1 GBP = 91.50 INR                       

BREAKING NEWS

കണ്ണൂരില്‍ മോദിയുടെ അനില്‍ ഭായി പരമാര്‍ശവുമായി കേന്ദ്ര സര്‍ക്കാരിനെതിരെ കത്തിക്കയറി; പാപനാശിനിയില്‍ പിതൃതര്‍പ്പണത്തിനെത്തിയപ്പോള്‍ മകനും; സുല്‍ത്താന്‍ ബത്തേരിയില്‍ വയനാട്ടുകാരുടെ സഹോദരനായി മാറി ഏറ്റുവാങ്ങിയത് സ്നേഹാദരങ്ങള്‍; വണ്ടൂരിലെ തിമിര്‍ത്ത് പെയ്ത മഴയത്ത് കത്തികയറിയത് ബിജെപിയുടെ വിഭജന രാഷ്ട്രീയം ചര്‍ച്ചയാക്കി; പുസ്തകം വായിക്കാതെ വയനാടിന്റെ മനസ് അറിയുമെന്ന് പ്രഖ്യാപിച്ച് മടക്കം; വോട്ട് ചോദിച്ചെത്തിയ രാഹുല്‍ ഗാന്ധി മലയാളിയുടെ മനസ്സ് കീഴടക്കുമ്പോള്‍

Britishmalayali
kz´wteJI³

വയനാട്: മഞ്ഞിന്‍ തണുപ്പുള്ള പാപനാശിനിയില്‍ അച്ഛന്റെ ഓര്‍മകളെ ഉണര്‍ത്തി വയനാടിന് ആവേശമായി രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തില്‍ രാഹുല്‍ ചര്‍ച്ചയാക്കിയത് കേന്ദ്ര സര്‍ക്കാരിനെതിരായ വികാരമാണ്. ആര്‍ എസ് എസിനേയും ഇടതു പക്ഷത്തേയും രണ്ട് രീതിയില്‍ കാണണമെന്ന് അണികളെ ഓര്‍മിപ്പിച്ച് രാഹുല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ആരെന്നും വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ മനസ്സുകളെ കൂടി യുഡിഎഫിലേക്ക് അടുപ്പിക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. രാഹുലിന്റെ വയനാട്ടിലെ സാന്നിധ്യത്തോടെ പ്രചരണം പുതിയ തലത്തിലെത്തുന്നു. പാപനാശിയിലെ പിതൃതര്‍പ്പണത്തോടെ തന്നെ ഹിന്ദു വിരുദ്ധനാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കി.

വയനാട്ടിലെ ജനങ്ങളോട് കുറച്ച് മാസത്തേക്കുള്ള ബന്ധമല്ല തനിക്കുള്ളതെന്നും ജീവിതകാലം മുഴുവനും അത് തുടരുമെന്നും മണ്ഡലത്തിലെ രാഹുല്‍ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് യു.ഡി.എഫ് പൊതുസമ്മേളനത്തില്‍ വാക്കുകള്‍ വയനാടുകാര്‍ക്ക് ആവേശമാണ്. അമേഠിയിലും വയനാട്ടിലും ജയിച്ചാല്‍ രാഹുല്‍ വയനാടിന് ഒപ്പം നില്‍ക്കുമെന്നതിന്റെ ഉറപ്പ്. വയനാട്ടിലെ സഹോദരിമാര്‍ക്ക് ഞാന്‍ സഹോദരനായിരിക്കും, ഇവിടെയുള്ള അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും മകനായിരിക്കും. ഈ ബന്ധം കുറഞ്ഞ കാലം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കില്ല. വയനാട്ടില്‍ മത്സരിക്കുന്നത് എനിക്ക് ആദരവാണ്-രാഹുല്‍ പറഞ്ഞു.

