1 GBP = 88.30 INR                       

BREAKING NEWS

സിബിബിസിയിലെ തിളങ്ങുന്ന ചുണക്കുട്ടി; അബ്‌സല്യൂട്ട്‌ലി ഫാബ്യുലസായി ആരെയും ഇഷ്ടപ്പെടുത്തുന്ന സുന്ദരി: 16-ാം വയസില്‍ അപ്രതീക്ഷിത മരണത്തിനു കീഴടങ്ങിയത് മലയാളികളടക്കം അനേകം ബിബിസി പ്രേക്ഷകരുടെ കണ്ണിലുണ്ണി

Britishmalayali
kz´wteJI³

സിബിബിസിയിലെ താരമായിരുന്നു മിയ ലെസ്യാ നെയിലര്‍. മികച്ച നടിയും ഗായികയും നര്‍ത്തകിയും ഒക്കെയായ മിയ 16ാം വയസില്‍ മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുടെ ടിവി സ്റ്റാര്‍ ആയിരുന്ന മിയയുടെ മരണം വന്‍ ഞെട്ടലാണ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. മലയാളികളടക്കം നിരവധി പേരാണ് മിയയുടെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന വിവരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കുന്നത്.

സിബിബിസിയിലെ ജനപ്രിയ ഷോയായ മിലി ഇന്‍ബിറ്റ്വീന്‍ ആന്റ് ആള്‍മോസ്റ്റ് നെവര്‍ എന്നതിലും എയ്ഞ്ചല്‍സ് ആന്റ് ബണ്ഡിറ്റ്‌സ് ബാന്റിലൂടെയും ആണ് മിയ പ്രശസ്തയായത്. മികച്ച പ്രകടനം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച പെണ്‍കുട്ടിയായിരുന്നു മിയ. ഈമാസം ഏഴിന് മരണം സംഭവിച്ചുവെന്ന വാര്‍ത്ത ഇന്നലെയാണ് സിബിബിസി ചില്‍ഡ്രന്‍സ് ടിവിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. അതേസമയം, മിയയുടെ മരണം എങ്ങനെ സംഭവിച്ചുവെന്ന വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല.

വളരെ കഴിവുറ്റ നടിയും പാട്ടുകാരിയും ഡാന്‍സറും മാത്രമല്ല, ബിബിസി ചില്‍ഡ്രന്‍ ഫാമിലിയെ വളരെയധികം സ്‌നേഹിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു മിയ എന്ന് സിബിബിസി ഡയറക്ടറായ ആലീസ് വെബ്ബ് വ്യക്തമാക്കി. മിയയുടെ മരണത്തില്‍ സിബിബിസി കുടുംബവും സഹപ്രവര്‍ത്തകരും അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ട്. മിയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി ബിബിസി നിര്‍മ്മിച്ച പേജിലേക്ക് ലക്ഷക്കണക്കിന് ആരാധകരുടെ സന്ദേശങ്ങളാണ് എത്തുന്നത്. എല്ലാവര്‍ക്കും മിയയ്ക്ക് എങ്ങനെ മരണം സംഭവിച്ചുവെന്ന കാര്യമാണ് അറിയേണ്ടത്.

ബിബിസിയില്‍ സംപ്രേക്ഷണം ചെയ്ത ആബ്‌സല്യൂട്ട്‌ലി ഫാബ്യുലസ് എന്ന ഷോയില്‍ 2004ലാണ് മിയ ആദ്യമായി അഭിനയിച്ചത്. മിയക്ക് വെറും ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. സാഫിയുടെ മകളായ ജെയിന്‍ എന്ന കഥാപാത്രമായാണ് മിയ അഭിനയിച്ചത്. പിന്നീട്, 2012ല്‍ ക്ലൗസ് അറ്റ്‌ലസ് എന്ന ഡ്രാമാ അഡ്വഞ്ചര്‍ ചിത്രത്തില്‍ ടോം ഹാങ്ക്‌സിനും ഹല്ലേ ബെറി എന്നിവര്‍ക്കൊപ്പവും മിയ അഭിനയിച്ചു.

ബിബിസി ഷോയില്‍ മിയയുടെ കോ സ്റ്റാര്‍ ആയിരുന്ന എമിലി അറ്റാകും ടിലി അമാര്‍ട്ടേയും മിയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്. സുന്ദരിയും കഴിവുറ്റവളുമായിരുന്നു മിയ. അവളുടെ വിടവാങ്ങല്‍ ഷോയുടെ സന്തോഷം കെടുത്തുന്നതാണെന്നാണ് ഇവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ദ സ്‌പോട്ട്‌ലൈറ്റ് എന്ന ടിവി ടാലറ്റ് മത്സരത്തിലെ ഗേള്‍സ് ഹിയര്‍ ഫസ്റ്റ് എന്ന ബാന്റ് ടീം അംഗം കൂടിയായിരുന്നു മിയ. ഗേള്‍സ് ടീമിന്റെ എതിര്‍ ബാന്റായ വണ്ടര്‍ലാന്റ് ബാന്റ് അംഗങ്ങളും മിയയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്. സിബിബിസിയിലെ മിലി ഇന്‍ബിറ്റ്വീന്‍ ഷോയിലൂടെയും എയ്ഞ്ചല്‍സ് ആന്റ് ബണ്ഡിറ്റ്‌സ് എന്ന ബാന്റിലൂടെയും ആണ് മിയ പ്രശസ്തയായത്.
2002ല്‍ വാര്‍വിക്ഷെയറിലാണ് മിയ ജനിച്ചത്. ഒരു വയസുള്ളപ്പോളാണ് ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. ദി വിച്ചര്‍ എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്നതിനിടയിലാണ് മരണം തേടിയെത്തിയത്. ഹെന്റി കാവില്‍,  ലാര്‍സ് മിക്കെല്‍സെന്‍ എന്നിവരാണ് ഇതിലെ മറ്റ് അഭിനേതാക്കള്‍.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category