1 GBP = 87.50 INR                       

BREAKING NEWS

ടിക്ക് ടോക്ക് മരിച്ചു പിണറായി കൊന്നു! വിവാഹം കഴിഞ്ഞ് മടങ്ങാന്‍ നേരം പൊട്ടിക്കരയുന്ന പെങ്ങളോട് ചേട്ടന്‍; ഓവറാക്കി ചളമാക്കിയിട്ട് കാര്യമില്ല ടിക്ക് ടോക്ക് നിര്‍ത്തലാക്കിയെടി പുല്ലേ; ആപ്പിനെ ഫ്രെയിം ചെയ്ത് തിരികത്തിച്ച് ഹാരമിട്ട് സോഷ്യല്‍ മീഡിയ; ടിക് ടോക് ചങ്കുകള്‍ ഇനി മേലനങ്ങി പണിയെടുക്കട്ടെയെന്ന് ട്രോളന്മാര്‍

Britishmalayali
kz´wteJI³

ലോകമെമ്പാടുമുള്ള ജനങ്ങളുടെ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയതോടെ ടിക് ടോക്കിന് ആദരാഞ്‌ലിയര്‍പ്പിക്കുകയാണ് സോഷ്യല്‍മീഡിയ. ദുരന്തമൊഴിഞ്ഞെന്നാണ് മിക്കവരും സോഷ്യല്‍ മീഡിയയില്‍ വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. അതേസമയം ടിക് ടോക്ക് ചങ്കുകളുടെ കണ്ണീരില്‍ കുതിര്‍ന്ന് ആദരാഞ്ജലികളും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്ന ട്രോളായി വരുന്നുണ്ട്.

ടിക് ടോക്ക് വീഡിയോ ഫ്രെയിം ചെയ്ത് ഹാരമിട്ടും, കണ്ണുനീരോടെ ടിക് ടോക്ക് ആപ്പിന് വിടനല്‍കുന്ന വീഡിയോ പോസ്റ്റ് ചെയ്തുമൊക്കെയാണ് സോഷ്യല്‍മീഡിയ ടിക് ടോക്കിന് യാത്ര നല്‍കുന്നത്. ടിക്ക് ടോക്ക് ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളും ആപ്പിളും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് തടയാനുള്ള ഹര്‍ജി സുപ്രീം കോടതിയും തള്ളിയുരുന്നു.

ചലച്ചിത്രങ്ങളിലെ ഉഗ്രന്‍ ഡയലോഗുകളും പിന്നീട് സ്വന്തം ശബ്ദത്തില്‍ ചെയ്യുന്ന ചെറു വീഡിയോകളുമെല്ലാം ടിക് ടോക്കില്‍ വന്‍ പ്രാചാരം നേടിയിരുന്നു. ചൈനീസ് നിര്‍മ്മിതമായ ആപ്ലിക്കേഷന്റെ ഉപയോക്താക്കളില്‍ ഭൂരിപക്ഷവും കൗമാരക്കാരാണെങ്കിലും പ്രായഭേദമന്യേയുള്ള വീഡിയോകളാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്.
'നില്ല് നില്ല് എന്റെ നീലക്കുയിലേ' എന്ന ജാസിഗിഫ്റ്റിന്റെ ഗാനം ചലഞ്ചായി എത്തിയതും 'കുട്ട കുട്ട കരയല്ലേ കുട്ടാ' എന്നാ ഗാനവുമൊക്കെ ടിക് ടോക്കിലും അതിലൂടെ സാമൂഹികമാധ്യമങ്ങളിലും വന്‍ തരംഗമായിരുന്നു. വീട്ടിലെ മാതാപിതാക്കള്‍ മുതല്‍ മക്കളും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ടിക് ടോക്ക് കഥാപാത്രങ്ങളായി സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.
വീഡിയോ ചിത്രീകരണം, എഡിറ്റിങ്, അപ്ലോഡിങ്, ഷെയറിങ് തുടങ്ങിയവ അനായാസം നടത്താമെന്നതും വിവിധ തരം ചലഞ്ചുകളും അതിലൂടെ ലഭിക്കുന്ന പ്രശസ്തിയുമാണ് ടിക് ടോക്ക് എന്ന ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കിയത്.എന്നാല്‍ വിനോദവും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുമുള്ള വേദി എന്നതിലുപരിയായി ആപ്പില്‍ അശ്ലീലം നിറഞ്ഞ വീഡിയോകണ്ടന്റുകള്‍ അടുത്തിടെ വര്‍ധിച്ച് വരുകയായിരുന്നു.
പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ മോര്‍ഫ് ചെയ്തും മറ്റുമായും കുട്ടികളുടേയും സ്ത്രീകളുടേയും അസ്ലീലം നിറഞ്ഞ വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യത സംബന്ധിച്ച ടിക് ടോക്കിന്റെ വ്യവസ്ഥകള്‍ സുതാര്യമല്ലെന്നതും അത് പല സാമൂഹിക വിപത്തുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ടെന്നതും കണക്കിലെടുത്താണ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില ടിക് ടോക്ക് ട്രോളുകള്‍ കാണാം

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category