വയനാടിന്റെ മനസ്സില്‍ പുതുപ്രതീക്ഷകള്‍ കോരിയിട്ടാണ് രാഹുലിന്റെ മടക്കം. പ്രചരണത്തിന്റെ അവസാന നാളുകളില്‍ റോഡ് ഷോയ്ക്ക് രാഹുല്‍ വീണ്ടുമെത്താന്‍ സാധ്യതയുണ്ട്. വയനാട്ടിലെ രാഹുലിന്റെ സാന്നിധ്യത്തോടെ 20ല്‍ 20ഉം ജയിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അക്രമ രാഷ്ട്രീയവും പുല്‍വാമയുമെല്ലാം പിതൃതര്‍പ്പണത്തിലൂടെ ചര്‍ച്ചയാക്കിയാണ് രാഹുല്‍ മടങ്ങുന്നത്. ഇന്നലെ കണ്ണൂരിലായിരുന്നു ആദ്യ പരിപാടി. ഇവിടെ കേന്ദ്ര സര്‍ക്കാരിനെതിരെ കത്തിക്കയറി. വയനാട്ടിലെത്തിയപ്പോള്‍ നാട്ടുകാരില്‍ ഒരാളായി മാറുകയായിരുന്നു രാഹുല്‍.

രക്തസാക്ഷികള്‍ക്കും വീര സൈനികര്‍ക്കും ബലിതര്‍പ്പണം
പാപനാശത്ത് രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ അലിഞ്ഞു ചേര്‍ന്ന പുഴയില്‍ രാഹുല്‍ അദ്ദേഹത്തിനും ഇന്ദിരാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവുമടക്കം ഏഴു തലമുറകളിലെ പൂര്‍വികര്‍ക്കും ബലിയിട്ടു. ഒപ്പം, സഹോദരതുല്യരെന്നു രാഹുല്‍ തന്നെ വിളിച്ച കാസര്‍കോട്ടെ കൃപേഷിനും ശരത്തിനും രാഷ്ട്രീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മറ്റു പ്രവര്‍ത്തകര്‍ക്കും. പിന്നെ, പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കും ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട എല്ലാ സൈനികര്‍ക്കും. ഒടുവില്‍, ലോകശാന്തിക്കും വേണ്ടി പ്രാര്‍ത്ഥിച്ചാണ് ക്രിയകള്‍ പൂര്‍ത്തിയായത്.
28 വര്‍ഷങ്ങള്‍ക്കു മുന്‍പു രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി ക്ഷേത്രത്തിലെ പാപനാശിനിയില്‍ നിമജ്ജനം ചെയ്തിരുന്നു. കഴിഞ്ഞ തവണ വയനാട്ടിലെത്തിയപ്പോഴും ഇവിടെ വരണമെന്ന് രാഹുല്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും സുരക്ഷാ അനുമതി ലഭിച്ചിരുന്നില്ല. മുണ്ടും നേര്യതുമണിഞ്ഞ് രാഹുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറിയത്. ക്ഷേത്രത്തിലെ വാദ്യകലാകാരന്മാര്‍ ചെണ്ടയുടെ അകമ്പടിയോടെ സ്വീകരിച്ചു.

ഈ കാടിനപ്പുറം ബ്രഹ്മഗിരി മല മാവോയിസ്റ്റ് കേന്ദ്രവുമാണ്. പാപനാശിനിയിലെ ചടങ്ങുകള്‍ക്ക് പയ്യന്നൂര്‍ കരുവള്ളൂര്‍ സ്വദേശി പയ്യള്ളിക്ക ഗണേശ് ഭട്ടതിരി കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി. തിരുവോണം നക്ഷത്രത്തില്‍ രാജീവ് ഗാന്ധിക്കായി പിതൃപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍.കൃഷ്ണന്‍ നമ്പൂതിരിയില്‍നിന്ന് പ്രസാദം വാങ്ങിയ ശേഷം തിരികെയിറങ്ങി.

