1 GBP = 95.35 INR                       

BREAKING NEWS

രസം തുടങ്ങി ഇരുപതോളം കറികളും നാലുകൂട്ടം പായസവുമടക്കം വിഭവസമൃദ്ധമായ സദ്യ; അതില്‍ കഴിച്ചിട്ടും മതിവരാതെ മനസ്സില്‍ കയറിക്കൂടിയത് മലയാളികളുടെ സ്വന്തം അവിയലും; വയനാടന്‍ ചിക്കന്‍ ഫ്രൈയും മട്ടനും ചെമ്മീനും എല്ലാം കൂട്ടി അടിപൊളി ഊണ്; തൂശനിലയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അതിഥിയായെത്തിയത് ശ്രീധന്യയും കുടുംബവും; ഭാവി പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ച ആവേശത്തില്‍ കേരളത്തിലെ ആദ്യ ആദിവാസി ഐഎഎസുകാരിയും

Britishmalayali
kz´wteJI³

സുല്‍ത്താന്‍ബത്തേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ഗാന്ധിക്ക് ഏറ്റവും ഇഷ്ടമായത് അവിയല്‍. വയനാട്ടില്‍ പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിളമ്പിയത് തൂശനിലയിട്ട് കേരളീയ സദ്യ ആയിരുന്നു. എല്ലാ അര്‍ത്ഥത്തിലും ആസ്വദിച്ചായിരുന്നു രാഹുലിന്റെ ഉച്ചയൂണ്. സാമ്പാര്‍, അവിയല്‍, പയറുതോരന്‍, കാളന്‍, പൈനാപ്പിള്‍ പച്ചടി, രസം തുടങ്ങിയ ഇരുപതോളം കറികളും നാലുകൂട്ടം പായസവുമടക്കം വിഭവസമൃദ്ധമായ സദ്യ.


ബത്തേരിയിലെ ഹോട്ടല്‍ വില്‍ട്ടണിലാണ് ഭക്ഷണം തയ്യാറാക്കിയത്. അവിയലാണ് രാഹുലിന് ഏറെയിഷ്ടപ്പെട്ടത്. ചേരുവകളെക്കുറിച്ച്, ഭക്ഷണം വിളമ്പിനല്‍കിയ ഹോട്ടലുടമ അബ്ദുള്‍ സത്താറില്‍നിന്ന് ചോദിച്ചറിഞ്ഞായിരുന്നു മടക്കം. സദ്യയ്ക്കുശേഷം അടപ്രഥമനും ക്യാരറ്റ് പായസവും കഴിച്ചു. ഉത്തരേന്ത്യന്‍ ശൈലിയില്‍ ചോറിനൊപ്പം ചപ്പാത്തി കഴിച്ചു. വയനാടന്‍ ചിക്കന്‍ ഫ്രൈയും മട്ടനും ചെമ്മീനും രുചി നോക്കി. സുല്‍ത്താന്‍ ബത്തേരി പൊതുസമ്മേളന വേദിക്ക് സമീപത്തെ സെയ്ന്റ് മേരീസ് കോളേജില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഉച്ചഭക്ഷണം ക്രമീകരിച്ചത്. ഏരിവ് കുറച്ചാണ് ഭക്ഷണം തയ്യാറാക്കിയത്.

വില്‍ട്ടണിലെ ഷെഫ് അനീഷ് ബാലുശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു പാചകം. ചൊവ്വാഴ്ച രാത്രിതന്നെ എസ്പി.ജി.യിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ എത്തിയിരുന്നു. രാവിലെ ആറുമണിയോടെയാണ് വിഭവങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്. നിരീക്ഷണത്തിനായി രണ്ട് ഫുഡ് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടായിരുന്നു. പരിശോധനകള്‍ക്കുശേഷമാണ് രാഹുലിനുള്ള ഭക്ഷണം വിതരണത്തിനായി കോളേജിലെത്തിച്ചത്. യു.ഡി.എഫ്. നേതാക്കള്‍ നല്‍കിയ പട്ടികപ്രകാരം ബട്ടര്‍ നാന്‍, ചപ്പാത്തി, മട്ടന്‍ പെപ്പര്‍ റോസ്റ്റ്, അയക്കൂറ പൊരിച്ചത്, അല്‍ഫാം, ജിഞ്ചര്‍ ചിക്കന്‍, ഗോള്‍ഡന്‍ പ്രോണ്‍സ്, വയനാടന്‍ ചിക്കന്‍ ഫ്രൈ തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരുന്നു.

