിലെ 'പാമ്പിന്‍ തുരുത്ത്' എന്ന സാങ്കല്‍പിക ഗ്രാമമാണ് 'മധുരരാജ'യുടെ കഥാ പശ്ചാത്തലം. പ്രദേശത്തെ രാഷ്ട്രീയ സ്വാധീനമുള്ള മദ്യ മാഫിയയില്‍ നിന്ന് സ്വന്തം കുടുംബാംഗങ്ങള്‍ ചില ഭീഷണികള്‍ നേരിടുമ്പോള്‍ രക്ഷകനായി എത്തുകയാണ് രാജ. സ്വന്തം വ്യാകരണമനുസരിച്ചുള്ള ഇംഗ്ലീഷ് അടക്കം സംഭാഷണ ശൈലിയിലും സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റിലുമൊക്കെ പ്രത്യേകതകളുള്ള 'പോക്കിരിരാജ'യിലെ അതേ നായകനെ തന്നെയാണ് വൈശാഖ് പുതിയ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്.

തമിഴ്താരം ജയ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുശ്രീ, ഷംന കാസിം, അന്നാ രേഷ്മാ രാജന്‍, മഹിമാ നമ്പ്യാര്‍ എന്നിവരാണ് നായികമാര്‍. ഇവരെ കൂടാതെ ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തില്‍ ഐറ്റം ഡാന്‍സിലൂടെ എത്തുന്നുണ്ട്. കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം.ആര്‍.ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category