1 GBP = 94.20 INR                       

BREAKING NEWS

മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കും? ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ഇന്ത്യ സന്ദര്‍ശിച്ച് എഴുതിയ ലേഖനം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

രേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരുവട്ടം കൂടി അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍ എന്തൊക്കെ മാറ്റമാകും സംഭവിക്കുക? മോദിയുടെ രണ്ടാം വരവുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകയായ റേച്ചല്‍ റസ്സല്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നത് പലതരത്തിലാണ്. ബിജെപി സര്‍ക്കാരിനെ ഇന്ത്യക്കുപുറത്തുള്ള ഒരാള്‍ വിലയിരുത്തുന്നുവെന്ന പ്രത്യേകതയും റേച്ചലിന്റെ ഈ ലേഖനത്തിനുണ്ട്.

പ്രധാനമന്ത്രിയും ചെറുസംഘം മന്ത്രിമാരും ഉപദേശകരും അടങ്ങുന്നതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണസംവിധാനമെന്ന് റേച്ചല്‍ പറയുന്നു. പുതിയ നയങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിന് പിന്നില്‍ ഈ കേന്ദ്രീകൃത ഭരണസംവിധാനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പായതോടെ, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന എട്ട് ഉദ്യോഗസ്ഥരെങ്കിലും സ്ഥലം മാറ്റത്തിന് അപേക്ഷിക്കുകയോ സ്വയം വിരമിക്കലിന് അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാര്‍ വീണ്ടും വന്നാല്‍ ഒരുതരത്തിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ തുടരാനാവില്ലെന്ന നിലപാടിലാണ് അവര്‍.

സര്‍ക്കാരും ഉദ്യോഗസ്ഥരുമായുള്ള സ്വാഭാവിക ബന്ധം ഇല്ലാതായതായി ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പറയുന്നു. ഇരുകൂട്ടര്‍ക്കുമിടയിലുണ്ടാകേണ്ട ഇഴയടുപ്പം ഇപ്പോഴില്ല. മന്ത്രിമാര്‍ അവര്‍ക്ക് തോന്നിയത് നടപ്പാക്കുന്നുവെന്ന പരാതി ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഉദ്യോഗസ്ഥരുടെ ആശങ്കകളോ അവരുന്നയിക്കുന്ന പ്രശ്‌നങ്ങളോ കേള്‍ക്കുന്നില്ലെന്ന വികാരമാണ് പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമുള്ളതെന്നും റേച്ചല്‍ എഴുതുന്നു.

മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുകയോ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും കരുതുന്നതായി റേച്ചല്‍ പറയുന്നു. ഇത് വോട്ടിങ്ങില്‍ കാര്യമായ മാറ്റമുണ്ടാക്കിയേക്കാം. എന്നാല്‍, ഇതൊന്നും മോദിയുടെ വിജയസാധ്യത കുറയ്ക്കുന്നില്ലെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഗാലന്‍ സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സര്‍ റോജര്‍ മോസറുടെ  അഭിപ്രായം. അതിന് വ്യക്തമായ മൂന്ന് കാരണങ്ങളും അദ്ദേഹം നിരത്തുന്നു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ഹിന്ദു മധ്യവര്‍ഗത്തിലെയും ഉപരിവര്‍ഗത്തിലെയും ഭൂരിപക്ഷവും നിരാശരാണ്. എന്നാല്‍, കോണ്‍ഗ്രസിനും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കും ഇത് പരിഹരിക്കാനാകുമെന്ന് അവര്‍ക്ക് വിശ്വാസവുമില്ലെന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി, കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിയായ ന്യായ് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ആകര്‍ഷിക്കുമെങ്കിലും, മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള വാഗ്ദാന ലംഘനങ്ങള്‍ കോണ്‍ഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണത്തെപ്പോലെ മോദി തരംഗമില്ലെങ്കിലും മറ്റൊന്ന് ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിനാകുന്നില്ലെന്നതും മോദിയുടെ സാധ്യതകള്‍ നിലനിര്‍ത്തുന്നുവെന്ന് റോജര്‍ മോസ് പറയുന്നു. 
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category