പുസ്തകം വായിക്കാതെ എല്ലാം മനസ്സിലാക്കും
വയനാട്ടിലെ പ്രശ്നങ്ങള്‍ മനസിലാക്കുക പുസ്തകം വായിച്ചായിരിക്കില്ല, ജനങ്ങളിലേക്ക് ഇറങ്ങി വന്നായിരിക്കും. പ്രതിസന്ധികള്‍ മുഖാമുഖം അറിയണം. എല്ലാ പരിമിതികളും പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം ഇവിടെയുണ്ട്. വികസനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന വിശ്വാസം തനിക്കുണ്ട്. വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയക്കാരനായല്ല ഇവിടെ വന്നത്. വയനാട്ടുകാരുടെ ഹൃദയത്തിലുള്ളതും ആത്മാവിലുള്ളതും അറിയുകയാണ് ലക്ഷ്യം.രാത്രിയാത്രാ നിരോധനം കൊണ്ടുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് തനിക്ക് ബോദ്ധ്യമുണ്ട്. അധികം വൈകാതെ അത് പരിഹരിക്കാനുള്ള ശ്രമം നടത്തും-ഇതായിരുന്നു സുല്‍ത്താന്‍ ബത്തേരിയിലെ രാഹുലിന്റെ പ്രഖ്യാപനം.

.ദക്ഷിണേന്ത്യയുടെ ശബ്ദം കൂടിയാകാനാണ് അമേതിക്ക് പുറമെ വയനാട്ടിലും മത്സരിക്കുന്നത്. ദക്ഷിണേന്ത്യയുടെ വികാരവും ഭാഷയും അഭിപ്രായവും മറ്റ് എവിടെത്തെയും പോലെ പ്രാധാന്യമുള്ളതാണ്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മാതൃകയാണ് കേരളമെന്നും രാഹുല്‍ പറഞ്ഞു.മോദിയുടേത് ഒരുവ്യക്തി എന്ന ആശയംഅഞ്ച് വര്‍ഷമായി നരേന്ദ്ര മോദിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തോടുള്ള പോരാട്ടത്തിലാണ്. ഒരു കാഴ്ചപ്പാട്, ഒരുചിന്ത, ഒരുവ്യക്തി എന്ന ആശയമാണ് അവര്‍ നടപ്പാക്കുന്നത്. എല്ലായിടങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ഭാഷകളുമാണുള്ളത്.
എന്തിനാണ് ആര്‍എസ്എസ് അവരുടെ ആശയത്തെ കേരളത്തിലും തമിഴ്നാട്ടിലും അടിച്ചേല്പിക്കുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. നമ്മുടെ ചരിത്രമാണ് പ്രധാനം. അത് നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന ചരിത്രമല്ലെന്ന് രാഹുല്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

വണ്ടൂരിലും താരമായി
യുഡിഎഫിന്റെ ഭൂരിപക്ഷ പ്രതീക്ഷയായ വണ്ടൂരില്‍ ആവേശം അലകടലായി ഇരമ്പിയാര്‍ത്തപ്പോള്‍ രാഹുല്‍ഗാന്ധിയുടെ വാക്കുകളും ചാട്ടുളിയായി. കനത്ത ചൂടിലാണ് വണ്ടൂരിലെ സമ്മേളനം തുടങ്ങിയത്. പ്രവര്‍ത്തകരുടെ ആരവങ്ങള്‍ ഉച്ചസ്ഥായിലാക്കിയ രാഹുല്‍ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞതോടെ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു.

കൃത്യസമയത്തു തന്നെ എത്തിയ രാഹുല്‍ ഗാന്ധി, ജനപ്രവാഹം കണ്ടപ്പോള്‍ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ കത്തിക്കയറി. മലയാള ഭാഷയെയും സംസ്‌കാരത്തെയും ഇകഴ്ത്തി കാണിക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചതെന്നു രാഹുല്‍ പറഞ്ഞു. ഓരോ നാടിനെയും സംസ്‌കാരത്തെയും വര്‍ഗീയമായി വിഭജിക്കുന്ന ആര്‍എസ്എസിനെ വരുന്ന തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ 'അനില്‍ഭായി'
തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ വിലയിടിവും സാമ്പത്തികതകര്‍ച്ചയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങളാണെന്ന് പറഞ്ഞായിരുന്നു കണ്ണൂരില്‍ രാഹുല്‍ ഗാന്ധി കത്തിക്കയറിയത്. കണ്ണൂരില്‍ എത്തിയ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. മാവോയിസ്റ്റുകളെയും തീവ്രവാദികളെയും കോണ്‍ഗ്രസ് സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രൂക്ഷ വിമര്‍ശനം നടത്തിയത്.

