1 GBP = 94.40 INR                       

BREAKING NEWS

ഇക്കോ വാരിയര്‍മാര്‍ നിയന്ത്രണം പിടിച്ചെടുത്ത് ലണ്ടന്‍; ട്യൂബും ബസുകളും അടക്കം സര്‍വ ഗതാഗതവും തടസ്സപ്പെട്ടു; അനേകം പേര്‍ അറസ്റ്റില്‍; ലണ്ടനില്‍ ജനജീവിതം ആകെ താറുമാറായി

Britishmalayali
kz´wteJI³

ണ്ടനില്‍ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് ഇക്കോ-വാരിയേഴ്‌സിന്റെ പ്രതിഷേധപ്രകടനം. ബസുകളും ട്യൂബ് റെയില്‍വേയുമടക്കം സര്‍വ ഗതാഗത മാര്‍ഗങ്ങളും പ്രതിഷേധക്കാര്‍ സ്തംഭിപ്പിച്ചു. നൂറുകണക്കിനാളുകളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റമൊന്നും ചാര്‍ത്താതെ വിട്ടയച്ചതോടെ, അവര്‍ വീണ്ടും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. ജനജീവിതം സുഗമമാക്കാന്‍ കടുത്ത നടപടികളെടുക്കാത്ത മെട്രൊപ്പൊലിറ്റന്‍ പോലീസിനെതിരെയും മേയര്‍ക്കെതിരെയും പ്രതിഷേധവുമായി ലണ്ടനിലെ ബിസിനസ് ലോകവും രംഗത്തെത്തി.

പരിസ്ഥിതി വാദികള്‍ നടത്തുന്ന സമരം എത്രയും വേഗം നിര്‍ത്തിവെക്കണമെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കല്‍ ഗോവ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റിന്‍ഷന്‍ റെബലിയന്‍ എന്ന പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച മുതല്‍ സമരം തുടങ്ങിയത്. പൊതുനിരത്തില്‍ മരങ്ങള്‍ നട്ടും വെജിറ്റേറിയന്‍ ഫുഡ് സ്റ്റാളുകള്‍ പണിതും ട്രക്കുകളിലേക്ക് തങ്ങളെ കെട്ടിയിട്ടുമൊക്കെയാണ് അവരുടെ പ്രതിഷേധം.

തിങ്കളാഴ്ച മുതല്‍ തുടരുന്ന പ്രതിഷേധം ഇതുവരെ അഞ്ചുലക്ഷത്തിലേറെപ്പേരുടെ യാത്രയുള്‍പ്പെടെ മുടക്കിയിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്. വ്യവസായ ലോകത്തിന് 12 ദശലക്ഷം പൗണ്ടിന്റെ നഷ്ടവുമുണ്ടാക്കി. ട്യൂബ് ട്രെയിനിലേക്കുകൂടി ഇന്നലെ പ്രതിഷേധം വ്യാപിപ്പിച്ചതോടെ, യാത്ര പൂര്‍ണമായും തടസ്സപ്പെടുന്ന നിലയിലായി. വാട്ടര്‍ലൂ പാലത്തില്‍നിന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാര്‍ അത് ലംഘിച്ചതോടെ, പാലം ഇരുവശത്തേക്കും അടച്ചിട്ടിരിക്കുകയാണ്.

വാട്ടര്‍ലൂ പാലത്തില്‍നിന്ന് പിരിഞ്ഞുപോകണമെന്നും പ്രതിഷേധപ്രകടനം നടത്തുന്ന മാര്‍ബിള്‍ ആര്‍ക്കില്‍ തമ്പടിക്കണമെന്നും പോലീസ് 48 മണിക്കൂര്‍ മുമ്പാണ് ഉത്തരവിട്ടത്. എന്നാല്‍, പ്രതിഷേധക്കാര്‍ അത് വകവെച്ചിട്ടില്ല. വാട്ടര്‍ലൂ പാലത്തിലേക്ക് അവര്‍ വീണ്ടുമെത്തിയതോടെ, ഗതാഗതം ഇരുവശത്തേക്കും തടസ്സപ്പെടുകയും ചെയ്തു. നഗരത്തെ ഇത്തരത്തില്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലേക്ക് പ്രതിഷേധക്കാരെ അഴിച്ചുവിടുന്ന പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പേരക്കുട്ടികൂടിയായ ടോറി എംപി നിക്കോളാസ് സോംസ് പറഞ്ഞു.

ആളുകള്‍ക്ക് ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും എത്താന്‍ തരത്തില്‍ തെരുവുകള്‍ സുഗമമാക്കേണ്ട പേലീസ്, പ്രതിഷേധക്കാര്‍ക്കുമുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്ന് മറ്റൊരു ടോറി എംപി ആന്‍ഡ്രൂ റോസിന്‍ഡെല്‍ പറഞ്ഞു. എന്നാല്‍, രാഷ്ട്രീയരംഗത്തുനിന്നുള്ള എതിര്‍ശബ്ദങ്ങള്‍ കൂസാതെ സമരരംഗത്ത് തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അടുത്ത വെള്ളിയാഴ്ച വരെയെയെങ്കിലും റോഡ് തടസ്സപ്പെടുത്തല്‍ തുടരുമെന്ന് അവര്‍ അറിയിച്ചു.

രണ്ടാഴ്ചത്തേക്ക് സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന പ്രതിഷേധക്കാരുടെ വക്താവ് ജെയ്ന്‍ ഫോര്‍ബ്‌സ് പറഞ്ഞു. അതിനപ്പുറം പോകാനാകുമോ എന്നും നേക്കും. അതിന് സജ്ജരായാണ് പ്രതിഷേധത്തിന് എത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ട്യൂബ് റെയില്‍ സംവിധാനത്തില്‍ കൂടുതല്‍ തടസ്സപ്പെടുത്തല്‍ ആലോചിക്കുന്നുണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന റോബിന്‍ ബ്രോഡ്മാന്‍ പാറ്റിന്‍സണ്‍ പറഞ്ഞു.

പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തോട് ജനപ്രതിനിധികളടക്കം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പോലീസിനോട് സഹകരിക്കുന്ന പ്രതിഷേധക്കാരോട് നന്ദി പറയുകയാണ് മേയര്‍ സാദിഖ് ഖാന്‍ ചെയ്തത്. ഇതിനകം 340 പേരെയെങ്കിലും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ആര്‍ക്കുമെതിരേ കുറ്റമൊന്നും ചുമത്തിയിട്ടില്ല. മണിക്കൂറുകള്‍ക്കകം അവരെ വിട്ടയക്കുകയും അവര്‍ വീണ്ടും പ്രതിഷേധക്കാരോടൊപ്പം ചേരുകയുമാണ് ഉണ്ടായത്.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category