1 GBP = 91.50 INR                       

BREAKING NEWS

അഴുകാന്‍ മടിക്കാത്ത ധാന്യ മണികള്‍ക്കേ... വിശുദ്ധ വാരത്തില്‍ അനുതപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ പുത്തന്‍ ഗാനവുമായി ന്യൂ കാസിലിലെ ഷൈമോന്‍ തോട്ടുങ്കലും ഫാ. ഷാജി തുമ്പേച്ചിറയും ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും വീണ്ടും

Britishmalayali
kz´wteJI³

ലണ്ടന്‍: അനുതാപത്തിന്റെയും, ജീവിത നവീകരണത്തിന്റെയും വിശുദ്ധ വാരത്തിലേക്കു കടന്നിരിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് അനുതപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലണ്ടനില്‍ നിന്നും അതിമനോഹരമായ ഒരു ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആരാധന ക്രമസംഗീതത്തിന്റെ ചുമതലയുള്ള ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല രചന നിര്‍വഹിച്ച 'അഴുകാന്‍ മനസ്സാകും ധാന്യ മണികളെ പുതുജീവന്‍ അവകാശമായി നുകരൂ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകള്‍ ഇല്ലാത്ത അയ്യായിരത്തോളം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ചങ്ങനാശേരി അതിരൂപതയുടെ സെഹിയോന്‍ ധ്യാന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ ഷാജി തുമ്പേചിറയിലാണ് സംഗീതം നിര്‍വഹിച്ചത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും, ചലച്ചിത്ര പിന്നണി ഗായകനുമായ നജീം അര്‍ഷാദ് ആണ് ഗാനം ആലപിച്ചത്.

ഈസ്റ്റര്‍ മെലഡി ഗാനത്തെ വിശ്വാസികള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. എളിമയുടെയും, വിനയത്തിന്റെയും സന്ദേശം വളരെ ലളിതമായി മനുഷ്യ മനസിലേക്ക് പകര്‍ന്നു നല്‍കുന്ന ഈ ഗാനം സെലിബ്രന്റ്സ് ഇന്ത്യക്കു വേണ്ടി പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് യുകെ മലയാളിയായ ഷൈമോന്‍ തോട്ടുങ്കല്‍ ആണ്.

അമ്മെ അമ്മെ തായേ, അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല, എന്നമ്മയെ ഓര്‍ക്കുമ്പോള്‍... ഉള്‍പ്പടെ പ്രശസ്തമായ നിരവധി ഭക്തി ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ഫാ. ഷാജി തുമ്പേച്ചിറയും, കഴിഞ്ഞ ക്രിസ്മസിന്  ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രവിച്ച 'ബേത് ലഹേം  താഴ്വര  തഴുകി വരുന്ന', വൈദിക വര്‍ഷത്തില്‍ പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന ആല്‍ബത്തിലെ ശാന്തിതന്‍ തീരം അണയുന്നു, ഉള്‍പ്പടെ നിരവധി ഗാനങ്ങളുടെ സൃഷ്ടാവായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും ഒരുമിച്ചു ഒരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഫാ. ഷാജി തുമ്പേച്ചിറയുടെ തന്നെ ഏറെ പ്രശസ്തമായ പളുങ്കുകടല്‍ എന്ന ആല്‍ബത്തിലെ സങ്കടങ്ങള്‍ എന്ന ആല്‍ബത്തിലും, മറ്റു ചില ക്രിസ്തീയ ആല്‍ബങ്ങളിലും പാടി അഭിനയിച്ചിട്ടുള്ള യുകെയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ നിര്‍മ്മാണവും നിര്‍വഹിച്ച ഈ ഗാനം യുകെ മലയാളികള്‍ ഈ വിശുദ്ധ വാരത്തില്‍ ഏറ്റെടുക്കുമെന്ന് നിസംശയം പറയാം.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category