രാജ്യത്തെ വിഭജിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹം. തൊഴില്‍ നല്‍കാത്തതും അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കിയതുമാണ് ഏറ്റവും വലിയ രാജ്യദ്രോഹം. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ സാമ്പത്തിക ഘടന തകിടംമറിച്ച ബിജെപിയാണ് ദേശവിരുദ്ധര്‍. 27,000 യുവാക്കള്‍ക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാര്‍ഷിക മേഖലയെ നശിപ്പിക്കുന്നത് കര്‍ഷക ആത്മഹത്യയ്ക്ക് കാരണമാകുന്നു. ഇതും ദേശദ്രോഹമാണ്. കോണ്‍ഗ്രസിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് രാജ്യവിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയായിട്ടുള്ളത്. മോദിയുടെ 'അനില്‍ഭായി' ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യത. രാഷ്ട്രീയമായി ദുര്‍ബലായവരാണ് രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്.
എന്നാല്‍, കോണ്‍ഗ്രസ് കരുത്തുറ്റതാണെന്നും അതിനാല്‍ അക്രമങ്ങളുടെ ആവശ്യമില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കിയതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

പ്രധാനമന്ത്രിയോടു ചോദ്യങ്ങള്‍ ചോദിക്കുന്നില്ല
നിങ്ങളെന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാത്തത്. കേരളത്തിലെയും ഒഡീഷയിലെയും ഡല്‍ഹിയിലെയും പ്രാദേശിക-ദേശീയമാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയാറാകാത്തതെന്നു രാഹുല്‍ഗാന്ധി ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറഞ്ഞു.

ആദ്യ ദിനം നാല് യോഗം
കേരളത്തിലെ പര്യടനത്തിന് എത്തിയ രാഹുല്‍ ചൊവ്വാഴ്ച നാല് യോഗങ്ങളിലാണ് രാഹുല്‍ സംസാരിച്ചത്. പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും ഒടുവില്‍ തിരുവനന്തപുരത്തും. രാഹുലിന്റെ സാന്നിദ്ധ്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മോദി, പിണറായി സര്‍ക്കാരുകളെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ വെമ്പല്‍ കൊണ്ടപ്പോള്‍, രാഹുല്‍ സിപിഎമ്മിന്റെ കാര്യത്തില്‍ മിതത്വം പാലിച്ചു. കൊല്ലത്തെ കശുഅണ്ടി തൊഴിലാളികളുടെ ദുരിത ജീവിതത്തെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് വിമര്‍ശിച്ച രാഹുല്‍, അവിടെയും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ത്തവ്യത്തെക്കുറിച്ച് മിണ്ടിയില്ല. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളം നല്‍കുന്ന ആദരവിനുമുള്ള തെളിവാണെന്ന് ആവര്‍ത്തിച്ച രാഹുല്‍, വിമര്‍ശനങ്ങളില്‍ ഉന്നം വച്ചത് ബിജെപിയെ മാത്രമാണ്.

പ്രളയക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന രാഹുലിന്റെ ആവശ്യത്തിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി വിമര്‍ശനമില്ല. കേരളത്തിലെ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പിണറായി സര്‍ക്കാരിനെതിരെ ആയുധമാക്കിയ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെക്കുറിച്ചും മിണ്ടിയില്ല. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമായ പത്തനംതിട്ടയിലെ പ്രസംഗത്തിലും സിപിഎമ്മിനെ നോവിക്കാതെ പരോക്ഷമായാണ് നിലപാട് വ്യക്തമാക്കിയത്. വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും വിശ്വാസികള്‍ക്ക് ഒപ്പമുള്ള കോണ്‍ഗ്രസ് ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് രാജ്യത്തോട് ചെയ്ത ദ്രോഹമൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്നുകൂടി രാഹുല്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category