1 GBP = 85.50 INR                       

BREAKING NEWS

83 വയസ്സുള്ള രോഗിയായതിനാല്‍ ഇടപാടുകള്‍ നടത്താന്‍ മൂത്ത മകനെ ചുമതലപ്പെടുത്തി; അക്കൗണ്ടില്‍ നിന്നു 41.63 ലക്ഷം ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി ചതിച്ചു; വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയതും പ്രതികാരം; മറ്റു വരുമാനമില്ലാത്ത തനിക്ക് ജീവനാംശം വേണം; തട്ടിയെടുത്ത പണവും കാറും തിരികെ ലഭിച്ചേ മതിയാകൂ; ശോഭാ ജോണ്‍ വിവാദത്തില്‍ കുടുങ്ങിയ കണ്ഠര് മോഹനരരെ വെട്ടിലാക്കി അമ്മയുടെ പരാതി; ശബരിമല തന്ത്രികുടുംബത്തിലെ ഭിന്നത ചര്‍ച്ചയാക്കി ദേവകി അന്തര്‍ജനം ഹൈക്കോടതിയില്‍

Britishmalayali
kz´wteJI³

കൊച്ചി: ശബരിമല ക്ഷേത്ര തന്ത്രി കുടുംബമായ താഴ്മണ്‍ കുടുംബത്തിലെ ഭിന്നത മറ നീക്കി വീണ്ടും പുറത്ത്. കണ്ഠര് മഹേശ്വരരുടെ മരണത്തോടെ ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ തലത്തിലെത്തുന്നത്. ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരും ഭാര്യയും പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് മോഹനരുടെ അമ്മ ദേവകി അന്തര്‍ജനം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മധ്യസ്ഥ ചര്‍ച്ചയ്ക്കു വേണ്ടി ഹര്‍ജി 26ലേക്കു മാറ്റി. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ദേവകി അന്തര്‍ജനം.

ശബരിമല മുഖ്യ തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരുടെ ഭാര്യയാണു ദേവകി അന്തര്‍ജനം. 2018 മേയില്‍ ഭര്‍ത്താവ് മരിച്ചതോടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്കു വിറ്റെന്നും ദേവകി അന്തര്‍ജനം പരാതിപ്പെട്ടു. മകള്‍ക്കൊപ്പമാണ് ദേവകി അന്തര്‍ജനം താമസിക്കുന്നത്. ദേവകിയുടെ മകളുടെ മകനാണ് രാഹുല്‍ ഈശ്വര്‍. നേരത്തെ രാഹുല്‍ ഈശ്വറിനെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കണ്ഠര് മോഹനര് തള്ളി പറഞ്ഞിട്ടുണ്ട്. അന്ന് തന്നെ ഈ കുടുംബത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയായിരുന്നു.

കുപ്രിസദ്ധി ഗുണ്ടായ ശോഭാ ജോണുമായുള്ള വിവാദത്തില്‍ കുടുങ്ങി ശബരിമലയിലെ തന്ത്രി സ്ഥാനം നഷ്ടമായ വ്യക്തിയാണ് കണ്ഠര് മോഹനര്. നിലവില്‍ മോഹനരുടെ മകനാണ് ശബരിമലയിലെ ഒരു തന്ത്രി. ശോഭാ ജോണ്‍ തട്ടിക്കൊണ്ട് പോയി പണം തട്ടിയതുമായി ബന്ധപ്പെട്ട് മോഹനര് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മോഹനരര്‍ക്കെതിരെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ തീരുമാനം അതിനിര്‍ണ്ണായകമാണ്.

മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നു 41.63 ലക്ഷം രൂപ മോഹനരും ഭാര്യയും ചേര്‍ന്നു ധനലക്ഷ്മി ബാങ്കിലേക്കു മാറ്റിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 83 വയസ്സുള്ള രോഗിയായ തനിക്ക് ബാങ്കില്‍ കയറിയിറങ്ങാന്‍ കഴിയാത്തതിനാല്‍ ഇടപാടുകള്‍ നടത്താന്‍ മൂത്ത മകനായ മോഹനരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണു പണം തട്ടിയെടുത്തതെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നും ദേവകി അന്തര്‍ജനം ആരോപിച്ചു.

താന്‍ ഇപ്പോള്‍ തിരുവനന്തപുരത്തു മകള്‍ക്കൊപ്പമാണു താമസം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ മോഹനരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയ്ന്റനന്‍സ് ട്രിബ്യൂണലില്‍ പരാതി നല്‍കി. മാര്‍ച്ച് 15നകം തീര്‍പ്പുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും കേസ് ആദ്യം മാര്‍ച്ച് 26ലേക്കും പിന്നീട് തിരഞ്ഞെടുപ്പിനു ശേഷവും പരിഗണിക്കാന്‍ മാറ്റി. പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി നല്‍കിയിട്ടുണ്ട്.

കേസ് നിലവിലിരിക്കെ തന്റെ വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. മറ്റു വരുമാനമില്ലാത്ത സാഹചര്യത്തില്‍ ജീവനാംശം നല്‍കണമെന്നും തട്ടിയെടുത്ത പണവും കാറും തിരികെ ലഭിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category