1 GBP = 87.50 INR                       

BREAKING NEWS

മദ്യലഹരിയില്‍ തമ്മിലടി; വളര്‍ത്തുമകന്റെ ചവിട്ടേറ്റ് പിതാവ് മരിച്ചു; മരണ വിവരം പൊലീസിനെയും നാട്ടുകാരെയും അറിയിച്ചതും മകന്‍; ക്രൂരമായി മര്‍ദ്ദനമേറ്റ മണിക്ക് ആന്തരാവയവങ്ങള്‍ക്കു മുറിവേറ്റതായും വാരിയെല്ലിനു ഒടിവുള്ളതായും പൊലീസ് കണ്ടെത്തി

Britishmalayali
kz´wteJI³

ഏറ്റുമാനൂര്‍: മദ്യലഹരിയിലുണ്ടായ വാക്കു തര്‍ക്കത്തില്‍ വളര്‍ത്തു മകന്റെ ചവിട്ടേറ്റ് പിതാവ് മരിച്ചു. സംഭവത്തില്‍ വളര്‍ത്തു മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തെള്ളകം നരിക്കുഴിയില്‍ മണി രാഘവനാണു (70) കൊല്ലപ്പെട്ടത്. വളര്‍ത്തു മകന്‍ മനുവാണ്(34) അറസ്റ്റിലായത്. മണിയുടെ ആന്തരാവയവങ്ങള്‍ക്കു മുറിവേറ്റതായും വാരിയെല്ലിനു ഒടിവുള്ളതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. മണിയെ മനു മര്‍ദിച്ചതായും പൊലീസ് കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്.

14ന് രാത്രിയിലാണ് സംഭവം. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന മണി രാഘവന്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നു പൊലീസ് പറയുന്നു. സംഭവ ദിവസം അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ മണിയും മനുവുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.

നെഞ്ചിനു ചവിട്ടേറ്റു നിലത്തുവീണ മണിയുടെ ബോധം നഷ്ടപ്പെട്ടു. സ്ഥിരമായി വീടിന്റെ പുറത്തു കിടക്കുന്ന മണിയെ പിറ്റേന്നാണ് വീടിനകത്ത് എടുത്തു കിടത്താറുള്ളത്. എന്നാല്‍, 15ന് രാവിലെ മകന്‍ മണിയെ എടുത്തപ്പോള്‍ മരിച്ച നിലയിലായിരുന്നു. മനു തന്നെയാണു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനു കേസ് എടുത്ത് മണി രാഘവന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതില്‍ പരിക്കുകള്‍ കണ്ടെത്തി.

തുടര്‍ന്ന് പൊലീസ് മനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തു വന്നത്. മണിയുടെ വീട്ടില്‍ മനുവും ഭാര്യയും മാത്രമാണ് ഉള്ളത്. മണി രാഘവന്റെ സംസ്‌കാരം നടത്തി. ഏറ്റുമാനൂര്‍ സിഐ എസ്.മഞ്ജുലാല്‍, എസ് ഐ എംപി.എബിയുടെ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category