ആലപ്പുഴയിലും ഹോട്ടലിലായിരുന്നു രാഹുലിന്റെ ഭക്ഷണം. ആലപ്പുഴയില്‍ ഭക്ഷണം റെസ്റ്റ് ഹൗസില്‍ വേണ്ട, റസ്റ്ററന്റിലാകാമെന്നു രാഹുല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയത്. മൈതാനത്തോടു ചേര്‍ന്നുള്ള പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍, ഹോട്ടലില്‍ നിന്നുള്ള ഭക്ഷണമെത്തിച്ചിരുന്നു. രാഹുലിനൊപ്പം ഭക്ഷണം കഴിക്കാന്‍ 12 നേതാക്കളെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഹോട്ടലിനോടായിരുന്നു രാഹുലിന് താല്‍പ്പര്യം. വയനാട്ടിലും ഹോട്ടലില്‍ നിന്ന് തന്നെ അതുകൊണ്ട് ഭക്ഷണം ഒരുക്കുകയായിരുന്നു നേതാക്കള്‍.

ശ്രീധന്യയ്ക്ക് അഭിമാന നിമിഷം
ഉച്ചഭക്ഷണത്തിന് രാഹുലിന്റെ അതിഥിയായി, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വയനാടിന്റെ അഭിമാനമായ ശ്രീധന്യയും ഉണ്ടായിരുന്നു. സെന്റ് മേരീസ് കോളജിലെ ഓഫിസ് മുറിയില്‍ കുടുംബത്തോടൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കും ഒന്നിച്ച് ഉച്ച ഭക്ഷണം കഴിക്കുവാനും രാഹുല്‍ നേരിട്ടാണ് ശ്രീധന്യയെയും കുടുംബത്തെയും ക്ഷണിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്തുവന്നയുടന്‍ രാഹുല്‍ ഗാന്ധി ശ്രീധന്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. തന്റെ അടുത്ത സന്ദര്‍ശനത്തില്‍ നേരില്‍ക്കാണാമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു.

സെന്റ് മേരീസ് കോളജിലെ ഓഫിസ് മുറിയില്‍ അരമണിക്കൂറോളം രാഹുല്‍ കുടുംബവുമായി സംസാരിച്ചു. പിതാവ് സുരേഷ്, മാതാവ് കമല, സഹോദരന്‍ ശ്രീരാഗ് എന്നിവരും ശ്രീധന്യയ്ക്കൊപ്പം രാഹുലിന്റെ ക്ഷണം സ്വീകരിച്ചെത്തി. വയനാട്ടിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ രാഹുല്‍ ചോദിച്ചറിഞ്ഞു. ഗോത്രവിഭാഗക്കാരുടെ എണ്ണം അന്വേഷിച്ച രാഹുല്‍, വയനാട്ടിലെ ഗോത്ര ജനസംഖ്യ 18 ശതമാനമായി കുറഞ്ഞതിനു കാരണമെന്തെന്ന് അന്വേഷിച്ചതായും ശ്രീധന്യ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കൈയൊപ്പ് ഇട്ട ഉപഹാരം ശ്രീധന്യയുടെ വീട്ടിലെത്തിച്ചു നല്‍കാന്‍ ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരുവമ്പാടിയില്‍ പൊതുയോഗത്തിലും രാഹുല്‍ ശ്രീധന്യയെ പരാമര്‍ശിച്ചു. സിവില്‍ സര്‍വീസ് നേടാന്‍ കഴിയുന്ന 1,000 ശ്രീധന്യ സുരേഷുമാരെ തൊഴിലുറപ്പ്, ന്യായ് പദ്ധതികളിലൂടെ കോണ്‍ഗ്രസ് സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീധന്യയ്ക്കൊപ്പമാണു താന്‍ ഊണ് കഴിച്ചതെന്നു രാഹുല്‍ പറഞ്ഞു. മാതാപിതാക്കളെപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ തൊഴിലുറപ്പു തൊഴിലാളികളാണെന്ന മറുപടിയാണു കിട്ടിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി രാജ്യത്തിന് അപമാനമാണെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ പ്രസംഗിച്ചത്.

അപ്പോഴാണു സിവില്‍ സര്‍വീസ് ലഭിച്ച ഒരു യുവതി പറയുന്നത് തനിക്ക് അവിടെവരെ എത്താന്‍ കഴിഞ്ഞതു തൊഴിലുറപ്പു പദ്ധതി മൂലമാണെന്ന്. ആലോചനയില്ലാത്ത നയങ്ങളിലൂടെ ആയിരക്കണക്കിനു ശ്രീധന്യമാരുടെ സ്വപ്നങ്ങളാണു മോദി തകര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category