1 GBP = 88.30 INR                       

BREAKING NEWS

ഇന്നലെ ഉണ്ടാക്കിയ പാര്‍ട്ടി ഇന്ന് അധികാരം പിടിക്കുമോ? യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനില്‍ മുന്നിലെത്തുക നിഗല്‍ ഫരാജിന്റെ പുതിയ എക്‌സിറ്റ് പാര്‍ട്ടി; ലേബറിനും പിന്നില്‍ മൂന്നാമതായി ടോറികള്‍

Britishmalayali
kz´wteJI³

ര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും ലേബര്‍ പാര്‍ട്ടിയെയും തറപറ്റിച്ച് നിഗല്‍ ഫരാജിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടി ഭരണം പിടിക്കുമോ? യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിഗല്‍ ഫരാജിന്റെ പാര്‍ട്ടി വിജയിക്കുമെന്നാണ് യുഗവ് സര്‍വേ ഫലം.. കഴിഞ്ഞയാഴ്ച മാത്രം പിറവിയെടുത്ത ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് 27 ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് സര്‍വേ വിലയിരുത്തുന്നു. യുക്കിപ്പ് പാര്‍ട്ടിയുടെ സ്വീകാര്യതയിലുണ്ടായ ഇടിവാണ് ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് നേട്ടമായത്. 14 ശതമാനത്തില്‍നിന്ന് ഏഴുശതമാനമായി അവര്‍ ചുരുങ്ങി.

22 ശതമാനവുമായി ലേബര്‍ പാര്‍ട്ടി രണ്ടാമത് നില്‍ക്കുമ്പോള്‍, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ക്ക് 15 ശതമാനം പേരുടെ പിന്തുണയേയുള്ളൂ. ബ്രക്‌സിറ്റ് നടപ്പിലാക്കുന്നതിലുണ്ടായ അനിശ്ചിതത്വവും കാലതാമസവുമാണ് ടോറികളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ടോറികളുടെ ദൗര്‍ബല്യവും വലതുപക്ഷത്തേക്ക് ചായുന്ന യുക്കിപ്പ് പാര്‍ട്ടിയോടുള്ള വിയോജിപ്പാണ് ബ്രെക്‌സിറ്റ് പാര്‍ട്ടിയെ മുുന്നിലെത്തിച്ചതെന്ന് യുഗവ് പൊളിറ്റിക്കല്‍ റിസര്‍ച്ച് മാനേജര്‍ ക്രിസ് കുര്‍ട്ടിസ് പറഞ്ഞു.

തെരേസ മേ കൊണ്ടുവന്ന ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ മൂ്ന്നുവട്ടം പരാജയപ്പെട്ടതോടെ, ടോറികള്‍ക്ക് തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമായിരുന്നു. മേയ് 23-ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബ്രിട്ടനുണ്ടാകില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, ബ്രക്‌സിറ്റ് വൈകിയതോടെയാണ് തിരഞ്ഞെടുപ്പില്‍ പങ്കാളിയാകേണ്ടിവന്നത്. യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ നിഗല്‍ ഫരാജിന്റെ നേതൃത്വത്തില്‍ മറ്റൊരു അത്ഭുതം കാണാന്‍ പോവുകയാണെന്നും കുര്‍ട്ടിസ് പറഞ്ഞു.

2014-ല്‍ ഫരാജ് നേതൃത്വം നല്‍കിയ യുക്കിപ് പാര്‍ട്ടിയാണ് ബ്രിട്ടനില്‍ ഒന്നാമതെത്തിയത്. പിന്നീട് യുക്കിപ്പ് വിട്ട ഫരാജ്, കഴിഞ്ഞയാഴ്ചയാണ് അനുനിസ്റ്റ റീസ് മോഗുമായി ചേര്‍ന്ന് ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. തിരഞ്ഞെടുപ്പിന് അഞ്ചാഴ്ചയോളം ശേഷിക്കുന്നുണ്ടെങ്കിലും ഫരാജിന് ബ്രക്‌സിറ്റ് പാര്‍ട്ടിയെ വിജയത്തിലേക്കെത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രക്‌സിറ്റ് നടപ്പാക്കാതെ ജനങ്ങളെ വഞ്ചിച്ചുവെന്ന ഒറ്റ നിലപാട് മാത്രമാണ് ഫരാജിന്റെ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്.

തന്റെ പാര്‍ട്ടിയുടെ നയങ്ങള്‍ യുക്കിപ്പിനോട് സമാനമാണെന്ന് ഫരാജ് പറഞ്ഞു. എന്നാല്‍, മുസ്ലീങ്ങളോടുള്ള ഇപ്പോഴത്തെ നേതാവ് ജെറാര്‍ഡ് ബാറ്റണിന്റെ നിലപാടിനെ ഫരാജ് തുറന്നെതിര്‍ക്കുന്നു. നിയന്ത്രിത കുടിയേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തല്‍ക്കാലം അഭിപ്രായം പറയാതെയാണ് ഫരാജിന്റെ പ്രചാരണം. ബ്രക്‌സിറ്റ് മാത്രമാണ് തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനഹിതം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category