1 GBP = 88.30 INR                       

BREAKING NEWS

ഫ്രാന്‍സിലെ മുഴുവന്‍ ആളുകളും കാശുമായി ക്യു നില്‍ക്കുന്നു; ലോകമെമ്പാടും നിന്നും പണമൊഴുകുന്നു; രണ്ടു ദിവസം കൊണ്ടെത്തിയത് ഒരു ബില്യണ്‍ യൂറോ; 100 കൊല്ലം കൊണ്ട് പണി പൂര്‍ത്തിയാക്കിയ നോത്രദാം കത്തീഡ്രല്‍ അഞ്ചുകൊല്ലം കൊണ്ട് പുനര്‍നിര്‍മിക്കാന്‍ പദ്ധതി

Britishmalayali
kz´wteJI³

വിശുദ്ധ വസ്തുക്കളുള്‍പ്പെടെ അമൂല്യശേഖരമുള്‍ക്കൊള്ളുന്ന നോത്രദാം കത്തീഡ്രലിലുണ്ടായ അഗ്നിബാധ പൂര്‍ണമായി നിയന്ത്രണ വിധേയമായതോടെ, നാശനഷ്ടത്തിന്റെ കണക്കെടുക്കുകയാണ് അധികൃതര്‍. ഫ്രാന്‍സിന്റെ മുഖമുദ്രകളിലൊന്നായ പള്ളി പുനര്‍നിര്‍മിക്കുമെന്ന് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി ഒന്നിച്ചുനില്‍ക്കാമെന്ന പ്രസിഡന്റിന്റെ വാക്കുകള്‍ ഫ്രഞ്ച് ജനത ഹൃദയം കൊണ്ടാണ് കേട്ടത്. സംഭാവകളുമായി അവര്‍ ക്യൂ നിന്നപ്പോള്‍, രണ്ടുദിവസം കൊണ്ടെത്തിയത് നൂറു കോടി യൂറോ!

കത്തീഡ്രലിന്റെ പകിട്ടല്‍പ്പംപോലും കുറയാതെ പുനര്‍നിര്‍മിക്കാനാണ് തീരുമാനം. ഇതിന് അഞ്ചുമുതല്‍ ആറുവര്‍ഷം വരെ വേണ്ടിവരുമെന്ന് ബിഷപ്പ് പാട്രിക് ചോവെറ്റ് പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കത്തീഡ്രല്‍ അടച്ചിടും. കത്തീഡ്രലിന്റെ ഗോപുരം പുനര്‍നിര്‍മിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശില്പികളുടെ മത്സരം മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. പുനര്‍നിര്‍മാണത്തിന് എത്ര തുക ചെലവുവരുമെന്ന് കണക്കാക്കിയിട്ടില്ലെന്നും അത് ചരിത്ര പരമായ ഉത്തരവാദിത്തമെന്ന നിലയില്‍ നിറവേറ്റുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെയും വ്യക്തമാക്കി.

അഗ്നിബാധയുടെ കാരണം ഇനിയും കണ്ടെത്താനാകാത്തത് അന്വേഷകരെയും വിഷമിപ്പിക്കുന്നുണ്ട്. മേല്‍ക്കൂരയുടെ മൂന്നില്‍രണ്ടുഭാഗവും പൂര്‍ണമായും കത്തിനശിച്ചു. പള്ളിയുടെ ഒരുഭാഗം വളരെയേറെ അപകടാവസ്ഥയിലാണെന്ന് ബിഷപ്പ് ചോവെറ്റ് വ്യക്തമാക്കി. ഇതുകാരണം പള്ളിക്കുള്ളില്‍ക്കടന്ന് നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. കുരിശിലേറ്റുന്ന സമയത്ത് യേശുക്രിസ്തു ധരിച്ചിരുന്നതെന്ന് കരുതുന്ന മുള്‍ക്കിരീടമുള്‍പ്പെടെയുള്ള വസ്തുക്കള്‍ പള്ളിയിലുണ്ടായിരുന്നു. മുള്‍ക്കിരീടം നാശനഷ്ടമില്ലാതെ സംരക്ഷിക്കാനായെന്നാണ് കരുതുന്നത്.

ടെലിവിഷന്‍ താരമായ സ്റ്റെഫാന്‍ ബേണിന്റെ നേതൃത്വത്തിലാണ് ധനശേഖരണത്തിനുള്ള പരിപാടികള്‍. സംഭാവന രണ്ടുദിവസം കൊണ്ട് ബില്യണ്‍ യൂറോയിലെത്തിയതായി സ്റ്റെഫാന്‍ ബേണ്‍ തന്നെയാണ് ടിവിയിലൂടെ അറിയിച്ചത്. ഫ്രാന്‍സിലുള്ള മള്‍ട്ടിനാഷണല്‍ കമ്പനികള്‍ കത്തീഡ്രല്‍ പുനര്‍നിര്‍മാണത്തിന് കൈയയച്ച് സംഭാവ നല്‍കാമെന്ന് ഏറ്റിട്ടുണ്ട്.  ഫ്രാന്‍സ്വ ഹെന്റി പിനോട്ട് എന്ന വ്യവസായി 100 ദശലക്ഷം യൂറോയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഫ്രാന്‍സിലെ ഏറ്റവും ധനാഢ്യനായ വ്യവസായി ബെര്‍ണാഡ് ആര്‍നോട്ടിന്റെ കുടുംബവും വന്‍കിട കോസ്‌മെറ്റിക് സ്ഥാപനമായ ലെ ഒറീലും 200 ദശലക്ഷം യൂറോ വീതം വാഗ്ദാനം ചെയ്തു.

നിക്ഷേപകരായ മാര്‍ക്ക് ലാദ്രെയ്റ്റും നിര്‍മാണക്കമ്പനിയായ മാര്‍ട്ടിന്‍ ആന്‍ഡ് ഒളിവര്‍ ബോഗ്യൂസും പത്ത് ദശലക്ഷം യൂറോ വീതം വാഗ്ദാനം ചെയ്തു. അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ഹെന്റി ക്രാവിസും പത്ത് ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വന്‍കിട കോര്‍പറേറ്റുകളെല്ലാം സഹായം വാഗ്ദാനം ചെയ്തതോടെ, സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയില്ലാതെതന്നെ കത്തീഡ്രല്‍ പുനര്‍നിര്‍മിക്കാമെന്ന പ്രതീക്ഷയിലാണ് എമ്മാനുവല്‍ മാക്രോണ്‍. നോത്രദാം പുനര്‍നിര്‍മാണത്തിന് സഹായിക്കുന്ന വിദഗ്ധര്‍ക്ക് പാരീസിലേക്ക് സൗജന്യ വിമാനയാത്ര നല്‍കുമെന്ന് എയര്‍ ഫ്രാന്‍സ് വ്യക്തമാക്കി.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category